പ്രമാണത്തിന്റെ സംവാദം:വൈദ്യുതജനിത്രം01.PNG

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലൈസൻസ് ശരിയാവുമോ? ജർമൻ വിക്കിയിൽ നിന്നെന്ന് കാണുന്നു--അഭി 09:09, 4 ഒക്ടോബർ 2008 (UTC)[മറുപടി]

http://de.wikipedia.org/wiki/Bild:Generator.png എന്ന ചിത്രമാണു മലയാളത്തിലേക്കു പരിഷ്ക്കരിച്ചെടുത്തത്. എപ്രകാരമാണ് തെറ്റായലൈസൻസ് ആവുന്നത് എന്നു വ്യക്തമാക്കാമോ ? -ബിപിൻ 09:49, 4 ഒക്ടോബർ 2008 (UTC)[മറുപടി]

ജർമ്മൻ വിക്കിയിൽ നിന്നുള്ള ഒരു ചിത്രത്തിന് ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്നുള്ള ചിത്രമാണെന്നുള്ള അനുമതിപത്രം ചേർത്താൽ അത് തെറ്റായ ലൈസൻസാണെന്ന് പ്രത്യേകം പറയേണ്ടതുണ്ടോ? --സാദിക്ക്‌ ഖാലിദ്‌ 15:11, 4 ഒക്ടോബർ 2008 (UTC)[മറുപടി]

പ്രീയ സാദിക്ക്, ജർമ്മൻ വിക്കിയിൽ നിന്നെടുത്തത് എന്ന് എങ്ങനെ എഴുതും? അതിനുള്ള ഓപ് ഷൻ കണ്ടില്ല. - ബിപിൻ 17:34, 4 ഒക്ടോബർ 2008 (UTC)[മറുപടി]

  • കാര്യനിർവ്വാഹികൾ ഗൗനിക്കവും: പടം ഒന്നര മാസമായി വധഭീഷണിയിലാണ്; ശിക്ഷ തീരുമാനിക്കേണ്ട ജൂറി ഉറങ്ങുന്നു. പകർപ്പവകാശ വിവരങ്ങളിൽ ഈ പ്രമാണം ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്നും മലയാളം വിക്കിപീഡിയയിലേക്ക് ഉൾക്കൊള്ളിച്ചിരിക്കുന്നതാണ്. പകർപ്പവകാശം സംബന്ധിച്ച് ഇംഗ്ലീഷ് വിക്കിപീഡിയയിലെ തത്തുല്യ പ്രമാണത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന നിബന്ധനകൾ മലയാളം വിക്കിപീഡിയയിലും ബാധകമാണ് എന്ന അനുമതിയിൽ ഇംഗ്ലീഷ് എന്ന പദത്തിനു പകരം ഇതരഭാഷകളിലെ എന്നു മാറ്റി രക്ഷിക്കണം. സാമാന്യനീതി വേണം! - ബിപിൻ 13:34, 12 നവംബർ 2008 (UTC)[മറുപടി]
പടത്തിന്റെ ലൈസൻസ് തെറ്റു തന്നെ.അതു ഏതു അർത്ഥത്തിലായാലും. Enpic എന്ന ലൈസൻസ് ഉപയോഗിക്കേണ്ടത് ഇംഗ്ലീഷ് വിക്കിപീഡിയയിലുള്ള പടം അതേ പേരിൽ മലയാളം വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യപ്പെടുമ്പോഴാണ്‌. പക്ഷേ ഇവിടെ ഉള്ള യഥാർത്ഥ പ്രശ്നം അതേതു വിക്കിപീഡിയയിൽ നിന്നെടുത്തു എന്നുള്ളതല്ല. കാരണം ഏതു വിക്കിപീഡിയയിൽ നിന്നെടുത്തതായാലും അത് അതേ പടി ഇവിടെയും പകർത്തിയിരിക്കണം. ജർമ്മൻ വിക്കിയിലെ ഒരു ചിത്രം മലയാളീകരിച്ച് ജർമ്മൻ വിക്കിയിലെ തത്തുല്യ പ്രമാണത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന നിബന്ധനകൾ മലയാളം വിക്കിപീഡിയയിലും ബാധകമാണ് എന്നെഴുതുന്നത് തെറ്റായ കീഴ്‌വഴക്കമാണ്‌. ജർമ്മൻ വിക്കിയിൽ ഈ ചിത്രം CC ലൈസൻസിൽ ആയതു കൊണ്ട അതിനു കോണ്ട്രിബ്യൂഷൻ കൊടുക്കാതെ മലയാളം വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്യാൻ പറ്റില്ല.--Anoopan| അനൂപൻ 13:57, 12 നവംബർ 2008 (UTC)[മറുപടി]
ആകട്ടെ; ലൈസൻസ് എങ്ങനെ തിരുത്തും? ആ വിദ്യ വശമില്ല.യുക്തമായ അനുമതി ഏതാണ് ? - ബിപിൻ 14:06, 12 നവംബർ 2008 (UTC)[മറുപടി]
തൽക്കാലം ഫ്ലിക്കറിൽ നിന്നും ഇടുന്നപോലെ ലിങ്ക് കൊടുത്തിടേണ്ടി വരും. ഇതൊന്നു സ്വയം നിർമ്മിക്കാമോ എന്നു നോക്കിക്കൂടേ? അത്ര ബുദ്ധിമുട്ടുണ്ടോ ഇതു വരയ്ക്കൻ? --ജ്യോതിസ് 14:20, 12 നവംബർ 2008 (UTC)[മറുപടി]
ഇലക്റോണിക് മാധ്യമത്തിൽ വരക്കാൻ അറിയില്ല. കടലാസിൽ വരച്ചു സ്കാൻ ചെയ്ത് ഉദ്വസിക്കുന്നത് മെനക്കേടും. പകർപ്പവകാശ വിവരങ്ങൾ-ക്കു താഴെ, Cc-by-sa-2.0 എന്ന ലൈസൻസും ആദ്യരചയിതാവ്; കുണ്ടോഫ് (http://de.wikipedia.org/wiki/Benutzer:Kuntoff) എന്ന വിവരണവും നൽകിയാൽ മതിയോ ? ഇത് അദ്ദേഹത്തിന്റെ സ്വന്തം കൃതിയാണെന്ൻ ജർമ്മൻ വിക്കിയിലെ അനുമതിത്താൾ ഗൂഗ്ൾ ട്രാൻസ്ലെറ്റർ ഉപയോഗിച്ചു പരിശോധിച്ചതിൽ നിന്നും മനസ്സിലാകുന്നു. - ബിപിൻ 14:34, 12 നവംബർ 2008 (UTC)[മറുപടി]
നന്ദി സാദിക്ക് ! - ബിപിൻ 14:43, 12 നവംബർ 2008 (UTC)[മറുപടി]