പാലയൂർ മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഐതീഹ്യം അനുസരിച്ച് തൃശ്ശൂർ ജില്ലയിലെ ചാവക്കാടിനടുത്ത് സ്ഥിതിചെയ്തിരുന്നു എന്ന് പറയപ്പെടുന്ന ഒരു ക്ഷേത്രമാണ് പാലയൂർ മഹാദേവക്ഷേത്രം. ക്ഷേത്ര നിർമ്മാണം നടന്നത് ചേര രാജാക്കന്മാരുടെ കാലത്താണെന്നും ചിലർ വിശ്വസിക്കുന്നു. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പ്രാധാന്യമേറിയതായിരുന്നു [1] എന്ന് പറയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവൻ ആയിരുന്നുവത്രേ. [2]

ഐതിഹ്യം[തിരുത്തുക]

വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമൻ കേരളത്തിൽ നൂറ്റെട്ട് ശിവക്ഷേത്രങ്ങൾക്കായി പ്രതിഷ്ഠനടത്തുകയുണ്ടായി എന്ന് ഐതിഹ്യം. അതിലൊരു ക്ഷേത്രമായിരുന്നുവത്രേ പാലയൂർ മഹാദേവക്ഷേത്രം. [3]

ചരിത്രം[തിരുത്തുക]

തോമാശ്ലീഹായുടെ കേരള സന്ദർശത്തിൽ പാലയൂരെ നമ്പൂതിരിമാരിൽ പലരെയും ക്രിസ്തുമതത്തിലേക്ക് ചേർക്കുവാൻ സാധിക്കുകയുണ്ടായി എന്ന ഐതിഹ്യം പ്രചാരത്തിലുണ്ട്. അന്ന് ക്രിസ്തുമതം സ്വീകരിച്ച ചിലരുടെ സഹായത്തോടെ പാലയൂരിലെ ശിവക്ഷേത്ര പ്രദേശവും ക്രൈസ്തവർക്ക് കിട്ടുകയും, അവർ ആ പഴയ ക്ഷേത്ര പരിസരത്തുതന്നെ ക്രൈസ്തവ പള്ളി നിർമ്മിക്കുകയും ചെയ്തുവെന്ന് ചിലർ വിശ്വസിക്കുന്നു. [4]വർഷങ്ങളുടെ യാത്രയിൽ ക്ഷേത്രം ഇല്ലാതായി അവിടെ പള്ളിമാത്രമായി മാറിയതാണത്രേ. [5] [6] [7] [8] എന്നാൽ മറ്റൊരു വിഭാഗം ഈ വാദഗതിയെ തള്ളിക്കളയുന്നു. അവരുടെ അഭിപ്രായത്തിൽ തോമാശ്ലീഹ സ്ഥാപിച്ചത് കുന്നംകുളത്തിന് അടുത്തുള്ള ആർത്താറ്റ് പള്ളിയാണ്. അവരുടെ അഭിപ്രായത്തിൽ പാലയൂർ പള്ളി ആർത്താറ്റ് പള്ളിയുടെ ഒരു കുരിശുപള്ളിയായി വളരെ കാലം ശേഷം പണിയപ്പെട്ടതാണ്.[9] മാത്രമല്ല, ഇവരുടെ അഭിപ്രായത്തിൽ നമ്പൂതിരിമാർ അല്ല, യഹൂദരാണ് ഈ മേഖലയിൽ ആദ്യമായി ക്രിസ്തുമതം സ്വീകരിച്ചവർ.[10] കേരളത്തിൽ നമ്പൂതിരിമാർ എത്തുന്നത് ആറാം നൂറ്റാണ്ടിനുശേഷമാണ്.[11] ഇവയെല്ലാം കൃത്രിമമായി സൃഷ്ടിച്ച കഥകളാണെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. വർഗ്ഗീയ ലക്ഷ്യങ്ങൾക്കായി ഇത്തരം കഥകൾ തത്പരകക്ഷികൾ ഉയോഗിക്കന്നുവെന്നും ഇവർ വാദിക്കുന്നു.[11]

വളരെ കുറച്ചുനാളുകൾക്കു മുൻപു വരെ പഴയക്ഷേത്ര അവശിഷ്ടങ്ങൾ അവിടെ കാണാമായിരുന്നുവെന്ന് ചിലർ വാദിക്കുന്നു. അതിന്റെ ഉത്തമ ഉദാഹരണമായി പാലയൂർ പള്ളിയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലായി ഇപ്പോഴും കാണുന്ന വിസ്താരമേറിയ കുളങ്ങൾ ആണ്. [12]. ഏന്നാൽ മുൻപ് ഈ പ്രദേശങ്ങൾ കടലിനടിയിൽ ആയിരുന്നു എന്ന് വാദിക്കുന്നവരുമുണ്ട്. അങ്ങനെയെങ്കിൽ കുളങ്ങൾ കടലിന്റെ ശേഷിപ്പുകൾ ആയിരിക്കാം.[9][10]

അവലംബം[തിരുത്തുക]

  1. കുഞ്ഞികുട്ടൻ ഇളയതിന്റെ “108 ശിവക്ഷേത്രങ്ങൾ“
  2. "ശൈവം-പാലയൂർ ക്ഷേത്രം". Archived from the original on 2011-05-30. Retrieved 2011-05-20.
  3. നൂറ്റെട്ട് ശിവാലയങ്ങൾ - കുഞ്ഞിക്കുട്ടൻ ഇളയത്
  4. കേരള ചരിത്രം - എ. ശ്രീധരമേനോൻ, ഡി.സി. ബുക്സ്
  5. സെന്റ് തോമസ് - പാലയൂർ
  6. വൈഖരി-ശൈവക്ഷേത്രം
  7. പാലയൂർ സെന്റ്തോമസ് പള്ളി
  8. പാലയൂർ പള്ളി വെബ് സൈറ്റ്
  9. 9.0 9.1 "Arthat Chattukulangare Church".
  10. 10.0 10.1 "Arthat Kunnamkulam Maha Edavaka". Archived from the original on 2021-05-12. Retrieved 2021-09-05.
  11. 11.0 11.1 "ബാബ്‌റി മസ്ജിദ് പോലെ കേരളത്തിൽ വർഗ്ഗീയശക്തികൾ മുതലെടുക്കാൻ ചാൻസുള്ള ഒരു പള്ളി ഉണ്ട്, പക്ഷെ ഇത് മോസ്‌ക്ക് അല്ല ചർച്ചാണ്". Archived from the original on 2021-01-30. Retrieved 2021-09-05.
  12. സെന്റ് തോമസ് - പാലയൂർ

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാലയൂർ_മഹാദേവക്ഷേത്രം&oldid=4075812" എന്ന താളിൽനിന്ന് ശേഖരിച്ചത്