പടിഞ്ഞാറൻ ചാലൂക്യർ
|
|
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
|
|||||||||||||||||||||||||||||||||
10-ഉം 12-ഉം നൂറ്റാണ്ടുകൾക്കിടയ്ക്ക് തെക്കേ ഇന്ത്യയിലെ ഡെക്കാൻ പീഠഭൂമിയുടെ ഭൂരിഭാഗം പ്രദേശവും ഭരിച്ചിരുന്ന രാജവംശമാണ് പടിഞ്ഞാറൻ ചാലൂക്യ സാമ്രാജ്യം (കന്നഡ:ಪಶ್ಚಿಮ ಚಾಲುಕ್ಯ ಸಾಮ್ರಾಜ್ಯ). കല്യണി (ഇന്നത്തെ ബസവകല്യാൺ) തലസ്ഥാനമാക്കി ഭരിച്ച ഈ രാജവംശം കല്യാണി ചാലൂക്യർ എന്നും അറിയപ്പെടുന്നു. ആറാം നൂറ്റാണ്ടിൽ ബദാമി ആസ്ഥാനമാക്കി ഭരിച്ച ചാലൂക്യ സാമ്രാജ്യവുമായി ഉള്ള (സൈദ്ധാന്തികമായ) ബന്ധം കാരണം പിൽക്കാല ചാലൂക്യർ എന്നും ഇവർ അറിയപ്പെടുന്നു. ഇവരുടെ കാലഘട്ടത്തിൽ തന്നെ വെങ്ങി ആസ്ഥാനമാക്കി ഭരിച്ചിരുന്ന കിഴക്കൻ ചാലൂക്യരിൽ നിന്നും വേർതിരിച്ചറിയുന്നതിനാണ് പടിഞ്ഞാറൻ ചാലൂക്യർ എന്ന സംജ്ഞ ഉപയോഗിക്കുന്നത്.
ചാലൂക്യരുടെ ഉദയത്തിനു മുൻപ് മാണ്യഖെട്ടയിലെ രാഷ്ട്രകൂട സാമ്രാജ്യമായിരുന്നു രണ്ടു നൂറ്റാണ്ടുകളോളം മദ്ധ്യ ഇന്ത്യയും ഡെക്കാൻ പീഠഭൂമിയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഭരിച്ചിരുന്നത്. മാൾവയിലെ പരമാരർ 973-ൽ രാഷ്ട്രകൂട സാമ്രാജ്യത്തെ ആക്രമിച്ച് തോൽപ്പിച്ചതിനെ തുടർന്നുണ്ടായ ആശയക്കുഴപ്പം മുതലെടുത്ത് രാഷ്ട്രകൂടരുടെ കീഴിൽ ബിജാപൂർ ജില്ലയിലെ പ്രഭുവായിരുന്ന തൈലപ II തന്റെ യജമാനന്മാരെ ആക്രമിച്ച് തോൽപ്പിച്ചു. മാണ്യഖട്ട തന്റെ തലസ്ഥാനമാക്കി. സോമേശ്വര I-ന്റെ കീഴിൽ ഈ രാജവംശം പെട്ടെന്ന് അധികാരം വ്യാപിപ്പിച്ച് ഒരു സാമ്രാജ്യമായി വികസിച്ചു. സോമേശ്വരൻ ഒന്നാമൻ തലസ്ഥാനം കല്യാണിയിലേക്ക് മാറ്റി.
| ഇന്ത്യയിലെ മദ്ധ്യകാല സാമ്രാജ്യങ്ങൾ | ||||||||||||
| സമയരേഖ: | വടക്കൻ സാമ്രാജ്യങ്ങൾ | തെക്കൻ സാമ്രാജ്യങ്ങൾ | വടക്കുപടിഞ്ഞാറൻ സാമ്രാജ്യങ്ങൾ | |||||||||
|---|---|---|---|---|---|---|---|---|---|---|---|---|
|
ക്രി.മു. 6-ആം നൂറ്റാണ്ട് |
|
|
(പേർഷ്യൻ ഭരണം) |
|||||||||