നാം നാവോ

Coordinates: 16°44′01″N 101°33′47″E / 16.73361°N 101.56306°E / 16.73361; 101.56306
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാം നാവോ ദേശീയോദ്യാനം
อุทยานแห่งชาติน้ำหนาว
Bamboo clumps in Nam Nao National Park
Map showing the location of നാം നാവോ ദേശീയോദ്യാനം
Map showing the location of നാം നാവോ ദേശീയോദ്യാനം
Location within Thailand
LocationThailand
Nearest cityPhetchabun
Coordinates16°44′01″N 101°33′47″E / 16.73361°N 101.56306°E / 16.73361; 101.56306
Area1,000 km2
Established1972

നാം നവോ, തായ്‍ലാൻറിലെ ഫെറ്റ്ചാബുൻ പ്രോവിൻസിലുള്ള നാം നവോ ജില്ലയിലെ സംരക്ഷത മേഖലയിലുള്ള ഒരു ദേശീയോദ്യാനമാണ്. ലോം സാക് ജില്ലയ്ക്ക് 55 കിലോമീറ്റർ (34 മൈൽ) കിഴക്കായിട്ടാണ് ഈ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.1972 ൽ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട നാം നാവോ, വടക്കൻ തായ്‍ലാൻറിലെ ഫെറ്റ്ച്ചാബുൻ, ചൈയാപും പ്രോവിൻസുകളിലെ പർവ്വതമേലഘയിൽ നിന്നുള്ള 966 km² വനപ്രദേശം ഉൾക്കൊള്ളുന്നു. ഈ മേഖലയിലെ ഏറ്റവും മികച്ച ദേശീയോദ്യാനമാണിത്. വന്യജീവികളെ അടുത്തു നിന്ന് കണ്ടാസ്വദിക്കുന്നതിന് പറ്റിയ വളരെ നല്ല സാഹചര്യങ്ങൾ ഈ ദേശീയോദ്യാനത്തിൽ ഒരുക്കിയിരിക്കുന്നു. ഈ ഉദ്യാനത്തി‍ൽ IUCN ചുവന്ന വിഭാഗത്തിൽപ്പെടുത്തിയിട്ടുള്ള ഏതാനും അപൂർവ്വ ജന്തുക്കളും പക്ഷികളും ഉൾപ്പെടുന്നു. 

ഈ ദേശീയോദ്യാനം ഇപ്പോഴും അതിൻറ വന്യമായി അവസ്ഥ കാത്തു സൂക്ഷിക്കുന്നു. മനുഷ്യ ഇടപെടലുകൾ ഈ മേഖലയിൽ വളരെ കുറവാണ്. ഏകദേശം 100 വർഗ്ഗങ്ങളുലുള്ള പക്ഷികൾ ഈ ഉദ്യാനത്തിൽ കാണുവാൻ സാധിക്കുന്നതാണ്.

കാലാവസ്ഥ[തിരുത്തുക]

ഈ മേഖലയിലെ ശരാശരി വാർഷിക താപനില 25 ഡിഗ്രി സെൽഷ്യസ് ആണ്. ഡിസംബർ മുതൽ ജനുവരി വരെയുള്ള കാലയളവിൽ താപനില ക്രമേണ താഴ്ന്ന് 2-5 ഡിഗ്രി സെൽഷ്യസിലെത്തുന്നു.[1] നാം നവോ ദേശീയോദ്യാനം ലെവൽ I "ടൈഗർ കൺസർവേഷൻ യൂണിറ്റ്" (TCU) ആണ്.[2]  ഏകദേശം 1,000 സ്ക്വയർ കിലോമീറ്റർ (390 സ്ക്വയർ മൈൽ) പ്രദേശത്തായി ഈ ദേശീയോദ്യാനം പരന്നു കിടക്കുന്നു.[3] 800 മീറ്റർ വരെ ഉയരത്തിലുള്ള ഈ ദേശീയോദ്യാനം വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥ പ്രദാനം ചെയ്യുന്നു. രാത്രികാലങ്ങളില് താപനില അപൂർവ്വമായി 0 °C വരെയും വരാറുണ്ട്.

സസ്യജാലങ്ങൾ[തിരുത്തുക]

ഈ ദേശീയോദ്യാനത്തില ഇലപൊഴിയും കാടുകളും നിത്യഹരിത സസ്യങ്ങളും ഇടകലർന്നു കാണപ്പെടുന്നു. മുളങ്കാടുകളും പൈൻ മരങ്ങളും, പുൽമേടുകളും ഉൾപ്പെടുന്ന അതിവിശാലമായ പ്രദേശവും ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു. വാരാന്ത്യത്തിലും അവധി ദിവസങ്ങളിലും രാജ്യത്തിൻറെ നാനാ ഭാഗങ്ങളിൽ നിന്നായി അനേകായിരം ആളുകൾ ഇവിടം സന്ദർശിക്കുന്നു. ശിശിരകാലത്ത് വനമേഖല മുഴുവൻ മൂടിക്കിടക്കുന്ന മൂടൽ മഞ്ഞ് സഞ്ചാരികളുടെ മനസ്സിനെ കുളിരണിയിക്കുന്ന കാഴ്ചയാണ്.

