ഫോക്ക്‌ലാൻഡ്സ് യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫാക്ക്‌ലാൻഡ്സ് യുദ്ധം
ഫാക്ക്‌ലാൻഡ്സ് യുദ്ധം സമയരേഖാഭൂപടം
ബ്രിട്ടൺ ദ്വീപുകൾ തിരിച്ചുപിടിക്കുന്നത് വിശദീകരിക്കുന്ന ഭൂപടം
തിയതി 2 ഏപ്രിൽ  – 14 ജൂൺ 1982[1][2]
(2 months, 1 week and 5 days)
സ്ഥലം ഫാക്ക്‌ലാൻഡ് ദ്വീപുകളും, സൗത്ത് ജോർജ്ജിയയും, സൗത്ത് സാൻഡ്‌വിച്ച് ദ്വീപുകളും ചുറ്റുമുള്ള നാവിക വ്യോമ പ്രദേശങ്ങളും
ഫലം ബ്രിട്ടീഷ് വിജയം
 • ദക്ഷിണ ജോർജ്ജിയയിലും ഫാക്ക്‌ലാൻഡ് ദ്വീപുകളിലും യുദ്ധത്തിനു മുമ്പുള്ള കൈവശ സ്ഥിതിയിലേയ്ക്ക് മടങ്ങി.
 • ദക്ഷിണ തൂളിൽ അർജന്റൈൻ അധിനിവേശം അവസാനിച്ചു.
Belligerents
 യുണൈറ്റഡ് കിങ്ഡം  അർജന്റീന
പടനായകരും മറ്റു നേതാക്കളും
നാശനഷ്ടങ്ങൾ
 • 258 മരണം[nb 1]
 • 775 മുറിവേറ്റവർ
 • 115 യുദ്ധത്തടവുകാർ[nb 2]

3 സിവിലിയന്മാർ ബ്രിട്ടീഷ് ഷെല്ലിംഗ് മൂലം മരിച്ചു

അർജന്റീനയും ബ്രിട്ടനും തമ്മിൽ തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലുള്ള ഫോക്ക് ലാൻഡ്സ് ദ്വീപിന്റെ അധികാരാവകാശത്തെച്ചൊല്ലി 1982 ൽ ഏർപ്പെട്ട യുദ്ധമാണിത്. മാൽവിനാ യുദ്ധമെന്നും ഇത് അറിയപ്പെടുന്നുണ്ട്. അർജന്റീനയ്ക്കു തെക്കു കിഴക്കായി സ്ഥിതിചെയ്യുന്ന സൗത്ത് ജോർജ്ജിയ, സാൻഡ് വിച്ച് ദ്വീപുകളെച്ചൊല്ലിയുള്ള തർക്കം ഇതിനു മുൻപുതന്നെ ഈ രാജ്യങ്ങൾ തമ്മിൽ ഉടലെടുത്തിരുന്നു. 1982 ഏപ്രിൽ 2 നു അർജന്റീനിയൻ സൈന്യം ഫോക്ക്‌ലാൻഡ്സ് ദ്വീപുകളിലേയ്ക്ക് സൈനിക സന്നാഹം നടത്തുകയും അവിടെ താവളമുറപ്പിയ്ക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് ബ്രിട്ടീഷ് ഭരണകൂടം നാവിക, വ്യോമ സൈനിക നീക്കങ്ങൾ ഇതിനെതിരെ ശക്തമാക്കുകയും രക്തരൂക്ഷിത പോരാട്ടത്തിനൊടുവിൽ ദ്വീപുകൾ തിരിച്ചുപിടിയ്ക്കുകയും ചെയ്തു.

