പകർന്നാട്ടം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പകർന്നാട്ടം | |
|---|---|
പോസ്റ്റർ |
|
| സംവിധാനം | ജയരാജ് |
| നിർമ്മാണം | രവി കൊട്ടാരക്കര |
| കഥ | സി.പി. ഉദയ്‌ഭാനു |
| തിരക്കഥ | ജയരാജ് |
| അഭിനേതാക്കൾ |
|
| സംഗീതം | കൈലാസ് മേനോൻ |
| ഛായാഗ്രഹണം | സിബു മുരുക്കുംപുഴ |
| ചിത്രസംയോജനം | സോബിൻ കെ. സോമൻ |
| സ്റ്റുഡിയോ | ഗണേഷ് പിക്ചേഴ്സ് |
| റിലീസിങ് തീയതി | 2012 മാർച്ച് 9 |
| സമയദൈർഘ്യം | 132 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പകർന്നാട്ടം.[1] ജയറാം, സബിത ജയരാജ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗണേഷ് പിക്ചേഴ്സിന്റെ ബാനറിൽ രവി കൊട്ടാരക്കരയാണ് ചിത്രം നിർമ്മിച്ചത്. തങ്ങളുടേതല്ലാത്ത തെറ്റിന് ഇരകളാകേണ്ടിവരുന്നവരുടെ ജീവിതവസ്ഥകളാണ് ഈ ചിത്രത്തിന്റെ പ്രമേയം. വടക്കൻ മലബാറിൽ എൻഡോസൾഫാന്റെ ഇരകളായി ജീവിക്കുന്നവരുടെയും രാഷ്ട്രീയ പാർട്ടികളുടെ അക്രമത്തിൽ ബലിയാടാവുന്നവരുടെയും കഥ ചിത്രം പറയുന്നു.
ഉള്ളടക്കം |
അഭിനേതാക്കൾ[തിരുത്തുക]
- ജയറാം – തോമസ്
- സബിത ജയരാജ് – മീര
- വിജയ് വിക്ടർ – സുധി
- നെടുമ്പ്രം ഗോപി – മീരയുടെ അച്ഛൻ
- വിജയൻ പെരിങ്ങോട് – മീരയുടെ ഇളയച്ഛൻ
പ്രദർശനം[തിരുത്തുക]
2011-ലെ പതിനാറമാത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ "മലയാളസിനിമ ഇന്ന്" എന്ന വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിച്ചു. 2012 മാർച്ച് 9-നാണ് തീയറ്ററുകളിൽ റിലീസ് ചെയ്തത്.
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- പകർന്നാട്ടം – മലയാളസംഗീതം.ഇൻഫോ