ദേശീയോദ്യാനത്തിനുള്ളിൽ ഏതാനും വെള്ളച്ചാട്ടങ്ങളുമുണ്ട്. ഹായെവ് സായി (20 മീറ്റർ), സായി തോങ് (30 മീറ്റർ) എന്നിവയാണ് പ്രധാന വെള്ളച്ചാട്ടങ്ങൾ,

സമുദ്രനിരപ്പിൽ നിന്ന് 1,271 മീറ്റർ ഉയരമുള്ള ഫു ഫാ ചിറ്റ് കൊടുമുടിയാണ് ദേശീയോദ്യാനമേഖലിയിലെ ഉയരമുള്ള കൊടുമുടി. 

വന്യമൃഗങ്ങൾ[തിരുത്തുക]

വന്യമൃഗങ്ങളുടെ അപൂർവ്വ ജനുസുകളെ ഈ ദേശീയോദ്യാത്തിൽ കണ്ടത്തുവാൻ സാധിക്കുന്നതാണ്. ആനകൾ, കാട്ടുപോത്ത്, കാട്ടു കാളകൾ, പുള്ളിപ്പുലി, കുരയ്ക്കും മാൻ, സാംബാർ മാൻ, സ്വർണ്ണക്കുറുക്കൻ, ഏഷ്യൻ കറുത്ത കരടി, തേൻ കരടി, കാട്ടുപന്നി തുടങ്ങി വിവിധയിനം മൃഗങ്ങൾ ഈ ദേശീയോദ്യാനത്തിൽ മേഞ്ഞുനടക്കുന്നു. സമീപമുള്ള റോഡുകളിലൂടെ കൂട്ടമായി നീങ്ങുന്ന ആനകളെ ഏതു സമയത്തും കാണാവുന്നതാണ്. സന്ദർശകർക്കു താമസത്തിനായി ഒരുക്കിയിരിക്കുന്ന ബംഗ്ലാവുകൾക്കു ചുറ്റുമായി ഇലക്ട്രിക് വേലികൾ ഉറപ്പിച്ചിരിക്കുന്നു.

പക്ഷിവർഗ്ഗങ്ങൾ[തിരുത്തുക]

നാം നാവോ ദേശീയോദ്യാനത്തിൽ ഏകദേശം 220 പക്ഷിവർഗ്ഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വനത്തിലെ ഉണങ്ങിയ കാലാവസ്ഥ പക്ഷിനിരീക്ഷണത്തിന് അനുകൂലമായി സാഹചര്യം സൃഷ്ടിക്കുന്നു. ദേശീയോദ്യാനത്തിൻറെ മുഖ്യകാര്യാലയത്തിനു സമീപമുള്ള പ്രദേശങ്ങളിൽ ചുവന്ന തലയൻ തീക്കാക്ക, ചുവന്ന കൊക്കുള്ള നീല മണ്ണാത്തിക്കിളി, വലിയ ആൽക്കിളി,  കാട്ടുമരംകൊത്തി, ചാരത്തലയൻ മരംകൊത്തി, ചാരത്തൊപ്പിയുള്ള പിഗ്മി മരംകൊത്തി, മുള മരംകൊത്തി, വലിയ അസുരക്കാടൻ, യൂറേഷ്യൻ സ്വർണ്ണചൂഡപ്പക്ഷി, കറുത്ത കഴുത്തുള്ള ചൂളക്കാക്ക, സ്വർണ്ണപ്പൂവുള്ള മൈന, മഞ്ഞക്കിളി എന്നിവയാണ് ഇവിടെ സാധാരണയായി കാണപ്പെടുന്ന പക്ഷിവർഗ്ഗങ്ങൾ.

നാം നാവോയിലെ ആകർഷക ഘടകങ്ങൾ[തിരുത്തുക]

ഗുഹകൾ[തിരുത്തുക]

നാം നവോ ദേശീയോദ്യാനത്തിൽ അനേകം ഗുഹകൾ സ്ഥിതി ചെയ്യുന്നു. ഗുഹാ പര്യവേക്ഷണത്തിന് അനുയോജ്യമാണീ മേഖല. ദേശീയോദ്യാനത്തിൻറെ വടക്കേ ദിക്കിൽ തായ്‍ലാൻറിലെ ഏറ്റവു നീളമുള്ള ഗുഹ സ്ഥിതി ചെയ്യുന്നു. മറ്റനേകം ഗുഹകൾ റോഡിനു സമീപവും ഉൾവനത്തിലും സ്ഥിതി ചെയ്യുന്നു.

