ഫാബ്‌ലറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ടാബ്‌ലറ്റ് കമ്പ്യൂട്ടറിന്റെയും സ്മാർട്‌ഫോണിന്റെയും ഫീച്ചറുകൾ ഉൾക്കൊള്ളുകയും ടച്ച് സ്ക്രീനിന്റെ വലുപ്പം 5 ഇഞ്ചിനും 7 ഇഞ്ചിനു ഇടയിൽ വരുന്ന ഉപകരണമാണ് ഫാബ്‌ലറ്റുകൾ. ഇത് സാധാരണ സ്മാർട്ട്ഫോണുകളേക്കാൾ വലുതായിരിക്കും. എന്നാൽ ടാബ്ലറ്റിന്റെ ഗണത്തിൽ ഉൾക്കൊള്ളിക്ക വിധം വലുപ്പം ഉണ്ടാകാറില്ല.[1] 'ഫോൺ', 'ടാബ്‌ലറ്റ്' എന്നീ രണ്ട് വാക്കുകൾ കൂട്ടിച്ചേർത്താണ് ഫാബ്‌ലറ്റ് എന്ന പദം സൃഷ്ടിച്ചത്.[2]

2010 ജൂൺ 4 ന് ഡെൽ പുറത്തിറക്കിയ സ്ട്രീക്ക് ആണ് ലോകത്തെ ആദ്യ ഫാബ്‌ലറ്റ്. പിന്നീട് സാംസങ് ഗാലക്‌സി നോട്ട്, എച്ച്.ടി.സി. ജെ. ബട്ടർഫ്ലൈ, എൽ.ജി. ഒപ്ടിമസ് വു, സാംസങ് ഗാലക്‌സി നോട്ട്-2 എന്നിങ്ങനെ ഒട്ടേറെ ഫാബ്ലറ്റ് മോഡലുകൾ വിപണിയിലെത്തി. ഇതിൽ സാംസങ് ഗാലക്‌സി നോട്ട് ആണ് ഫാബ്‌ലറ്റ് എന്ന പേരിൽ വിപണിയിൽ ശ്രദ്ധേയ ചലനം സൃഷ്ടിച്ചത്. വിപണിയിലെത്തി ഒരു വർഷം തികയുന്നതിനുമുമ്പേ ഒരു കോടി ഗാലക്‌സി നോട്ട് മോഡലുകൾ വിറ്റഴിക്കാൻ സാംസങിനു സാധിച്ചു.[3]

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഫാബ്‌ലറ്റ്&oldid=1695176" എന്ന താളിൽനിന്നു ശേഖരിച്ചത്