നംപൈ
![]() |
|
|---|---|
| വികസിപ്പിച്ചവർ | community project |
| ഏറ്റവും പുതിയ സുസ്ഥിരമായ പതിപ്പ് |
1.3.0 / 2009 ഏപ്രിൽ 5 |
| ഓപ്പറേറ്റിങ്ങ് സിസ്റ്റം | Cross-platform |
| തരം | Technical computing |
| അനുമതിപത്രം | BSD-new license |
| വെബ്സൈറ്റ് | www.numpy.org |
പൈത്തൺ പ്രോഗ്രാമിങ്ങ് ഭാഷയ്ക്കായുള്ള ഒരു എക്സ്റ്റൻഷൻ ആണ് നംപൈ (NumPy) . വളരെ വലിയ ബഹുമാന അറേകൾ, മട്രിക്സുകൾ എന്നിയവയെ ഇത് പിന്തുണക്കുന്നു, ഈ അറേകളെ ഉപയോഗപ്പെടുത്തുന്ന ഉന്നതതല ഗണിത ഫങ്ങ്ഷനുകളുടെ വലിയ സഞ്ചയം ഇതിലുണ്ട്. നംപൈയുടെ മുൻഗാമിയായ ന്യൂമെറിക്കിന് (Numeric) തുടക്കം കുറിച്ചത് ജിം ഹ്യുഗുനിൻ ആണ്. ഓപ്പൺ സോഴ്സാണ് നംപൈ.
ഉള്ളടക്കം |
പ്രചോദനം [തിരുത്തുക]
ഒരു ഇന്റർപ്രിറ്റഡ് ഭാഷയായാണ് പൈത്തൺ പ്രത്യക്ഷവൽക്കരിപ്പെട്ടിരിക്കുന്നത് അതിനാൽ തന്നെ ഗണിത അൽഗോരിതങ്ങൾ സി പോലെയുള്ള കമ്പൈൽ ചെയ്യപ്പെടുന്ന ഭാഷകളിലേതിനേക്കാൾ കുറഞ്ഞ വേഗതയിലാണ് പ്രവർത്തിക്കുക. ബഹുമാന അറേകളും അവയെ ഉപയോഗപ്പെടുത്തുന്ന രീതിയിലുള്ള വളരെയധികം ഫങ്ഷനുകളും ഉപയോഗിച്ചാണ് നംപൈ ഈ കുറവിനെ പരിഹരിക്കുന്നത്. അതിനാൽ തന്നെ ഏത് അൽഗോരിതവും അറേകൾ, മട്രിക്സുകൾ എന്നിവയെ ഉപയോഗപ്പെടുത്തിയുള്ള ക്രിയകളുപയോഗിച്ച് പ്രാവർത്തികമാക്കുവാൻ സാധിക്കുന്നതാണ്, ഇത് സി യിലേതിന് സമാനമായ വേഗത കൈവരിക്കുവാൻ സഹായിക്കുന്നു.[1]
ഉദാഹരണം [തിരുത്തുക]
നംപൈ ഉപയോഗിച്ച് അറേകളിൽ ആവശ്യനുസരണം മാറ്റം വരുത്തുന്നതിന്റേയും മാത്ത്പ്ലൊട്ട്‌ലിബ് (Matplotlib) ഉപയോഗിച്ച് അവയെ ഗ്രാഫായി വരക്കുന്നതിന്റെയും ഒരു ചെറിയ ഉദാഹരണം.
>>> x = linspace(0, 2*pi, 100) >>> y = sin(x) >>> plot(x, y) # call Matplotlib plotting function >>> show()
അവലംബം [തിരുത്തുക]
- ↑ "SciPy PerformancePython". ശേഖരിച്ചത് 2006-06-25.
