പാര്‍സെക്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1 parsec =
International units
30.857 × 1015 m 30.857 × 1012 km
30.857 × 1018 mm 308.568 × 1024 Å
206.265 × 103 AU 3.262 ly
US customary / Imperial units
1.215 × 1018 in 101.236 × 1015 ft
33.745 × 1015 yd 19.174 × 1012 mi


നക്ഷത്രങ്ങളിലേക്കും ഗാലക്സികളിലേക്കും ഒക്കെയുള്ള ദൂരം സൂചിപ്പിക്കുവാന്‍ ഉപയോഗിക്കുന്നു ഒരു ഏകകമാണ് പാര്‍സെക്‌ (Parsec). ഇത്‌ പ്രകാശ വര്‍ഷത്തിലും വലിയ ഏകകം ആണ്.

ഒരു സൗരദൂരം ഒരു ആര്‍ക്ക്‌ സെക്കന്റ്‌ കോ‍ണീയ ആളവ്‌ എത്രയും ദൂരത്താണോ ചെലുത്തുന്നത്‌ അതിനെയാണ് ഒരു പാര്‍സെക്‌ എന്ന്‌ പറയുന്നത്‌ . (One parsec is the distance at which 1 AU subtends an angle of one arc second). ഇത്‌ വളരെ കൃത്യമായി പറഞ്ഞാല്‍ 30.857×1012 കിലോമീറ്റര്‍ ആണ്. ഇത്രയും കിലോമീറ്ററിനെ പ്രകാശവര്‍ഷത്തിലേക്ക്‌ മാറ്റിയാല്‍ 3.26 പ്രകാശ വര്‍ഷം ആണെന്ന്‌ കിട്ടുന്നു. അതായത്‌

ഒരു പാര്‍സെക്‌ എന്നാല്‍ 3.26 പ്രകാശ വര്‍ഷം.

നമ്മളോട്‌ ഏറ്റവും അടുത്ത നക്ഷത്രമായ പ്രോക്സിമാ സെന്റോറിയിലേക്ക്‌ ഉള്ള ദൂരം 1.29 പാര്‍സെക് ആണ്. നമ്മുടെ താരാപഥമായ ആകാശ ഗംഗയുടെ മദ്ധ്യത്തിലേക്ക്‌ 8000 പാര്‍സെക് ദൂരമുണ്ട്‌. നമ്മുടെ സ്വന്തം താരാപഥത്തിന്റെ മദ്ധ്യത്തിലേക്ക്‌ തന്നെ ഇത്രയും ദൂരമുണ്ടെങ്കില്‍ മറ്റുള്ള ഗാലക്സികളിലേക്ക്‌ എത്രയധികം ദൂരം ഉണ്ടാകും. അതിനാല്‍ ഇത്തരം ഭീമമായ ദൂരത്തെ സൂചിപ്പിക്കുവാന്‍ കിലോ പാര്‍സെകും (103 പാര്‍സെകും) മെഗാ പാര്‍സെകും (106 പാര്‍സെകും) ഒക്കെ ജ്യോതി ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നു. ഉദാഹരണത്തിന് നമ്മുടെ തൊട്ടടുത്ത താരാപഥമായ ആന്‍ഡ്രോമീഡ ഗാലക്സ്സിയിലേക്ക്‌ 0.77 മെഗാ പാര്‍സെക്‌ ദൂരമുണ്ട്‌.

A parsec is the distance from the Earth to an astronomical object which has a parallax angle of one arcsecond.

നക്ഷത്രങ്ങളിലേക്കും ഗാലക്സികളിലേക്കും ഉള്ള ദൂരം സൂചിപ്പിക്കുവാന്‍‍ പ്രകാശ വര്‍ഷവും പാര്‍സെകും മാറിമാറി ഉപയോഗിക്കാറുണ്ട്‌‌.

"http://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%B8%E0%B5%86%E0%B4%95%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം