പ്ലം പുഡിങ് മാതൃക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്ലം പുഡീങ് മാതൃക

ഇലക്ട്രോണ്‍ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍ ജെ.ജെ. തോംസണ്‍ 1904-ല്‍ നിര്‍ദ്ദേശിച്ച ആറ്റത്തിന്റെ മാതൃകയാണ് പ്ലം പുഡിങ് മാതൃക. അണുകേന്ദ്രം കണ്ടുപിടിക്കപ്പെടുന്നതിന് മുമ്പാണ് തോംസണ്‍ ഈ മാതൃക തയാറാക്കിയത്. ഇതില്‍ ഗോളാകൃതിയിലുള്ള പോസീറ്റീവ് ചാര്‍ജില്‍ നെഗറ്റീവ് ചാര്‍ജുള്ള കണികകള്‍ പലയിടങ്ങളിലായി വിന്യസിച്ചിരിക്കുന്നു. പോസിറ്റീവ് ചാര്‍ജുള്ള "പുഡിങില്‍" അങ്ങിങ്ങായി നെഗറ്റീവ് ചാര്‍ജുള്ള "പ്ലമ്മുകള്‍" വച്ചിരിക്കുന്നതു പോലെയാണ് ഇതിന്റെ രൂപം. ഒരു തണ്ണിമത്തന്റെ രൂപവുമായും ഇതിനെ സാദൃശ്യപ്പെടുത്താം. കോര്‍പസ്കിള്‍ എന്നാണ് തോംസണ്‍ നെഗറ്റീവ് ചാര്‍ജുള്ള കണികകളെ (ഇലക്ടോണ്‍) വിളിച്ചത്. 1909-ല്‍ നടന്ന സ്വര്‍ണ ഫലക പരീക്ഷണവും 1911-ല്‍ ഏണസ്റ്റ് റൂഥര്‍ഫോര്‍ഡ് അതിന് നല്‍കിയ വിശദീകരണവും പ്രകാരം ഈ മാതൃക തെറ്റാണെന്ന് തെളിയിക്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം