ബസുദേവ് ആചാര്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ബസുദേവ് ആചാര്യ

നിലവിൽ
ഔദ്യോഗികകാലം
1980
മുൻഗാമി ബിജോയ് മണ്ഡൽ
മണ്ഡലം ബൻകൂറ ലോകസഭാ മണ്ഡലം

ജനനം 1942 ജൂലൈ 11 (1942-07-11) (വയസ് 69)
ബെറോ, പുരുലിയ ജില്ല, പശ്ചിമ ബംഗാൾ
രാഷ്ട്രീയകക്ഷി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
ജീവിതപങ്കാളി രാജലക്ഷ്മി ആചാര്യ
മക്കൾ മൂന്ന് മക്കൾ
താമസം കന്തരാഗഞ്ച്, അദ്ര പി.ഒ., പുരുലിയ ജില്ല
As of ജനുവരി 8, 2012
ഉറവിടം: [[1]]

പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരു സി.പി.ഐ.(എം) നേതാവാണ് ബസുദേബ് ആചാര്യ. പതിനഞ്ചാം ലോകസഭയിൽ പശ്ചിമ ബംഗാളിലെ ബൻകൂറ ലോകസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ചു. ലോകസഭയിലെ സി.പി.ഐ. (എം)-ന്റെ പാർലമെന്ററി പാർട്ടി നേതാവ് കൂടിയാണ് ബസുദേബ് ആചാര്യ [1].

[തിരുത്തുക] ജീവിത ചരിത്രം

1942 ജൂൺ 11-ന് പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ബെറോയിൽ ആണ് ബസുദേബ് ആചാര്യ ജനിച്ചത്. റാഞ്ചി സർവ്വകലാശാലയിലും, കൊൽക്കത്ത സർവ്വകലാശാലയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി [1].

1975 ഫെബ്രുവരി 25-ന് രാജലക്ഷ്മി ആചാര്യയെ വിവാഹം ചെയ്തു. മൂന്ന് മക്കളുണ്ട് [1].

[തിരുത്തുക] രാഷ്ട്രീയ ചരിത്രം

ട്രേഡ് യൂണിയൻ പ്രവർത്തകനാണ്. 1980-ൽ ഏഴാം ലോകസഭയിലേക്കാണ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് ഇത് വരെ ഉണ്ടായ എല്ലാ ലോകസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് [1].

1981-ൽ സി.പി.ഐ. (എം)-ന്റെ പുരുലിയ ജില്ലാ കമ്മിറ്റി അംഗമായിരുന്നു. 1985 മുതൽ സി.പി.ഐ. (എം)‌-ന്റെ പശ്ചിമ ബംഗാൾ ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ് [1].

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 1.3 1.4 1.5 "Fifteenth Lok Sabha Member's Bioprofile". Lok Sabha Secretariat. http://164.100.47.132/lssnew/members/Biography.aspx?mpsno=4, ശേഖരിച്ചത്: 10 ജനുവരി 2012. 
"http://ml.wikipedia.org/w/index.php?title=ബസുദേവ്_ആചാര്യ&oldid=1159662" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