ബടൂരെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ ഭക്ഷണവിഭവമാണ് ബടൂരെ അഥവാ ബടൂര.പ്രാദേശികമായി പേരിനു നേരിയ വ്യത്യാസം ഉണ്ട്.

ബടൂര
ഉത്ഭവ വിവരണം
ഇതര പേര്(കൾ)ബട്ടൂര,ഭട്ടൂര
ഉത്ഭവ സ്ഥലം[ഇന്ത്യൻ ഉപഭൂഖണ്ഡം]
പ്രദേശം/രാജ്യംഇന്ത്യ, പാകിസ്താൻ
വിഭവത്തിന്റെ വിവരണം
പ്രധാന ചേരുവ(കൾ)ഗോതമ്പ് (മൈദ), തൈർ, നെയ്യ്(എണ്ണ),യീസ്റ്റ്

ചേരുവകൾ[തിരുത്തുക]

  • ഗോതമ്പുപൊടി- ഒരു കപ്പ്
  • മൈദമാവ് - ഒരു കപ്പ്
  • റവ- 4 ടേബിൾ സ്പൂൺ
  • തൈർ -4 ടേബിൾ സ്പൂൺ
  • റീഫൈൻഡ് ഓയിൽ -2 ടേബിൾ സ്പൂൺ
  • ചൂടുവെള്ളം -മുക്കാൽ കപ്പ്
  • യീസ്റ്റ് -2 ടീസ്പൂൺ
  • പഞ്ചസാര -1 ടീസ്പൂൺ
  • ഉപ്പ് -അര ടീസ്പൂൺ
  • എണ്ണ (വറുക്കുന്നതിന്)

പാകം ചെയ്യുന്ന വിധം[തിരുത്തുക]

1.മുക്കാൽ കപ്പ് ചെറു ചൂടു വെള്ളത്തിൽ 2 ടീസ്പൂൺ യീസ്റ്റും ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് 10 മിനിട്ട് വയ്ക്കുക.

2.ഗോതമ്പ്,മൈദ ,റവ,ഉപ്പ് എന്നിവ പാത്രത്തിലെടുത്ത് അതിലേയ്ക്ക് റീഫൈൻഡ് ഓയിൽ തൈരു, പൊങ്ങിവന്ന യീസ്റ്റ് ഇവ ചേർത്ത് മയമുള്ള മാവ് തയ്യാറാക്കി വയ്ക്കുക.ഈ മാവ് നനഞ്ഞതുണുകൊണ്ട് ഒരു മണിക്കൂർ മൂടി വെയ്ക്കണം.

3.പൊങ്ങിവന്ന മാവ് ഒന്നുകൂടിക്കുഴച്ച് 8 സമഭാഗങ്ങളായി തിരിക്കുക.

4.ഇത് ഓരോന്നും മൈദ മാവിൽ മുക്കി നേരിയ കനത്തിൽ പരത്തുക. (5 ഇഞ്ച്ഡയമീറ്റർ) പിന്നീട്ചൂടായ എണ്ണയിലേയ്ക്ക് ഇട്ട ശേഷം തവികൊണ്ട് അമർത്തിപ്പിടിച്ചാൽ പഫ് ചെയ്ത് കിട്ടും. വീണ്ടും മറിച്ചിട്ട ശേഷം കോരി എടുക്കുക.[1]

അവലംബം[തിരുത്തുക]

  1. പ്രിയ രുചികൾ. ഡി.സി.ബുക്ക്സ്.2012-പു. 72-73
"https://ml.wikipedia.org/w/index.php?title=ബടൂരെ&oldid=2727327" എന്ന താളിൽനിന്ന് ശേഖരിച്ചത്