ദേശീയ വിദ്യാഭ്യാസനയം 2020

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2020 ജൂലൈ 29 ന് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച പുതിയ വിദ്യാഭ്യാസനയമാണ് ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയം 2020 (എൻ‌ഇ‌പി 2020).

ചരിത്രം[തിരുത്തുക]

എൻ‌ഇ‌പി 2020 1986 ലെ ദേശീയ വിദ്യാഭ്യാസ നയത്തെ പരിഷ്കരിക്കുന്നു. [1] 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഭാരതീയ ജനതാപാർട്ടിയുടെ പ്രകടനപത്രികയിൽ ഒരു പുതിയ വിദ്യാഭ്യാസനയം രൂപീകരിക്കുമെന്നു പറഞ്ഞിരുന്നു. [2] മുൻ കാബിനറ്റ് സെക്രട്ടറി ടി എസ് ആർ സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി 2015 ജനുവരിയിൽ പുതിയ വിദ്യാഭ്യാസ നയത്തിനായി കൺസൾട്ടേഷൻ പ്രക്രിയ ആരംഭിച്ചു. കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, മുൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്‌റോ) മേധാവി കൃഷ്ണസ്വാമി കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള പാനൽ 2019 ജൂണിൽ എൻ‌ഇപി കരട് സമർപ്പിച്ചു. കരട് വിദ്യാഭ്യാസനയം 2019, പിന്നീട് മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കി. [3]

വ്യവസ്ഥകൾ[തിരുത്തുക]

എൻ‌ഇ‌പി 2020 ഇന്ത്യയുടെ വിദ്യാഭ്യാസ നയത്തിൽ നിരവധി മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നു. വിദ്യാഭ്യാസത്തിനായുള്ള സംസ്ഥാന ചെലവ് അവരുടെ ജിഡിപിയുടെ 4 ശതമാനത്തിൽ നിന്ന് 6 ശതമാനമായി എത്രയും വേഗം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. [4]

മാറ്റങ്ങളും ലക്ഷ്യങ്ങളും ഇവയാണ്:

