പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ
വിഭാഗം
Digital Journalism
ലഭ്യമായ ഭാഷകൾEnglish, Assamese, Urdu, Telugu, Hindi, Malayalam, Kannada, Marathi, Bengali, Tamil
ഉടമസ്ഥൻ(ർ)CounterMedia Trust
സംശോധകൻ(ർ)Palagummi Sainath
യുആർഎൽruralindiaonline.org
വാണിജ്യപരംNo
ആരംഭിച്ചത്Dec 24, 2014

ഇന്ത്യയിലെ ഡിജിറ്റൽ പത്രപ്രവർത്തന വേദിയാണ് പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ (People's Archive of Rural India -PARI /ˈpɑːri/). മുതിർന്ന പത്രപ്രവർത്തകനായ പലഗുമ്മി സായിനാഥ് സ്ഥാപിച്ച പരി (PARI) സന്നദ്ധപ്രവർത്തകർ നടത്തുന്ന ഒരു ഗ്രാമീണ പത്രപ്രവർത്തന വേദിയാണ്. [1][2] ഇന്ത്യയിലും പുറത്തുമുള്ള ആയിരത്തിലധികം സന്നദ്ധപ്രവർത്തകരുള്ള പരി ഗ്രാമീണ തൊഴിൽ, ജീവിതം എന്നിവയിൽ ഊന്നി പ്രവർത്തിക്കുന്നു. ഇംഗ്ലീഷിലും ഇന്ത്യൻ ഭാഷകളിലും ഉൾപ്പെടെ 10 ഭാഷകളിൽ ഉള്ളടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ രീതിയാണ് പരിയ്ക്ക് ഉള്ളത്. ഈ ഉള്ളടക്കങ്ങൾ സന്നദ്ധ പ്രവർത്തകർ പരിശോധിക്കുകയും പരിഭാഷ ചെയ്യുകയും ചെയ്യുന്നു. ഓൺലൈൻ ഫോട്ടോ ജേർണലിസത്തിനുള്ള ഇടം എന്ന നിലയിൽ പരി തൊഴിൽ പരവും ഭാഷാപരവും നരവംശശാസ്ത്രപരവുമായ വൈവിദ്ധ്യങ്ങളുടെ ശേഖരമാണ്.[3][4]

അവാർഡുകൾ[തിരുത്തുക]

  • 2016 മാർച്ച് 18 ന്, പരി ഫെലോ ആയിരുന്ന പുരുഷോത്തം താക്കുർ, ലാഡ്ലി മീഡിയ ആന്റ് അഡ്വർടൈസിങ് അവാർഡ്: ബെസ്റ്റ് ഇൻവെസ്റ്റിഗീവ് സ്റ്റോറി അവാർഡ് നേടി. പെൺകുട്ടികളുടെ വിദ്യാഭ്യാസ സ്ഥാപനത്തെക്കുറിച്ചുള്ള തന്റെ റിപ്പോർട്ടിനായിരുന്നു അവാർഡ്.
  • നിധി കാമത്തും കെയ വാസ്വണിയും ചേർന്ന് "വീവ്സ് ഓഫ് മഹേശ്വർ" എന്ന ചിത്രത്തിന് അറുപത്തിയഞ്ചാം ദേശീയ ചലച്ചിത്ര അവാർഡുകളിൽ ഏറ്റവും മികച്ച പ്രമോഷണൽ ഫിലിം അവാർഡായി സിൽവർ ലോട്ടസ് (രജത് കമല) ലഭിച്ചു.
  • 2016 ജൂൺ 23 ന് ഗ്രാമീണ ഇൻഡ്യ രേഖപ്പെടുത്താനും രേഖപ്പെടുത്താനും ഉള്ള പ്രഫുൽ ബിദ്വായി മെമ്മോറിയൽ അവാർഡ് പരിക്ക് ലഭിച്ചു.

അവലംബങ്ങൾ[തിരുത്തുക]

"People's Archive of Rural India (PARI) gets the First Praful Bidwai Memorial Award". South Asia Citizens Web. Archived from the original on 2019-03-26. Retrieved 2019-03-26.

  1. "Collecting the stories and faces that might otherwise be forgotten". Al Jazeera.
  2. "Sainath's PARI to focus on rural India, narrate untold stories of everyday lives". First Post.
  3. "Documenting India's Villages Before They Vanish". The Atlantic.
  4. "What is special about Investigative Journalism?".