ബിഗ് ഫ്രോഗ് മൗണ്ടൻ

Coordinates: 34°59′58″N 84°31′46″W / 34.99944°N 84.52944°W / 34.99944; -84.52944
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിഗ് ഫ്രോഗ് മൗണ്ടൻ
ബിഗ് ഫ്രോഗ് വന്യതയിലെ ലിക്ലോഗ് റിഡ്ജ് ട്രയലിൽ നിന്നുള്ള ബിഗ് ഫ്രോഗ് പർവ്വതത്തിൻറെ ശൈത്യകാല കാഴ്ച്ച.
ഉയരം കൂടിയ പർവതം
Elevation4,224 ft (1,287 m)
Prominence2,480 ft (760 m)
Coordinates34°59′58″N 84°31′46″W / 34.99944°N 84.52944°W / 34.99944; -84.52944
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
ബിഗ് ഫ്രോഗ് മൗണ്ടൻ is located in Tennessee
ബിഗ് ഫ്രോഗ് മൗണ്ടൻ
ബിഗ് ഫ്രോഗ് മൗണ്ടൻ
Location in Tennessee, United States
സ്ഥാനംPolk County, Tennessee, Fannin County, Georgia, United States
Parent rangeBlue Ridge Mountains

ബിഗ് ഫ്രോഗ് മൗണ്ടൻ പ്രധാനമായും യു.എസിലെ ടെന്നസി സംസ്ഥാനത്തിൻറ തെക്കുകിഴക്കൻ മേഖലയിൽ, ചെറോക്കി ദേശീയ വനത്തിനുള്ളിൽ, ബിഗ് ഫ്രോഗ് വന്യതയിൽ സ്ഥിതി ചെയ്യുന്ന ഒരു പർവതമാണ്. അപ്പലാച്ചിയൻ പർവതനിരകളുടെ ഭാഗമായ ബ്ലൂ റിഡ്ജ് മലനിരകളുടെ പരിധിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 4,224 അടി (1,287 മീറ്റർ) ഉയരമുള്ള ഇതിന് പടിഞ്ഞാറ്, ടെക്സസിലെ ബിഗ് ബെൻഡ് അല്ലെങ്കിൽ സൗത്ത് ഡക്കോട്ടയിലെ ബ്ലാക്ക് ഹിൽസ് വരെയുള്ള ഭാഗത്ത് ഉന്നത മേഖലകളൊന്നുംതന്നെയില്ല.

ഭൂമിശാസ്ത്രം[തിരുത്തുക]

ബിഗ് ഫ്രോഗ് പർവതത്തിന്റെ ഉച്ചകോടി ഉൾപ്പെടെയുള്ള ഭൂരിഭാഗം പ്രദേശങ്ങളും ടെന്നസിയിലെ പോൾക്ക് കൗണ്ടിയിൽ സ്ഥിതിചെയ്യുന്നതും ആ കൗണ്ടിയിലെതന്നെ ഏറ്റവും ഉയരമുള്ള സ്ഥലവുമാണ്.[1] കൊടുമുടിയുടെ തെക്ക് ഭാഗത്തുള്ള പർവതത്തിന്റെ ഒരു ഭാഗം ജോർജിയയിലെ ഫാനിൻ കൗണ്ടിയിൽ സ്ഥിതിചെയ്യുന്നു. ടെന്നസി, കൂസ തടങ്ങൾക്കിടയിലുള്ള വിഭജന രേഖയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ട്രയലുകളുടെ ഒരു ശൃംഖല ഇവിടെത്തുന്ന കാൽനടയാത്രക്കാരെ പർവതത്തെ പര്യവേക്ഷണം ചെയ്യാൻ അനുവദിക്കുന്നു. ചിലരുടെ അഭിപ്രായത്തിൽ, രൂപരേഖയിൽ ഒരു തവളയ്ക്കു സമാനമായി കാണപ്പെടുന്നതിനാൽ അത് ഒരു വ്യതിരിക്തമായ പേര് നേടുന്നു. "കൊഹുട്ട" എന്ന പ്രാദേശിക സ്ഥലനാമം "വലിയ തവള" എന്നർത്ഥമുള്ള ചെറോക്കി പദത്തിൽ നിന്നാണ് ഉരുത്തിരിഞ്ഞതെന്നും അനുമാനിക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. "Big Frog Mountain". Peakbagger.com. Peakbagger.com. 2004-11-01. Retrieved 2021-07-21.
"https://ml.wikipedia.org/w/index.php?title=ബിഗ്_ഫ്രോഗ്_മൗണ്ടൻ&oldid=4013828" എന്ന താളിൽനിന്ന് ശേഖരിച്ചത്