താം യായി നാം നാവോ സിസ്റ്റം[തിരുത്തുക]

താം യായി പർവ്വതത്തിൽ സ്ഥിതി ചെയ്യുന്ന 9,817 മീറ്റർ നീളമുള്ള ഈ ഗഹയ്ക്ക് 76 മീറ്റര് താഴ്ചവരെയുണ്ട്. ഇത് സമുദ്രനിരപ്പിൽ നിന്ന് 700 മീറ്റർ ഉയരത്തിലാണ്. താം യായി നാം നാവോയാണ് തായ്‍ലൻറിലെ ഏറ്റവു നീളമുള്ള മൂന്നാമത്തെ ഗുഹ. ഇതന് 5 പ്രവേശന കവാടങ്ങളുണ്ട്. പാറയിൽ നിന്നൂറിവരുന്ന ചുണ്ണാമ്പുകൽപുറ്റും പാറയിൽ നിന്നൊലിച്ചു തൂങ്ങിയ ചുണ്ണാമ്പ്‌ കല്ലുകളും ഈ ഗുഹയുടെ പ്രത്യേകതയാണ്. മറ്റനേകം ഇടത്തരവും ചെറുതുമായി ഗുഹകൾ ഇവിടെ സ്ഥിതി ചെയ്യുന്നു. താം പാക് നൌ (30 മീറ്റർ നീളം), താം ഫായ നാക് സിസ്റ്റം (1,285 മീറ്റർ നീളത്തിൽ മൂന്ന് ഉപഗുഹകളോടു കൂടിയത്), താം മോൻഹ്വ, താം പാർ ഹോങ് (105 മീറ്റർ നീളം) എന്നിവയാണ് അവയിൽ ചിലത്.

ദേശീയോദ്യാനത്തിനുള്ളിൽ ഏതാനും വെള്ളച്ചാട്ടങ്ങളുമുണ്ട്. ഹായെവ് സായി (20 മീറ്റർ), സായി തോങ് (30 മീറ്റർ) എന്നിവയാണ് പ്രധാന വെള്ളച്ചാട്ടങ്ങൾ,  

സമുദ്രനിരപ്പിൽ നിന്ന് 1,271 മീറ്റർ ഉയരമുള്ള ഫു ഫാ ചിറ്റ് കൊടുമുടിയാണ് ദേശീയോദ്യാനമേഖലിയിലെ ഉയരമുള്ള കൊടുമുടി. 

വെസ്റ്റേൺ ഇസാൻ ഫോറസ്റ്റ് കോപ്ലക്സ്[തിരുത്തുക]

അതിവിശാലമായ “വെസ്റ്റേൺ ഇസാൻ ഫോറസ്റ്റ് കോപ്ലക്സിൻറെ” ഭാഗമാണ് നാം നാവോ ദേശീയോദ്യാനം. ഈ ദേശീയോദ്യാനവും സമീപത്തുള്ള മറ്റു നാലു ദേശീയോദ്യാനങ്ങളും നാല് വന്യജീവി സംരക്ഷണകേന്ദ്രവും ഒത്തു ചേർന്ന് ഏതാണ്ട് 4,594 km² പ്രദേശമാണ് വെസ്റ്റേൺ ഇസാൻ ഫോറസ്റ്റ് കോപ്ലക്സിനുള്ളിൽ വരുന്നത്.

ഈ കോപ്ലക്സിനുള്ളിൽ വരുന്ന പ്രധാന മേഖലകൾ ഇവയാണ്.

1.   നാം നാവോ ദേശീയോദ്യാനം

2.   റ്റാഡ് മോക് ദേശീയോദ്യാനം

3.   ഫു പാ മാൻ ദേശീയോദ്യാനം

4.   ഫു ക്രാഡുയെങ് ദേശീയോദ്യാനം

5.   ഫു ഖിയോ വന്യജീവി സംരക്ഷണ കേന്ദ്രം

6.   ഫാ ഫുങ് വന്യജീവി സംരക്ഷണ കേന്ദ്രം

7.   ഫു ഭാ ഡായെങ് വന്യജീവി സംരക്ഷണ കേന്ദ്രം.

8.   തബോവ ഹൂയി യൂയി വന്യജീവി സംരക്ഷണ കേന്ദ്രം

The park as seen from Route 12

വിഷയാനുബന്ധം[തിരുത്തുക]

  1. "Nam Nao National Park". Tourism Authority of Thailand (TAT). Archived from the original on 2016-08-20. Retrieved 20 August 2016.
  2. Wikramanayake, Eric D. (2002). Terrestrial Ecoregions of the Indo-Pacific: A Conservation Assessment. Island Press. pp. 382–. ISBN 978-1-55963-923-1. Retrieved October 1, 2011.[പ്രവർത്തിക്കാത്ത കണ്ണി]
  3. Williams, China (August 1, 2009). Thailand. Lonely Planet. pp. 501–. ISBN 978-1-74179-157-0. Retrieved October 1, 2011.
"https://ml.wikipedia.org/w/index.php?title=നാം_നാവോ&oldid=3797867" എന്ന താളിൽനിന്ന് ശേഖരിച്ചത്