പോൾ നീരാളി
| പോൾ നീരാളി | |
|---|---|
പോൾ നീരാളി ജർമ്മനിയുടെ കൊടി അടയാളമുള്ള ഷൂവിനരികെ, തന്നെ കൂട്ടിൽ |
|
| സ്പീഷിസ് | Octopus vulgaris |
| ലിംഗം | ആണ് |
| ജനനം | ജനുവരി 2008 Weymouth, Dorset, ഇംഗ്ലണ്ട്, യു.കെ |
| മരണം | ഒക്ടോബർ 26 2010 (പ്രായം 2) |
| പ്രശസ്തി | Making predictions for the results of Germany's football matches |
| ഉടമ | Sea Life Centres Aquarium keeper: Oliver Walenciak |
സാധാരണ നീരാളി കുടുംബത്തിൽപ്പെട്ട ഒരു നീരാളിയാണ് പോൾ നീരാളി (ഇംഗ്ലീഷ്:Paul the Octopus or Paul Oktopus). ഫുട്ബോൾ മത്സരങ്ങളുടെ ഫലം പ്രവചിച്ചതിലൂടെ ഈ നീരാളി പ്രശസ്തനായി. പ്രത്യേകിച്ചും ജർമ്മനി കളിക്കുന്ന മത്സരങ്ങളുടെ ഫലം പ്രവചിക്കാനായിട്ടാണ് ഇതിനെ ഉപയോഗിക്കുന്നത്. 2010 ലെ ഫുട്ബോൾ ലോകപ്പിലെ ജർമ്മനിയുടെ മത്സരങ്ങളുടെ ഫലങ്ങൾ കൃത്യമായി പ്രവചിക്കുക വഴി ഈ നീരാളി ശ്രദ്ധേയത നേടി.
2008 ജനുവരിയിലായിരുന്നു പോളിന്റെ ജനനം. 2010 ഒക്ടോബർ 26-ന് പോൾ നീരാളി കഥാവശേഷനായി.[1]ജർമ്മനിയിലെ ഒരു പ്രധാന ആകർഷണ കേന്ദ്രമായ സീ ലൈഫ് സെന്റേഴ്സ് എന്ന സ്ഥലത്തായിരുന്നു ഇതിനെ സൂക്ഷിച്ചിരുന്നത്.
ഉള്ളടക്കം |
പ്രവചനരീതി [തിരുത്തുക]
പ്രവചിക്കുന്ന സമയം നീരാളിയുടെ മുൻപിൽ രണ്ട് പെട്ടികൾ കൊണ്ടുവയ്ക്കും ഈ രണ്ട് പെട്ടികളിലും ഭക്ഷണം വച്ചിട്ടുണ്ടാകും. അതുപോലെ തന്നെ ഈ പെട്ടികളിൽ വരാൻപോകുന്ന ഫുട്ബോൾ മത്സരത്തിൽ കളിക്കുന്ന രണ്ട് രാഷ്ട്രങ്ങളുടേയും പതാകകളുടെ ചിത്രവും വെച്ചിരിക്കും. രണ്ട് പെട്ടികളിൽ ഏതിൽ നിന്നാണോ നീരാളി ഭക്ഷണം എടുക്കുന്നത് ആ ടീം വരാൻ പോകുന്ന മത്സരത്തിൽ വിജയിക്കും. ഇങ്ങിനെയാണ് പോൾ പ്രവചനം നടത്തുന്നത്. 2008 ലെ യൂറോ കപ്പിൽ ജർമ്മനിയുടെ ആറ് മത്സരങ്ങളിൽ 4 എണ്ണവും, 2010 ലോകകപ്പിലെ ജർമ്മനിയുടെ എല്ലാ മത്സരങ്ങളും നീരാളി കൃത്യമായി പ്രവചിച്ചു. ജൂലൈ 11ന് നടക്കുന്ന 2010 ലോകകപ്പിന്റെ ഫൈനലിൽ സ്പെയിൻ ഹോളണ്ടിനേ തോൽപ്പിക്കുമെന്ന് പോൾ പ്രവചിച്ചു.[2]
ആദ്യകാല ജീവിതം [തിരുത്തുക]
