പ്രശ്നോത്തരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രശ്നോത്തരി എന്നത് ഒരു കലാവിനോദം ആണ്. ബുദ്ധി, ബോധം, ഓർമ്മശക്ത്തി എന്നിവ ഒരുമിച്ച് പ്രവർത്തിക്കണം ഈ കളിയിൽ.ആംഗലേയത്തിൽ ഇതിനെ QUIZ എന്ന് വിളിക്കുന്നു. എല്ലാ മേഖലകളിലും നല്ല പരിജ്ഞാനം ഉണ്ടായിരിക്കേണ്ട ഒരു വിനോദമാണിത്. എല്ലാ സ്കൂളുകളിലും, കലാലയങ്ങളിലും, ക്ലബ്ബുകളിലും സർവ്വസാധാരണമായി കണ്ടു വരുന്ന ഒരു വിനോദമാണിത്. പത്രം, ടെലിവിഷൻ, റേഡിയോ എന്നീ മാദ്ധ്യമങ്ങളിലും പതിവായി പ്രശ്നോത്തരികൾ പ്രസിദ്ധീകരിക്കാറുണ്ടു്.

ഉള്ളടക്കം

[തിരുത്തുക] പ്രശ്നോത്തരി ഉദാഹരണം

പല രൂപങ്ങളിലും പ്രശ്നോത്തരികൾ നടത്തപ്പെടുമെങ്കിലും സാധാരണ ഗതിയിൽ വളരെ ഹ്രസ്വവും കൃത്യവുമായ ഉത്തരങ്ങളും അവ ലഭിക്കാവുന്ന തരം ചോദ്യങ്ങളുമാണു് പ്രശ്നോത്തരികളുടെ പ്രത്യേകത.


[തിരുത്തുക] ചോദ്യങ്ങൾ

  1. QUIZ എന്ന പദം ആദ്യമായി ഉപയോഗിച്ചതാരാണ്?
  2. ഡോൺ ബ്രാഡ്മാനെ അവസാന ടെസ്റ്റിൽ പൂജ്യം റൺസിനു പുറത്താക്കിയ ബൗളർ ആർ?
  3. ഡൈനാമൈറ്റിനു patent ലഭിച്ച പ്രശസ്ത വ്യക്തി?
  4. ഒരു പക്ഷിയുടെ പേരിൽ അറിയപ്പെടുന്ന രാജ്യം?

[തിരുത്തുക] ഉത്തരങ്ങൾ

  1. ജെയിംസ് ഡാലി
  2. എറിക് ഹൂളിസ്
  3. ആൽഫ്രെഡ് നോബൽ
  4. ടർക്കി


[തിരുത്തുക] കേരളം പ്രശ്നോത്തരി

കേരളത്തേയും മലയാളത്തിനേയും സംബന്ധിച്ച ചോദ്യോത്തരങ്ങളും ചർച്ചകളും ഉൾപ്പെടുത്തി വിജ്ഞാനവും വിനോദവും സമരസിപ്പിച്ചുകൊണ്ടു് മലയാളം വിക്കിപീഡിയയിലെ ഉപയോക്താക്കൾ സംഘടിപ്പിക്കുന്ന ഒരു ഓൺ‌ലൈൻ മത്സരമാണു് കേരളം പ്രശ്നോത്തരി (Kerala Quiz) . മലയാളം വിക്കിസംരംഭങ്ങളിൽ ഉപയോക്താവായി പേരു ചേർത്തിട്ടുള്ള ആർക്കും ഈ പരിപാടിയിൽ പങ്കെടുക്കാവുന്നതാണു്.

"http://ml.wikipedia.org/w/index.php?title=പ്രശ്നോത്തരി&oldid=1283133" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