നഞ്ചൻഗുഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നഞ്ചൻഗുഡ്

ನಂಜನಗೂಡು
പട്ടണം
നഞ്ചൻഗുഡിലെ ശ്രീകണ്ഠേശ്വര ക്ഷേത്രം
Country ഇന്ത്യ
Stateകർണാടക
Districtമൈസൂർ ജില്ല
ഉയരം
656 മീ(2,152 അടി)
ജനസംഖ്യ
 (2011)[1]
 • ആകെ50,598
സമയമേഖലUTC+5:30 (IST)
PIN
571 301
Telephone code08221
വാഹന റെജിസ്ട്രേഷൻKA-09
വെബ്സൈറ്റ്www.nanjanagudutown.gov.in

കർണ്ണാടകയിലെ മൈസൂർ ജില്ലയിലുൾപ്പെട്ട ഒരു പട്ടണമാണ് നഞ്ചൻഗുഡ് (ഇംഗ്ലീഷ്: Nanjangud, കന്നഡ: ನಂಜನಗೂಡು) അഥവാ നഞ്ചൻകോട്. നഞ്ചൻഗുഡിലെ ശ്രീകണ്ഠേശ്വര ക്ഷേത്രം വളരെ പ്രസിദ്ധമാണ്. അതിനാൽ നഞ്ചൻഗുഡിനെ ദക്ഷിണ കാശി എന്നും വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യയിലെ ഭൂപ്രദേശസൂചികകളിലൊന്നായ നഞ്ചൻഗുഡ് വാഴപ്പഴവും ഈ പ്രദേശത്തെ പ്രശസ്തമാക്കുന്നു.

പേരിന് പിന്നിൽ[തിരുത്തുക]

ഇവിടെ സ്ഥിതിചെയ്യുന്ന ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ ആരാധനാമൂർത്തിയായ ശിവൻ, ശ്രീകണ്ഠേശ്വരൻ അഥവാ ശ്രീനഞ്ചുണ്ഠേശ്വരൻ എന്നു കൂടി അറിയപ്പെടുന്നു. നഞ്ചുണ്ഠേശ്വരന്റെ വാസസ്ഥലം എന്നർത്ഥതിലാണ് ഈ പ്രദേശം നഞ്ചൻഗുഡ് എന്നറിയപ്പെട്ടു തുടങ്ങിയത്.

എത്തിച്ചേരാൻ[തിരുത്തുക]

ബാംഗ്ലൂരിൽ നിന്ന് മൈസൂറിലേക്കുള്ള സംസ്ഥാന പാത 17-ലൂടെ യാത്ര ചെയ്ത് ഇവിടെയെത്താനാകും. ഏകദേശം 163 കിലോമീറ്ററാണ് ബാംഗ്ലൂരിൽ നിന്ന് നഞ്ചൻഗുഡിലേക്കുള്ള ദൂരം. മൈസൂരിൽ നിന്ന് നഞ്ചൻഗുഡിലേക്കുള്ള ദൂരം 29 കിലോമീറ്ററാണ്.

അവലംബം[തിരുത്തുക]

  1. "Census of India Search details". censusindia.gov.in. Retrieved 10 May 2015.
"https://ml.wikipedia.org/w/index.php?title=നഞ്ചൻഗുഡ്&oldid=2318675" എന്ന താളിൽനിന്ന് ശേഖരിച്ചത്