പോണ്ടിച്ചേരി സ്രാവ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പോണ്ടിച്ചേരി സ്രാവ് | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | ജന്തു |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | Chondrichthyes |
| ഉപവർഗ്ഗം: | Elasmobranchii |
| നിര: | Carcharhiniformes |
| കുടുംബം: | Carcharhinidae |
| ജനുസ്സ്: | Carcharhinus |
| വർഗ്ഗം: | C. hemiodon |
| ശാസ്ത്രീയ നാമം | |
| Carcharhinus hemiodon (J. P. Müller & Henle, 1839) |
|
| Range of the Pondicherry shark | |
| പര്യായങ്ങൾ | |
|
Carcharias hemiodon Valenciennes in J. P. Müller & Henle, 1839 * ambiguous synonym |
|
സ്രാവുകളിൽ ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ഇനമാണ് പോണ്ടിച്ചേരി സ്രാവ് അഥവാ പാണ്ടി സ്രാവ് (ശാസ്ത്രീയനാമം: Carcharhinus hemiodon). അക്കിലി വാലിയെൻസിസ് എന്ന ശാസ്ത്രജ്ഞനാണ് ഈ സ്രാവിനെ ആദ്യമായി കണ്ടെത്തിയത്[2] . 1979-നു ശേഷം ഈ സ്രാവിനെ കണ്ടതായി വിശ്വസനീയ ശ്രോതസിൽ നിന്നുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ല.
തീരത്തോടടുത്തുള്ള കടലിലാണ് ഇവ സാധാരണ കാണപ്പെടുന്നത്. അപൂർവ്വമായി അഴിമുഖങ്ങളിലേക്കും കടക്കുന്നു. ഏകദേശം 1 മീറ്റർ വരെ ഇവ നീളം വയ്ക്കുന്ന[3] സ്രാവിനു നല്ല വൃത്താകൃതിയിലുള്ള കണ്ണുകളാണുള്ളത്. നീണ്ടു കൂർത്ത മൂക്കും വരണ്ട രാസാരന്ധ്രങ്ങളും ഇവയുടെ പ്രത്യേകതയാണ്. വായിൽ 12 മുതൽ 14 വരെ പല്ലുകൾ ഉണ്ട്.
അവലംബം [തിരുത്തുക]
- ↑ Compagno, L.J.V., W. White and S. Fowler (2003). Carcharhinus hemiodon. 2008 IUCN Red List of Threatened Species. IUCN 2008. Retrieved on April 8, 2010.
- ↑ Compagno, L.J.V. (1984). Sharks of the World: An Annotated and Illustrated Catalogue of Shark Species Known to Date. Food and Agricultural Organization of the United Nations. pp. 475–477. ISBN 92-5-101384-5.
- ↑ Compagno, L.J.V., M. Dando and S. Fowler (2005). Sharks of the World. Princeton University Press. pp. 297. ISBN 978-0-691-12072-0.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിസ്പീഷിസിൽ 'പോണ്ടിച്ചേരി സ്രാവ്' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.