പോള്‍ അല്ലന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Paul Allen
ജനനം: ജനുവരി 21 1953 (1953-01-21) (പ്രായം 56)
Seattle, Washington
തൊഴില്‍: Chairman, Vulcan Inc.,Charter Communications and Microsoft
മൊത്തവരുമാനം: $18.0 billion USD (2007)
വെബ് സൈറ്റ്: PaulAllen.com

ഒരു അമേരിക്കന്‍ സംരഭകനാണ് പോള്‍ ഗാര്‍ഡ്നര്‍ അല്ലന്‍. 1955ല്‍ വാഷിങ്ടണിലെ സിയാറ്റിലില്‍ ജനിച്ചു. 1975ല്‍ ഇദ്ദേഹവും ബില്‍ ഗേറ്റ്സും ചേര്‍ന്നാണ് മൈക്രോസോഫ്റ്റ് സ്ഥാപിച്ചത്. 2000ത്തില്‍ മൈക്രോസോഫ്റ്റില്‍‌നിന്ന് രാജി വച്ചെങ്കിലും അതിന്റെ 138 ദശലക്ഷം ഷെയറുകള്‍ ഇപ്പോഴും ഇദ്ദേഹത്തിനുണ്ട്. വുള്‍ക്കന്‍ Inc.ന്റെ സ്ഥാപനും ചെയര്‍മാനുമാണ്. ചാര്‍ട്ടര്‍ കമ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തിന്റെയും ചെയര്‍മാനാണ്. 2007ല്‍ ഫോബ്സ് മാസിക പുറത്തിറക്കിയ ലോകത്തെ ഏറ്റവും ധനികരായ വ്യക്തികളിടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് അല്ലന്‍. ഏകദേശം 1800 കോടി അമേരിക്കന്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. 2007ല്‍ ടൈം മാസിക പുറത്തിറക്കിയ ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള 100 വ്യക്തികളുടെ പട്ടികയിലും ഇദ്ദേഹം ഉള്‍പ്പെട്ടിരുന്നു. ഇപ്പോള്‍ വാഷിങ്ടണിലെ മെര്‍ക്കര്‍ ഐലന്റിലാണ് ജീവിക്കുന്നത്.

[തിരുത്തുക] ഇവയും കാണുക

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം