പഞ്ചശീലതത്വങ്ങൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയുടെ വിദേശനയത്തിന്റെ അടിത്തറയായി വർത്തിക്കുന്ന അഞ്ചു തത്വങ്ങളാണ് പഞ്ചശീലതത്വങ്ങൾ. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവാണ് ഇതിന്റെ ഉപജ്ഞാതാവ്. ചേരിചേരാ നയത്തിൽ അധിഷ്ടിതമായാണ് പഞ്ചശീലതത്വങ്ങൾ രൂപീകരിച്ചിട്ടുള്ളത്.
- രാഷ്ടങ്ങളുടെ അതിരുകളെയും പരമാധികാരത്തെയും പരസ്പരം ബഹുമാനിക്കുക
- ആഭ്യന്തരകാര്യങ്ങളിൽ പരസ്പരം ഇടപെടാതിരിക്കുക
- സമത്വവും പരസ്പരനേട്ടവും ഉറപ്പുവരുത്തുക
- പരസ്പരം ആക്രമിക്കാതിരിക്കുക
- സമാധാനപരമായ സഹവർത്തിത്വവും സാമ്പത്തിക സഹകരണവും ഉറപ്പുവരുത്തുക
ഇവയാണ് പഞ്ചശീലതത്വങ്ങൾ. ഇന്ത്യയും ചൈനയും തമ്മിൽ 1954ൽ ഒപ്പുവെച്ച കരാറാണ് പഞ്ചശീലതത്വങ്ങളിൽ അടിസ്ഥാനമാക്കി ഉണ്ടാക്കിയ ആദ്യത്തെ ഉടമ്പടി[1].
അവലംബം [തിരുത്തുക]
- ↑ സമാധാനത്തിനായുള്ള പഞ്ചശീല തത്വങ്ങൾചൈനാ വ്യൂ - വെബ് ഇടം