യുദ്ധത്തിന്റെ ബാക്കിപത്രം[തിരുത്തുക]

ഈ ഹൃസ്വയുദ്ധം ഇരു സൈനിക വ്യൂഹങ്ങളിലും കനത്ത നാശനഷ്ടങ്ങൾ വിതച്ചു. ആൾനാശം ഇരു രാജ്യങ്ങൾക്കും ഉണ്ടായി.ആകെ 907 ഭടന്മാർ ഈ യുദ്ധത്തിൽ കൊല്ലപ്പെട്ടു. അർജന്റീനയ്ക്കു തന്നെ 649 ഉം,[5]ബ്രിട്ടനു 255 സൈനികരെയും നഷ്ടമായി.[6] ഏതാനും സിവിലിയന്മാരും കൊല്ലപ്പെടുകയുണ്ടായി. 74 ദിവസത്തെ ഈ യുദ്ധം ഇരു രാജ്യങ്ങളിലും ശ്രദ്ധേയമായ രാഷ്ട്രീയ നീക്കങ്ങൾക്ക് തുടക്കം കുറിയ്ക്കുന്നതിനു കാരണമായിത്തീർന്നു. ബ്രിട്ടനിൽ താച്ചറിന്റെ ജനപ്രീതി ഉയർന്നു.അർജന്റീനയിൽ സൈനിക ഭരണകൂടം ഇതേത്തുടർന്നു നിലംപൊത്തുകയും രാജ്യം പൊതുതെരെഞ്ഞെടുപ്പിലേയ്ക്കു നീങ്ങുകയും ചെയ്തു.

പ്രസിദ്ധ അർജന്റീനിയൻ എഴുത്തുകാരനായ ബോർഹെ ഈ യുദ്ധത്തെ വിശേഷിപ്പിച്ചത് രണ്ടു കഷണ്ടിക്കാർ ഒരു ചീപ്പിനു വേണ്ടി നടത്തിയ പോര് എന്നായിരുന്നു.[7]

പുറംകണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ :en:Falklands War എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Commons:Category
വിക്കിമീഡിയ കോമൺസിലെ Falklands War എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:

അവലംബം[തിരുത്തുക]

 1. "Falklands 25: Background Briefing". Ministry of Defence. ശേഖരിച്ചത് 1 November 2009. [പ്രവർത്തിക്കാത്ത കണ്ണി]
 2. ":: Ministerio de Defensa – República Argentina ::" (ഭാഷ: Spanish). mindef.gov.ar. ശേഖരിച്ചത് 1 November 2009. [പ്രവർത്തിക്കാത്ത കണ്ണി]
 3. Lawrence Freedman (9 August 2005). The Official History of the Falklands Campaign: War and diplomacy 2. Routledge, Taylor & Francis Group. pp. 21–22. ഐ.എസ്.ബി.എൻ. 978-0-7146-5207-8. ശേഖരിച്ചത് 8 January 2012. : "day-to-day oversight was to be provided by ... which came to be known as the War Cabinet. This became the critical instrument of crisis management".
 4. Historia Marítima Argentina, Volume 10, p. 137. (Departamento de Estudios Históricos Navales, Cuántica Editora, Argentina: 1993.
 5. "list". Gvgva.ar.tripod.com. ശേഖരിച്ചത് 7 February 2010. 
 6. "Databases - Falklands War 1982". Roll of Honour. ശേഖരിച്ചത് 2013-01-04. 
 7. Falkland Islands: Imperial pride

കുറിപ്പുകൾ[തിരുത്തുക]

 1. 255 military personnel and 3 Falkland Islands civilians.[1]
  • 2 April: 57 Royal Marines (RM), 11 Royal Navy (RN) and 23 Falkland Islands Defence Force (FIDF) members
  • 3 April: 22 RM
  • 21 May: 1 Royal Air Force (RAF) member
  • 10 June: 1 Special Air Services (SAS) member.
  • [അവലംബം ആവശ്യമാണ്]
 2. 633 military personnel and 16 civilian sailors.[2]
 1. "Falkland Islands profile". http://www.bbc.co.uk/. BBC. 5 November 2013. ശേഖരിച്ചത് 19 June 2014. 
 2. Historia Marítima Argentina, Volume 10, p. 137. (Departamento de Estudios Históricos Navales, Cuántica Editora, Argentina: 1993.
"http://ml.wikipedia.org/w/index.php?title=ഫോക്ക്‌ലാൻഡ്സ്_യുദ്ധം&oldid=2119062" എന്ന താളിൽനിന്നു ശേഖരിച്ചത്