ദ ഷോഷാങ്ക് റിഡംപ്ഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ ഷോഷാങ്ക് റിഡംപ്ഷൻ
220px
തിയാട്രിക്കൽ റിലീസ് പോസ്റ്റർ
സംവിധാനം ഫ്രാങ്ക് ഡറബോണ്ട്
നിർമ്മാണം നിക്കി മാർവിൻ
രചന Screenplay:
ഫ്രാങ്ക് ഡറബോണ്ട്
നോവെല്ല:
സ്റ്റീഫൻ കിങ്
ആഖ്യാനം മോർഗൻ ഫ്രീമാൻ
ജെയിംസ് വിറ്റ്മോർ
അഭിനേതാക്കൾ ടിം റോബിൻസ്
മോർഗൻ ഫ്രീമാൻ
ബോബ് ഗന്തൺ
വില്യം സാഡ്ലർ
ക്ലാൻസി ബ്രൗൺ
ഗിൽ ബെല്ലോവ്സ്
ജെയിംസ് വിറ്റ്മോർ
സംഗീതം തോമസ് ന്യൂമാൻ
ഛായാഗ്രഹണം റൊജർ ഡീക്കിൻസ്
ചിത്രസംയോജനം റിച്ചാർഡ് ഫ്രാൻസിസ്-ബ്രൂസ്
സ്റ്റുഡിയോ കാസിൽ റോക്ക് എന്റെർറ്റെയ്ന്മെന്റ്
വിതരണം കൊളംബിയ പിക്ചേഴ്സ്
റിലീസിങ് തീയതി സെപ്റ്റംബർ 23, 1994
സമയദൈർഘ്യം 142 minutes
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
ഭാഷ ഇംഗ്ലീഷ്
ബജറ്റ് $250 ലക്ഷം
ബോക്സ് ഓഫീസ് $28,341,469

1994-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഡ്രാമ ചലച്ചിത്രമാണ് ദ ഷോഷാങ്ക് റിഡംപ്ഷന്‍. ഫ്രാങ്ക് ഡറബോണ്ട് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥ ചെറിയ അളവിൽ സ്റ്റീഫൻ കിങിന്റെ "റീറ്റ ഹേയ്‌വർത്ത് ആന്റ് ഷോഷാങ്ക് റിഡംപ്ഷന്‍" എന്ന ഹ്രസ്വ നോവലിനെ അവലംബിച്ചുള്ളതാണ്. ടിം റോബിൻസ്, മോർഗൻ ഫ്രീമാൻ എന്നിവരാണ് യഥാക്രമം ആൻഡ്രു "ആൻഡി" ഡ്യുഫ്രെൻസ്, എലിസ് ബോയ്ഡ് "റെഡ്" റെഡിങ് എന്നീ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

മെയ്നിലെ ഷോഷാങ്ക് സ്റ്റേറ്റ്സ് പ്രിസൺ എന്ന കാരാഗ്രഹത്തിൽ ആൻഡിയുടെ ഇരുപതു വർഷത്തിലധികമുള്ള ജീവിതവും ജയിലിലെ മറ്റൊരു അന്തേവാസിയായ റെഡുമായുള്ള ആൻഡിയുടെ സുഹൃദ്ബന്ധവുമാണ് ചിത്രത്തിൽ അവതരിപ്പിക്കപ്പെടുന്നത്. നിർമ്മാണച്ചെലവ് കഷ്ടിച്ച് മുതലാകുന്ന ഒരു ചെറിയ വരവ് മാത്രമാണ് ബോക്സ് ഓഫീസിൽ ഈ ചിത്രത്തിന് ലഭിച്ചത്. എന്നാൽ നിരൂപകരിൽ നിന്ന് ലഭിച്ച മികച്ച പ്രതികരണങ്ങളേത്തുടർന്ന് കേബിൾ ടെലിവിഷൻ‍, ഹോം വീഡീയോടേപ്പ്, ഡി.വി.ഡി., ബ്ലൂ റേ തുടങ്ങിയ മാധ്യമങ്ങളിൽ ചിത്രം വൻ പ്രചാരം നേടി.

"http://ml.wikipedia.org/w/index.php?title=ദ_ഷോഷാങ്ക്_റിഡംപ്ഷൻ&oldid=1201819" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