ഫയൽസില്ല
ഫയൽസില്ല 3.0 വിൻഡോസിൽ പ്രവർത്തിക്കുന്നു |
|
| വികസിപ്പിച്ചവർ | Tim Kosse, et al. |
| ആദ്യപതിപ്പ് | ഫെബ്രുവരി, 2001 |
| പ്രോഗ്രാമിംഗ് ഭാഷ | സി++, wxWidgets |
| ഓപ്പറേറ്റിങ്ങ് സിസ്റ്റം | Cross-platform |
| ഭാഷ | വിവിധ ഭാഷകളിൽ |
| തരം | FTP client |
| അനുമതിപത്രം | ഗ്നൂ സാർവ്വജനിക അനുവാദപത്രം |
| വെബ്സൈറ്റ് | filezilla-project.org |
സ്വതന്ത്രവും, ഓപ്പൺസോഴ്‌സ് അധിഷ്ഠിതവും, പ്ലാറ്റ്ഫോം സ്വതന്ത്രവുമായ ഒരു എഫ്.ടി.പി. ക്ലൈന്റ് സോഫ്റ്റ്‌വെയർ ആണ് ഫയൽസില്ല. ഇത് എഫ്.ടി.പി., എസ്.എഫ്.ടി.പി., എഫ്.ടി.പി.എസ്. എന്നീ പ്രോട്ടോകോളുകളെ പിന്തുണക്കുന്നുണ്ട്. വിൻഡോസ്, ഗ്നു/ലിനക്സ്, മാക് ഒ.എസ്. എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കാവശ്യമായ പതിപ്പുകൾ ലഭ്യമാണ്.
ഫയൽസില്ല സെർവർ ഇതേ പദ്ധതിയിലുള്ള ഒരു എഫ്.ടി.പി സെർവറാണ്, സാധാരണ എഫ്.ടി.പി, എസ്.എസ്.എൽ (SSL)/ ടി.എൽ.എസ് (TLS) വഴിയുള്ള എഫ്.ടി.പി എന്നിവയെ ഫയൽസില്ല സെർവർ പിന്തുണയ്ക്കുന്നു.
ഫയൽസില്ലയുടെ സോർസ്‌കോഡ് സോർസ്‌ഫോർജ്.നെറ്റ് വെബ്സൈറ്റിൽ ലഭിക്കുന്നതാണ്. സോർസ്‌ഫോർജ്.നെറ്റിൽ 2003 നവംബർ മാസത്തിലെ തിരഞ്ഞെടുക്കപ്പെട്ട പദ്ധതിയായിരുന്നു ഫയൽസില്ല. 2009 മാർച്ച് 5-ലെ കണക്കുകൾ പ്രകാരം സോഴ്‌സ്‌ഫോർജ്.നെറ്റിൽ നിന്നു ഡൗൺലോഡ് ചെയ്ത സോഫ്റ്റ്‌വെയറുകളിൽ അഞ്ചാം സ്ഥാനം ഫയൽസില്ലക്കാണ്. [1]