ന്യൂ കത്രാജ് ടണൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
New Katraj tunnel
Front view (going from Pune to Satara)

ഇന്ത്യയിൽ, മഹാരാഷ്ട്രയിലെ പൂനെയിൽ എൻഎച്ച് 48 (മുമ്പ് എൻഎച്ച് 4) ലെ ഒരു ഹൈവേ തുരങ്കമാണ് ന്യൂ കത്രാജ് ടണൽ. കത്രാജ് ഘട്ടിൽ 1,223 മീറ്റർ നീളുമുള്ള മൂന്ന് പാതകളുള്ള തുരങ്കമാണിത് . ഈ തുരങ്കം പഴയ കത്രാജ് തുരങ്കത്തിന് പകരമായി നിർമ്മിക്കപ്പെട്ടതാണ്. NATM (ന്യൂ ഓസ്ട്രിയൻ ടണലിംഗ് രീതി) ഉപയോഗിച്ചാണ് തുരങ്കം നിർമ്മിച്ചത്.

മുഖ്യമന്ത്രി വിലാസറാവു ദേശ്മുഖ് 2006 ഡിസംബർ 15 ന് ഇത് തുറന്നു. സുവർണ്ണ ചതുർഭുജ പദ്ധതിയുടെ ഭാഗമാണ് ന്യൂ കത്രാജ് ടണൽ.

"https://ml.wikipedia.org/w/index.php?title=ന്യൂ_കത്രാജ്_ടണൽ&oldid=3503634" എന്ന താളിൽനിന്ന് ശേഖരിച്ചത്