നൈനാൻ കോശി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| നൈനാൻ കോശി | |
|---|---|
പ്രൊഫ.നൈനാൻ കോശി |
|
| വിദ്യാഭ്യാസം | ബിരുദാനന്തര ബിരുദം |
| തൊഴിൽ | രാഷ്ട്രീയചിന്തകൻ , പ്രൊഫസ്സർ |
കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയചിന്തകനും എഴുത്തുകാരനും അദ്ധ്യാപകനുമാണ് നൈനാൻ കോശി . 1999 ലെ ലോക്‌സഭ ഇലക്ഷനിൽ മാവേലിക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു.
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
1934 ഫെബ്രുവരി 1നു ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ.ബിരുദം. കേരളത്തിലെ വിവിധ കോളജുകളിൽ ലക്‌ചറർ, പ്രൊഫസർ, ജനറൽ സെക്രട്ടറി, സ്‌റ്റുഡന്റ് ക്രിസ്‌ത്യൻ മൂവ്‌മെന്റ് ഒഫ് ഇന്ത്യ, ഡയറക്‌ടർ ഇൻ ചാർജ്, എക്യുമെനിക്കൽ ക്രിസ്‌ത്യൻ സെന്റർ ബാംഗ്‌ളൂർ; ഡയറക്‌ടർ, അന്താരാഷ്‌ട്രവിഭാഗം വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ്, ജനീവ; വിസിറ്റിങ്ങ് ഫാക്കൽട്ടി, നാഷനൽ ലോ സ്‌കൂൾ ഒഫ് ഇന്ത്യ യൂനിവേഴ്‌സിറ്റി എന്നീ നിലകളിൽ പ്രവർത്തിച്ചു. സെറാംപൂർ സർവകലാശാലയിൽനിന്ന് ദൈവശാസ്‌ത്രത്തിൽ ഓണറ്റി ഡോക്‌ടറേറ്റ് നേടി.[1]
കൃതികൾ [തിരുത്തുക]
- War on Terror
- Reordering the World
- സഭയും രാഷ്‌ട്രവും
- ഇറാക്കിനുമേൽ
- ആണവഭാരതം : വിനാശത്തിന്റെ വഴിയിൽ
- ആഗോളവത്‌കരണത്തിന്റെ യുഗത്തിൽ
- ഭീകരവാദത്തിന്റെ പേരിൽ
- ദൈവത്തിന് ഫീസ് എത്ര
- ശിഥിലീകരിക്കപ്പെട്ട വിദ്യാഭ്യാസം
- ചോംസ്തി നൂറ്റാണ്ടിന്റെ മനസാക്ഷി
- ഭീകരവാദവും നവലോകക്രമവും
- പള്ളിയും പാർട്ടിയും കേരളത്തിൽ
കൂടാതെ ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്[2].
പുരസ്കാരങ്ങൾ [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=1371
- ↑ "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 678. 2011 ഫെബ്രുവരി 21. ശേഖരിച്ചത് 2013 മാർച്ച് 10.