ദ മജീഷ്യന്‍സ് നെഫ്യു (നോവല്‍)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സി.എസ് ലൂയിസ് എഴുതിയ കുട്ടികള്‍ക്കായുള്ള ഒരു ഫാന്റസി നോവലാണ്മജീഷ്യന്‍സ് നെഫ്യു. പ്രസിദ്ധീകരണ ചരിത്രമനുരിച്ച് ദ ക്രോണിക്കിള്‍സ് ഓഫ് നര്‍നിയ പരമ്പരയിലെ ആറാം പുസ്തകമാണെങ്കിലും പരമ്പരയിലെ കാലക്രമമനുസരിച്ച് ഒന്നാമതാണിതിന്റെ സ്ഥാനം. ഈയടുത്തുണ്ടായ പുനര്‍പ്രസിദ്ധീകരണങ്ങളില്‍ ഈ പുസ്തകം ഒന്നാം സ്ഥാനത്താണ് കൊടുത്തിരിക്കുന്നത് (പരമ്പരയുടെ കാല ക്രമീകരണങ്ങളേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ദ ക്രോണിക്കിള്‍സ് ഓഫ് നര്‍നിയ എന്ന ലേഖനം കാണുക). 1954-ല്‍ എഴുതപ്പെട്ട ഇത് 1955-ലാണ് പ്രസിദ്ധീകരിച്ചത്. പരമ്പരയില്‍ ഈ പുസ്തകത്തിലും ദ സില്‍വര്‍ ചെയറിലും മാത്രമാണ് പിവെന്‍സി കുടുംബത്തിലെ കുട്ടികള്‍ പ്രത്യക്ഷപ്പെടാത്തത്.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം