പബ്ലിക് പ്രോസിക്യൂട്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സർക്കാരിന് വേണ്ടി കോടതികളിൽ ക്രിമിനൽ പ്രോസിക്യൂഷനുകൾ നടത്തുന്നതിന് ഉത്തരവാദിയായ ഒരു സർക്കാർ അഭിഭാഷകനാണ് പബ്ലിക് പ്രോസിക്യൂട്ടർ (പി.പി.) (Public Prosecutor). ഒരു പബ്ലിക് പ്രോസിക്യൂട്ടർ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് കോടതിയിൽ ക്രിമിനൽ കേസുകൾ വിചാരണ നടത്തുന്നു. സാധാരണയായി കുറഞ്ഞത് ഏഴ് വർഷത്തെ പ്രാക്ടീസ് ഉള്ള പരിചയസമ്പന്നരായ അഭിഭാഷകരാണ് അവർ, അവരെ സംസ്ഥാന സർക്കാർ ആണ് നിയമിക്കുന്നത്. സർക്കാർ വക്കീൽ എന്നാണ് പൊതുവെ ഇവർ അറിയപ്പെടുന്നത്.

പബ്ലിക് പ്രോസീക്യൂട്ടർ ഒരു സാധാ അഭിഭാഷകനിൽ നിന്ന് വ്യത്യസ്തമാണ്, കാരണം അവർ ഏതെങ്കിലും പ്രത്യേക വ്യക്തിയുടെ താൽപ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നില്ല. അവർ സ്റ്റേറ്റിന്റെ (സർക്കാരിന്റെ) താൽപ്പര്യങ്ങൾ പ്രതിനിധീകരിക്കുന്നു, അതായത് കുറ്റകൃത്യത്തിന്റെ ഇരയെ പ്രതിനിധികരിച്ച് കോടതിയിൽ ഇരക്കുവേണ്ടി കേസ് നടത്തുന്നു. നിയമം ലംഘിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഒരു വ്യക്തിക്കെതിരെ ക്രിമിനൽ വിചാരണയിൽ സർക്കാരിനെ പ്രതിനിധീകരിച്ച് കോടതിയിൽ കേസ് അവതരിപ്പിക്കുന്നതിന് ഉത്തരവാദിത്തമുള്ള നിയമ കക്ഷിയാണ് പ്രോസിക്യൂഷൻ.

ചുമതലകൾ[തിരുത്തുക]

സാധാരണഗതിയിൽ, കുറ്റാരോപിതനായ വ്യക്തിക്കെതിരായ കേസിൽ പ്രോസിക്യൂട്ടർ ഭരണകൂടത്തെ (സർക്കാരിനെയോ) (അഥവാ പോലീസിനെയോ അല്ലെങ്കിൽ അന്വേഷണ ഏജൻസിയേയൊ) പ്രതിനിധീകരിക്കുന്നു.

  • ഇരക്കുവേണ്ടി കോടതിയിൽ കേസ് അവതരിപ്പിക്കുക
  • കുറ്റാരോപിതന്റെ ശിക്ഷയ്ക്കായി വാദിക്കുക
  • ഇരയുടെ (വാദിയുടെ) നീതിക്കുവേണ്ടി നിയമപരമായ കാര്യങ്ങൾ ചെയ്യുക.
  • പോലീസ്, അന്വേഷണ ഉദ്യോഗസ്ഥന് നിയമപദേശം നൽകുക. പ്രതിയുടെ ശിക്ഷക്ക് വേണ്ടി പ്രവർത്തിക്കുക.

ഇതുംകൂടി കാണുക[തിരുത്തുക]