ദൃഗ്‌ഭ്രംശം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു വസ്തുവിനെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് വീക്ഷിക്കുമ്പോള്‍ ആ വസ്തുവിന്റെ സ്ഥാനത്തിനുണ്ടാകുന്ന ആപേക്ഷികമായ ചലനത്തെ ആണ് ദൃഗ്‌ഭ്രംശം (Parallax) എന്ന് പറയുന്നത്. ദൃഷ്ടിക്കുണ്ടാവുന്ന ഭ്രംശം എന്നാണ് വാക്കിന്റെ അര്‍ത്ഥം.
[തിരുത്തുക] ദൃഗ്‌ഭ്രംശത്തിന്റെ വിശദീകരണം
കൈ നീട്ടി നിങ്ങളുടെ തള്ള വിരല്‍ മുഖത്തിനു നേരെ പിടിക്കുക. എന്നിട്ട് ഇടത്തേ കണ്ണ് അടച്ച് നിങ്ങള്‍ നിങ്ങളുടെ തള്ളവിരലിനെ കുറച്ചുദൂരെയുള്ള വസ്തുക്കളെ പശ്ചാത്തലമാക്കി നോക്കുക. ഇനി ഇടത്തേ കണ്ണ് തുറന്ന് വലത്തേ കണ്ണ് അടച്ച് നിങ്ങളുടെ തള്ളവിരലിനെ ദൂരെയുള്ള വസ്തുക്കളെ പശ്ചാത്തലമാക്കി നോക്കുക. ഇനി ഈ പ്രവര്‍ത്തനം കുറച്ചു വേഗത്തില്‍ ചെയ്യുക. അപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ തള്ളവിരല്‍ ഇടത്തോട്ടും വലത്തോട്ടും ആയി മാറി കളിക്കുന്നത് കാണാം. ഈ പ്രതിഭാസത്തിനാണ് ദൃഗ്‌ഭ്രംശം(Parallax) എന്നു പറയുന്നത്. നിങ്ങള്‍ക്ക് നിങ്ങളുടെ രണ്ടു കണ്ണിന്റേയും ഇടയില്‍ ഉള്ള ദൂരവും നിങ്ങളുടെ തള്ള വിരല്‍ നിങ്ങളുടെ കണ്ണുകളില്‍ ചെലുത്തുന്ന കോണീയ അളവും അറിയാമെങ്കില്‍ നിങ്ങളുടെ കണ്ണുകളില്‍ നിന്ന് തള്ളവിരലിലേക്കുള്ള ദൂരം കൃത്യമായി കണ്ടുപിടിക്കാം. ഇത് എങ്ങനെയാണെന്ന് ചിത്രം നോക്കിയാല്‍ മനസ്സിലാവുന്നതാണു്.
നിങ്ങളുടെ കണ്ണുകള്‍ക്കിടയിലുള്ള ദൂരം b-യും, വസ്തുവിലേക്കുള്ള (ഇവിടെ തള്ള വിരല്‍) ദൂരം d-യും നിങ്ങള്‍ മാറി മാറി കണ്ണടച്ച് തുറന്നത് മൂലം ഉണ്ടായ ദൃഗ്‌ഭ്രംശം ഉണ്ടാക്കിയ കോണീയ അളവ് p എന്നും ഇരിക്കട്ടെ. ഈ മൂന്ന് പരിണാമങ്ങളും ത്രികോണമിതിയിലെ tangent മായി താഴെ കാണുന്ന സമവാക്യ പ്രകാരം ബന്ധപ്പെട്ടിരിക്കുന്നു.
ഇതു പുനഃക്രമീകരിച്ച് എഴുതിയാല്‍ d-യുടെ മൂല്യം കണക്കാക്കാനുള്ള സമവാക്യം കിട്ടുന്നു.
ചുരുക്കത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കണ്ണുകളുടെ ഇടയിലുള്ള ദൂരവും ദൃഗ്‌ഭ്രംശം ഉണ്ടാക്കിയ കോണീയ അളവും കൃത്യമായി അറിയാമെങ്കില്‍ വസ്തുവിലേക്കുള്ള ദൂരം കൃത്യമായി കണക്കാക്കാം.


