പാർവ്വതി നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാർ‌വ്വതി നായർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പാർ‌വ്വതി നായർ (വിവക്ഷകൾ) എന്ന താൾ കാണുക. പാർ‌വ്വതി നായർ (വിവക്ഷകൾ)

എഴുത്തുകാരിയും ചിത്രകാരിയുമാണ് പാർവ്വതി നായർ‍‍‍‍(ജനനം : 1964). ഫോട്ടോഗ്രാഫി, വീഡിയോഗ്രഫി, പുസ്തക നിർമ്മാണം തുടങ്ങി വിവിധ മേഖലകൾ സംയോജിപ്പിച്ച് സൃഷ്ടികൾ തീർക്കുന്നു.

ജീവിതരേഖ[തിരുത്തുക]

ന്യൂ ഡൽഹിയിൽ ജനിച്ചു. ചെന്നൈ കേന്ദ്രീകരിച്ചു കലാ പ്രവർത്തനം നടത്തുന്നു. ചെന്നൈ സ്റ്റെല്ലാ മേരീസ് കോളേജിൽ നിന്നു ഫൈൻ ആർട്സിൽ ബിരുദവും ലണ്ടനിലെ സെൻട്രൽ സെന്റ് മാർട്ടിൻസ് ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് ഫൈൻ ആർട്‌സിൽ ബിരുദാനന്തര ബിരുദവുമെടുത്തു.[1]

കൊച്ചി-മുസിരിസ് ബിനാലെ 2014[തിരുത്തുക]

കൊച്ചി - മുസിരിസ് ബിനാലെ 2014 ൽ 'ദി ഫ്ലൂയിഡിറ്റി ഓഫ് ഹൊറൈസൺസ്' എന്ന ചിത്രസമുച്ചയം അവതരിപ്പിച്ചിരുന്നു. മലബാർ തീരത്തെ യാത്രകളുടേയും കച്ചവടത്തിന്റെയും സുദീർഘമായ ചരിത്രത്തെ സൂചിപ്പിക്കുന്ന സൃഷ്ടി ആരംഭിക്കുന്നത് പഴയതും പുതിയതുമായ നാവിക യന്ത്രങ്ങളുടെ ചിത്രങ്ങളോടെയാണ്.[2] സമയവും, നക്ഷത്രങ്ങളുടേയും ഗ്രഹങ്ങളുടേയും സ്ഥാനവും നിർണയിക്കുന്നതിന് ജ്യോതിശാസ്ത്രജ്ഞരും സമുദ്രപര്യവേഷകരും ഉപയോഗിച്ചിരുന്ന ആസ്‌ട്രോലാബിന്റെ രൂപത്തിൽ നിന്നുണ്ടായതാണ് ആദ്യസൃഷ്ടി. കടൽത്തീരത്തിന്റെ ഗൂഗിൾ മാപ്പും ഇതിനടുത്ത് ചിത്രീകരിച്ചിരിക്കുന്നു. ചുഴിയുടെ രൂപത്തിലുള്ള ശംഖും അറബിക്കടലിനെ അഭിമുഖീകരിച്ചു നിൽക്കുന്ന കൂറ്റൻ കുരുമുളകും പരമാണു കണങ്ങളുടെ പാതയുമൊക്കെ കറുപ്പിലും വെളുപ്പിലുമുള്ള ഈ ചിത്രങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ആസ്പിൻവാൾ ഹൗസിലെ കടലിന്റെ പശ്ചാത്തലത്തിലാണി ചിത്ര സമുച്ചയം. [3]

അവലംബം[തിരുത്തുക]

  1. "A life offered to art". www.newindianexpress.com. Retrieved 3 ഫെബ്രുവരി 2015.
  2. "Across an abstract sea". www.thehindu.com. Retrieved 3 ഫെബ്രുവരി 2015.
  3. കൊച്ചി മുസിരിസ് ബിനലെ 2014 കൈപ്പുസ്തകം. കൊച്ചി മുസിരിസ് ബിനലെ ഫൗണ്ടേഷൻ. pp. 202–203. {{cite book}}: |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=പാർവ്വതി_നായർ&oldid=3518652" എന്ന താളിൽനിന്ന് ശേഖരിച്ചത്