പി. ശങ്കുണ്ണി മേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവിതാംകൂർ ചരിത്രമെഴുതിയ ആൾ. ജനനം ഇന്നത്തെ തൃശ്ശൂർ ജില്ലയിൽ നാട്ടികയിൽ തൃപ്രയാർ ദേശത്ത് 1815-ൽ. മാതാപിതാക്കൾ - ബ്ലാഹയിൽ കുണ്ടുണ്ണീ നായർ, ഇച്ചിയമ്മ. സാമാന്യ വിദ്യാഭ്യാസാനന്തരം പതിനഞ്ചാം വയസ്സിൽ ആംഗലം പഠിക്കാൻ കൊച്ചിക്കുപോയി. പിന്നെ തലശ്ശേരിയിൽ. 1844-ൽ തിരുവിതാംകൂറിൽ കൊട്ടാരത്തിൽ ചെറിയ ഒരു ജോലിയിൽ പ്രവേശിച്ചു.

1879-ൽ ഉദ്യോഗമൊഴിഞ്ഞു. പേഷ്കാരുദ്യോഗകാലത്ത് (110 മാസം) ഒരുദിവസം പോലും ലീവെടുത്തിട്ടില്ല. 1845-ൽ ഇടപ്പള്ളീ കൃഷ്ണത്തുവീട്ടിൽ പാർവ്വതിയമ്മയെ വിവാഹം ചെയ്തു. തിരുവിതാംകൂർ ജഡ്ജിയെന്ന പേരിൽ പ്രശസ്തനായ കെ പി ശങ്കര മേനോനും ചരിത്രകാരനായ കെ പി പദ്മനാഭ മേനോനും മക്കളാണ്. 1880-ൽ പുത്തൻ വേനിക്കരയിൽ വച്ച് നിര്യാതനായി.

"https://ml.wikipedia.org/w/index.php?title=പി._ശങ്കുണ്ണി_മേനോൻ&oldid=3460846" എന്ന താളിൽനിന്ന് ശേഖരിച്ചത്