പുസ്തകക്കളികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുസ്തകക്കളികൾ
കർത്താവ്എസ്. ശിവദാസ്
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർഡി.സി. ബുക്ക്സ്
പ്രസിദ്ധീകരിച്ച തിയതി
2006 ഫെബ്രുവരി 11[1]
ഏടുകൾ145

എസ്. ശിവദാസ് രചിച്ച ഗ്രന്ഥമാണ് പുസ്തകക്കളികൾ. മികച്ച ബാലസാഹിത്യ കൃതിക്കുള്ള 2007-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനാണ് [2]

വിവിധതരം കളികളിലൂടെ കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുവാൻ ഉപകരിക്കുന്നവിധത്തിലാണ്‌ പുസ്‌തകത്തിന്റെ ഘടന. സാങ്കൽപികമായ അഭിമുഖങ്ങൾ, കഥകളിൽ പുതിയ കഥാപാത്രങ്ങൾ ചേർത്തുളള കളികൾ, പുസ്‌തകങ്ങളുടെ പേര്‌ പറഞ്ഞു കളിക്കൽ തുടങ്ങി പുസ്‌തകവും വായനയുമായി ബന്ധപ്പെട്ട നിരവധി കളികൾ ഉൾപ്പെടുത്തിയിട്ടുണ്ട് [3].

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-07.
  2. 2007-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-07.
"https://ml.wikipedia.org/w/index.php?title=പുസ്തകക്കളികൾ&oldid=3806195" എന്ന താളിൽനിന്ന് ശേഖരിച്ചത്