ഇംഗ്ലണ്ടിലെ വെമൗത്തിലുള്ള കടൽ ജീവി കേന്ദ്രത്തിൽ വച്ച് 2008ലാണ് മുട്ടയിൽ നിന്ന് പോളിനെ വിരിയിച്ചെടുത്തത്. പിന്നീട് ജർമ്മനിയിലുള്ള ഒബർഹൗസെനിലെ കടൽ ജീവി കേന്ദ്രത്തിലെ ഒരു ടാങ്കിലേക്ക് മാറ്റി.[3] കുട്ടികൾക്കു വേണ്ടി കവിതകൾ എഴുതുന്ന ജർമ്മൻകാരനായ ബൊയ് ലൊർസെന്റെ(Boy Lornsen) Der Tintenfisch Paul Oktopus എന്ന കൃതിയിൽ നിന്നുമാണ് പോൾ എന്ന പേര് തെരെഞ്ഞെടുത്തത്.[4][5]. ഒബർഹൗസെനിലെ ഡോക്ടർമാരുടെ അഭിപ്രായത്തിൽ അദ്യകാലം മുതൽക്കുതന്നെ പോൾ സമർത്ഥനായിരുന്നു. സന്ദർശകർ ടാങ്കിനടുത്തേക്ക് വരുമ്പോൾ പോൾ അവരെ നോക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്. അപരിചിതമായ ഒരു സ്വഭാവ സവിശേഷതയാണിത്.[5]
ഇതുവരെ നടത്തിയ പ്രവചനങ്ങൾ [തിരുത്തുക]
ജർമ്മനിയുടെ മത്സരങ്ങൾ [തിരുത്തുക]
| എതിർ ടീം | മത്സരം | സ്റ്റേജ് | തിയതി | പോൾ പ്രവചനം | മത്സര ഫലം | പ്രവചനം ശരിയായോ? |
|---|---|---|---|---|---|---|
| പോളണ്ട് | യൂറോ 2008 | ഗ്രൂപ്പ് ഘട്ടം | 8 ജൂൺ 2008 | ജർമ്മനി | 2–0 | ശരി |
| ക്രൊയേഷ്യ | യൂറോ 2008 | ഗ്രൂപ്പ് ഘട്ടം | 12 ജൂൺ 2008 | ജർമ്മനി[3][6] | 1–2 | തെറ്റ് |
| ഓസ്ട്രിയ | യൂറോ 2008 | ഗ്രൂപ്പ് ഘട്ടം | 16 ജൂൺ 2008 | ജർമ്മനി | 1–0 | ശരി |
| പോർച്ചുഗൽ | യൂറോ 2008 | ക്വാർട്ടർ ഫൈനൽ | 19 ജൂൺ 2008 | ജർമ്മനി | 3–2 | ശരി |
| തുർക്കി | യൂറോ 2008 | സെമി ഫൈനൽ | 25 ജൂൺ 2008 | ജർമ്മനി | 3–2 | ശരി |
| സ്പെയിൻ | യൂറോ 2008 | ഫൈനൽ | 29 ജൂൺ 2008 | ജർമ്മനി[3] | 0–1 | തെറ്റ് |
| ഓസ്ട്രേലിയ | ലോകകപ്പ് 2010 | ഗ്രൂപ്പ് ഘട്ടം | 13 ജൂൺ 2010 | ജർമ്മനി[7] | 4–0 | ശരി |
| സെർബിയ | ലോകകപ്പ് 2010 | ഗ്രൂപ്പ് ഘട്ടം | 18 ജൂൺ 2010 | സെർബിയ[7] | 0–1 | ശരി |
| ഘാന | ലോകകപ്പ് 2010 | ഗ്രൂപ്പ് ഘട്ടം | 23 ജൂൺ 2010 | ജർമ്മനി[7] | 1–0 | ശരി |
| ഇംഗ്ലണ്ട് | ലോകകപ്പ് 2010 | പ്രീ-ക്വാർട്ടർ ഫൈനൽ | 27 ജൂൺ 2010 | ജർമ്മനി[8] | 4–1 | ശരി |
| അർജ്ജന്റീന | ലോകകപ്പ് 2010 | ക്വാർട്ടർ ഫൈനൽ | 3 ജൂലൈ 2010 | ജർമ്മനി[9] | 4–0 | ശരി |
| സ്പെയിൻ | ലോകകപ്പ് 2010 | സെമി ഫൈനൽ | 7 ജൂലൈ 2010 | സ്പെയിൻ[10] | 0–1 | ശരി |
| ഉറുഗ്വേ | ലോകകപ്പ് 2010 | മൂന്നാം സ്ഥാനം | 10 ജൂലൈ 2010 | ജർമ്മനി [11] | 3–2 | ശരി |
മറ്റ് മത്സരങ്ങൾ [തിരുത്തുക]
| ടീം | ടൂർണ്ണമെന്റ് | ഘട്ടം | തീയതി | പോളിന്റെ പ്രവചനം | മത്സര ഫലം | പ്രവചനം ശരിയായോ? |
|---|---|---|---|---|---|---|
| നെതർലാന്റ് vs. സ്പെയിൻ | 2010 ലോകകപ്പ് | ഫൈനൽ | 11 ജൂലൈ 2010 | സ്പെയിൻ[12] | 0-1 | ശരി |
അവലംബം [തിരുത്തുക]
- ↑ "ലോകകപ്പിലെ അത്ഭുത നീരാളി ചത്തു". മാതൃഭൂമി. 26 ഒക്ടോബർ 2010. ശേഖരിച്ചത് 26 ഒക്ടോബർ 2010.
