പേള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
![]() |
|
| Paradigm: | Multi-paradigm |
|---|---|
| പുറത്തുവന്ന വര്‍ഷം: | 1987 |
| രൂപകല്‍പ്പന ചെയ്തത്: | ലാറി വാള്‍ |
| ഏറ്റവും പുതിയ പതിപ്പ്: | 5.8.8/ January 31 2006 |
| Typing discipline: | Dynamic |
| സ്വാധീനിക്കപ്പെട്ടത്: | AWK, BASIC, BASIC-PLUS, സി, സി++, ലിസ്പ്, പാസ്കല്‍, Python, സെഡ്, യുണിക്സ് ഷെല്‍ |
| സ്വാധീനിച്ചത്: | Python, PHP, Ruby, ECMAScript |
| ഓപറേറ്റിങ്ങ് സിസ്റ്റം: | Cross-platform |
| അനുവാദപത്രം: | GNU General Public License, Artistic License |
| വെബ് വിലാസം: | http://www.perl.org/ |
ഒരു വിവിധോദ്ദേശ ഹൈ ലെവെല്‍, ഡൈനാമിക് പ്രോഗ്രാമിങ് ഭാഷയാണ് പേള്‍. 1987 ഒക്ടോബര്‍ 18-നാണ് പേളിന്റെ സൃഷ്ടാവായ ലാറി വാള്‍ ഈ പ്രോഗ്രാമിങ് ഭാഷ പുറത്തിറക്കിയത്. സി ,ബേസിക്, ഓക്, സെഡ് മുതലായ പ്രോഗ്രാമിങ് ഭാഷകളില്‍ നിന്നും, യുണിക്സ് ഷെല്ലില്‍ നിന്നും ആശയങ്ങള്‍ കടമെടുത്താണ് പേള്‍ വികസിപ്പിച്ചെടുത്തത്.
ടെക്സ്റ്റ് ഫയലുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനായി പേള്‍ ഉപയോഗിക്കുന്നു. കൂടാതെ ഗ്രാഫിക്സ് പ്രോഗ്രാമിംഗ്, നെറ്റ്വര്‍ക്ക് പ്രോഗ്രാമിംഗ്, സി ജി ഐ പ്രോഗ്രാമിംഗ് എന്നിവയ്ക്കും വ്യാപകമായി പേള്‍ ഉപയോഗിക്കുന്നുണ്ട്. പ്രാക്റ്റിക്കല്‍ എക്സ്ട്രാക്ഷന്‍ ആന്റ് റിപ്പോര്‍ട്ടിങ് ലാങ്ക്വേജ് എന്നതിന്റെ ചുരുക്കരൂപമാണ് പേള്‍ (PERL) എന്നത്.
[തിരുത്തുക] അവലംബം
- പേള്‍ - അ ബിഗിന്നേഴ്സ് ഗൈഡ് - റ്റാറ്റ മക്ഗ്രോഹില്‍ - ISBN 0-07-044490-0
