പാറ്റാപിടിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചോലക്കാടുകളിലും നിത്യഹരിത വനങ്ങളിലും കണ്ടുവരുന്ന ഒരു പക്ഷിയാണ് പാറ്റാപിടിയൻ. ഇവയുടെ ശരീരത്തിന്റെ ഏറിയ ഭാഗവും ഓറഞ്ചു നിറമാണ്. ആൺപക്ഷിയുടെ തലയും ചിറകുകളും കറുപ്പു നിറത്തിലും പെൺപക്ഷിയുടെ തല അല്പം നരച്ച ചാരനിറത്തിലുമാണ്. ഇരപിടിക്കാൻ പാകത്തിലുള്ള പരന്ന ചെറിയ കൊക്കാണിവയ്ക്ക്. ഇര കൊക്കിൽ നിന്ന് വഴുതിപ്പോകാതിരിക്കാൻ കൊക്കിൽ കുറ്റിരോമങ്ങളുമുണ്ട്. ഇലയും പുല്ലും മറ്റും ഉപയോഗിച്ച് ഉയരത്തിലാണ് ഇവ കൂടുണ്ടാക്കുന്നത്. പന്തുപോലെയാണ് കൂട്.


"https://ml.wikipedia.org/w/index.php?title=പാറ്റാപിടിയൻ&oldid=1538155" എന്ന താളിൽനിന്ന് ശേഖരിച്ചത്