- ↑ Christenson, Marcus. "Psychic octopus Paul predicts Spain to beat Holland in World Cup final", The Guardian, 9 July 2010.
- ↑ 3.0 3.1 3.2 "World Cup 2010: 10 things you didn't know about Paul the psychic octopus", The Telegraph, 7 July 2010, http://www.telegraph.co.uk/sport/football/world-cup-2010/7877034/World-Cup-2010-10-things-you-didnt-know-about-Paul-the-psychic-octopus.html, rശേഖരിച്ചത് 7 July 2010
- ↑ Published in Das alte Schwein lebt immer noch: Boy Lornsens Tierleben, Schneekluth (1985), ISBN 978-3-7951-0941-7. Re-published in and eponymous of the anthology Der Tintenfisch Paul Oktopus. Gedichte für neugierige Kinder, 2009, Manfred Boje Verlag ISBN 978-3-414-82148-5
- ↑ 5.0 5.1 Silver, Dan (8 July 2010), Top 10 things you need to know about World Cup star Paul the Psychic Octopus, mirrorfootball.co.uk, http://www.mirrorfootball.co.uk/opinion/blogs/2010-world-cup-blog/Top-10-things-you-need-to-know-about-Paul-the-Psychic-Octopus-death-threats-treachery-calamari-blogs-Twitter-and-video-of-World-Cup-s-biggest-star-in-action-article520263.html#ixzz0tBNfEcrR, rശേഖരിച്ചത് 9 July 2010
- ↑ "Wie endet die Partie Deutschland - Kroatien?: Tier-Orakel sind sich uneins", Der Westen, 11 June 2008, http://www.derwesten.de/sport/Tier-Orakel-sind-sich-uneins-id1850875.html, rശേഖരിച്ചത് 9 July 2010
- ↑ 7.0 7.1 7.2 World Cup Octopus: Paul's Predictions Stun Germany, Huffington Post, 24 Jun. 2010 03:50, http://www.huffingtonpost.com/2010/06/24/world-cup-octopus-pauls-p_n_624597.html
- ↑ 'Psychic' octopus predicts Germany victory over England, BBC News, 25 June 2010, http://news.bbc.co.uk/2/hi/10420131.stm
- ↑ Hyde, Thomas (7 July 2010), "Germany v Spain: Psychic octopus Paul unfazed by death threats, says keeper", The Daily Telegraph (UK), http://www.telegraph.co.uk/sport/football/world-cup-2010/teams/germany/7877152/Germany-v-Spain-Psychic-octopus-Paul-unfazed-by-death-threats-says-keeper.html, rശേഖരിച്ചത് 9 July 2010
- ↑ Paul The Octopus Predicts Spain Will Beat Germany, The Globe and Mail, 7 July 2010, http://www.theglobeandmail.com/sports/soccer/worldcup2010newsfeed/?feedID=39851695869528950
- ↑ "Octopus predicts Germany third place in World Cup". BBC News. 9 July 2010. ശേഖരിച്ചത് 11 July 2010.
- ↑ "Psychic octopus Paul predicts Spain to beat Holland in World Cup final", The Guardian (London), 9 July 2010, http://www.guardian.co.uk/football/2010/jul/09/psychic-octopus-paul-picks-spain