പിയറ്റര്‍ ബ്രൂഗല്‍ ഒന്നാമന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബ്രൂഗല്‍ | |
ബ്രൂഗലിന്റെ ഒരു 'സെല്‍ഫ് പോര്‍ട്രൈറ്റ്' |
|
| ജനനപ്പേര് | പിയറ്റര്‍ ബ്രൂഗല്‍ |
| ജനനം | c. 1525 ബ്രെഡാ,നെതര്‍ലന്‍ഡ് |
| മരണം | സെപ്റ്റംബര്‍ 9, 1569 ബ്രസ്സല്‍സ് |
| രംഗം | ചിത്രകല |
നവോത്ഥാന കാലത്തെ പ്രശസ്തനായ ചിത്രകാരനാണ് പിയറ്റര്‍ ബ്രൂഗല്‍.അക്കാലത്തെ ഗ്രാമീണ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങള്‍.അതുകൊണ്ടു തന്നെ അദ്ദേഹം "കര്‍ഷകനായ ബ്രൂഗല്‍" എന്നറിയപ്പെട്ടു.
[തിരുത്തുക] ജീവിതം
ബ്രൂഗലിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് വ്യക്തമായ രേഖകള്‍ ലഭ്യമല്ല.നെതര്‍ലാന്റിലെ ബ്രെഡയാണ് അദ്ദേഹത്തിന്റെ ജന്മദേശമെന്നാണ്‍` ലഭ്യമായ രേഖകള്‍ വച്ചുള്ള അനുമാനം.വളരെ പ്രൗഡമായ ചുറ്റുപാടുകളിലായിരുന്നു അദ്ദേഹത്തിന്റെ കുട്ടിക്കാലം.മെച്ചപ്പെട്ട വിദ്യാഭ്യാസവും ലഭിച്ചിരുന്നു എന്നാണ് അനുമാനം..ഇറ്റലിയിലും ഫ്രാന്‍സിലുമായാണ് ജീവിതത്തിന്റെ ഭൂരിഭാഗവും അദ്ദേഹം കഴിച്ചു കൂട്ടിയത്.അതിനിടെ,ചിത്രകാരി കൂടിയായിരുന്ന Mayken Verhulst നെ വിവാഹം കഴിച്ചു.1569 സെപ്റ്റംബര്‍ 9ന് ബ്രസ്സല്‍സില്‍ വച്ച് അന്തരിച്ചു.
പ്രശസ്ത ചിത്രകലാവിദഗ്ദ്ധരായിരുന്ന പിയറ്റര്‍ ബ്രൂഗല്‍ രണ്ടാമന്‍,ജാന്‍ ബ്രൂഗല്‍ എന്നിവരുടെ പിതാവുകൂടിയാണ് അദ്ദേഹം .

