ഫീൽഡ് മാർഷൽ
സൈന്യത്തിലെ ഒരു ഓഫീസർ പദവി ആണു ഫീൽഡ് മാർഷൽ. ഇന്നു ലോകത്തിൽ മിക്കയിടങ്ങളിലും "ജനറൽ പദവിക്കും" മുകളിൽ ഇതിനെ കണക്കാക്കി വരുന്നു.
[തിരുത്തുക] ഇന്ത്യ
ഇന്ത്യൻ കരസേനയിലെ ഏറ്റവും ഉയർന്ന പദവിയാണ് ഫീൽഡ് മാർഷൽ . ഇതുവരെ രണ്ട് പേർക്കു മാത്രമാണു ഈ പദവി ലഭിച്ചിട്ടുള്ളത്. കേന്ദ്ര മന്ത്രിസഭയുടെ ശുപാർശ പ്രകാരം രാഷ്ട്രപതിയാണ് ഈ പദവി നൽകുന്നത്.
1973 ജനുവരി 1 നു അന്നത്തെ കരസേനാ മേധാവി സാം മനേക്‌ഷാക്ക് ബംഗ്ലാദേശ് വിമോചന യുദ്ധത്തിലെ നായകത്വം മാനിച്ച് നൽകിയതാണ് ഫീൽഡ് മാർഷൽ സ്ഥാനം. സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ കരസേനാ മേധാവി ആയിരുന്ന കെ.എം കരിയപ്പക്കും 1986 -ൽ ഫീൽഡ് മാർഷൽ സ്ഥാനം നൽക്കപ്പെട്ടു.സർവ്വീസിലിരിയ്ക്കെ ഫീൽഡ് മാർഷൽ പദവി ലഭിച്ച വ്യക്തിയും ജനറൽ മനേക് ഷായാണ്. കരസേനയിലെ ഫീൽഡ് മാർഷൽ പദവിയ്ക്കു തുല്യമായിഇന്ത്യൻ വ്യോമസേനയിൽ ഉള്ള പദവിയാണ് ''' മാർഷൽ ഓഫ് ദ എയർ ഫോഴ്സ്''' .ഈ പദവി ലഭിച്ചിട്ടുള്ള ഏക വ്യക്തി എയർ ചീഫ് മാർഷൽ അർജൻസിങ് മാത്രമാണ്