  • അഞ്ചാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകളിലും മാതൃഭാഷ അല്ലെങ്കിൽ പ്രാദേശിക ഭാഷകൾ (വേണമെങ്കിൽ എട്ടാം ക്ലാസ് വരെയും അതിനുശേഷവും). സെക്കൻഡറി സ്കൂൾ തലം മുതൽ വിദേശഭാഷകളും, എല്ലാ തലങ്ങളിലും സംസ്കൃതവും പഠിക്കാം. ഒരു ഭാഷയും വിദ്യാർത്ഥികൾക്ക് മേൽ അടിച്ചേൽപ്പിക്കില്ലെന്നും നയം വ്യക്തമാക്കുന്നു.
  • "10 + 2" ഘടനയെ "5 + 3 + 3 + 4" എന്ന 12 വർഷത്തെ സ്കൂളും മൂന്ന് അംഗൻവാഡിയും (പ്രീ-സ്കൂൾ) ഘടനയിലേക്ക് മാറ്റുന്നു. അടിസ്ഥാന ഘട്ടം (മൂന്ന് മുതൽ എട്ട് വയസ്സ് വരെ), മൂന്ന് വർഷം പ്രീ-പ്രൈമറി (11 വയസ്സ് വരെ), ഒരു തയ്യാറെടുപ്പ് ഘട്ടം (11 മുതൽ 14 വരെ), സെക്കന്ററി ഘട്ടം (14 മുതൽ 18 വരെ) എന്നിങ്ങനെയാണ് ഈ വിഭജനം. ഈ പരിഷ്കരിച്ച ഘടന, ഇതുവരെ പ്രത്യേക ശ്രദ്ധകിട്ടാത്ത മൂന്ന് മുതൽ ആറ് വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ മാനസികവികാസം സ്കൂൾ പാഠ്യപദ്ധതിക്കുള്ളിൽ കൊണ്ടുവരും.
  • എല്ലാ അധ്യയന വർഷത്തിലും പരീക്ഷകൾ നടത്തുന്നതിനുപകരം, സ്കൂൾ വിദ്യാർത്ഥികൾ മൂന്നിൽ പരീക്ഷകൾ മാത്രമേ എഴുതുകയുള്ളൂ; 3, 5, 8 ക്ലാസുകളിൽ. മറ്റ് വർഷങ്ങളിലെത് നിരന്തര മൂല്യനിർണയശൈലിയിലേക്ക് മാറും, അത് കൂടുതൽ "യോഗ്യത അടിസ്ഥാനമാക്കിയുള്ളതും പഠനത്തെയും വികസനത്തെയും പ്രോത്സാഹിപ്പിക്കുകയും വിശകലനം, വിമർശനാത്മക ചിന്ത, ആശയപരമായ വ്യക്തത എന്നിവ പോലുള്ള ഉയർന്നതരം കഴിവുകൾ പരീക്ഷിക്കുകയും ചെയ്യുന്നു".
  • 10, 12 ക്ലാസുകളിൽ ബോർഡ് പരീക്ഷകൾ നടക്കുമെങ്കിലും "സമഗ്ര-വികസനം ലക്ഷ്യമാക്കി" പുനർ രൂപകൽപ്പന ചെയ്യും. ഇതിനുള്ള മാനദണ്ഡങ്ങൾ PARAKH സ്ഥാപിക്കും(Performance Assessment, Review, and Analysis of Knowledge for Holistic Development).
  • ഈ നയം വിദ്യാർത്ഥികളുടെ കരിക്കുലം ഭാരം കുറയ്ക്കുന്നതിനും അതിനെ കുടുതൽ ഇന്റർ-ഡിസിപ്ലിനറിയും, ബഹുഭാഷാ കഴിവുകളിൽ ഊന്നിയതുമവാൻ ലക്ഷ്യമിടുന്നു. കലയും ശാസ്ത്രവും, പാഠ്യേ, പാഠ്യേതര പ്രവർത്തനങ്ങൾ, തൊഴിൽ, അക്കാദമിക് സ്ട്രീം എന്നിവ തമ്മിൽ കർശനമായ വേർതിരിവ് ഉണ്ടാകില്ല.
  • ഐഐടികൾ പോലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ 2040 ഓടെ ആർട്സ് ആൻഡ് ഹ്യൂമാനിറ്റീസ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ശാസ്ത്രവും, തിരിച്ചും പഠിക്കാൻ കഴിയും.
  • വിദ്യാർത്ഥികൾക്ക് കൂടുതൽ തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം നൽകുന്നതിനായി ഒന്നിലധികം എക്സിറ്റ് ഓപ്ഷനുകളുള്ള 4 വർഷത്തെ ബിരുദ പ്രോഗ്രാം നിർദ്ദേശിക്കുന്നു. നാല് വർഷത്തെ പഠനം പൂർത്തിയാക്കിയാൽ മൾട്ടി-ഡിസിപ്ലിനറി ബാച്ചിലേഴ്സ് ബിരുദം സർട്ടിഫിക്കറ്റ് നൽകും. രണ്ട് വർഷത്തിന് ശേഷം പുറത്തുകടക്കുന്ന വിദ്യാർത്ഥികൾക്ക് ഡിപ്ലോമയും ഒരു വർഷത്തിന് ശേഷം ഒരു വൊക്കേഷണൽ / പ്രൊഫഷണൽ കോഴ്‌സും പഠിക്കും. എംഫിൽ (മാസ്റ്റേഴ്സ് ഓഫ് ഫിലോസഫി) കോഴ്സുകൾ നിർത്തലാക്കും.
  • ഉന്നത വിദ്യാഭ്യാസം നിയന്ത്രിക്കുന്നതിനായി ഒരു ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഓഫ് ഇന്ത്യ (HECI) രൂപീകരിക്കും. മൊത്തം എൻറോൾമെന്റ് അനുപാതം വർദ്ധിപ്പിക്കുക എന്നതാണ് കൗൺസിലിന്റെ ലക്ഷ്യം.
  • എച്ച്ഇസി‌ഐക്ക് നാല് സ്വതന്ത്ര വിഭാഗങ്ങൾ ഉണ്ടാകും; നിയന്ത്രണത്തിനായുള്ള ദേശീയ ഉന്നത വിദ്യാഭ്യാസ റെഗുലേറ്ററി കൗൺസിൽ, മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനുള്ള പൊതുവിദ്യാഭ്യാസ കൗൺസിൽ, ധനസഹായത്തിനുള്ള ഉന്നത വിദ്യാഭ്യാസ ഗ്രാന്റ് കൗൺസിൽ, അക്രഡിഷന് ദേശീയ അക്രഡിഷൻ കൗൺസിൽ. [5] [6]

എൻ‌ഇ‌പി 2020 ന് കീഴിൽ നിരവധി പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്ഥാപനങ്ങൾ, ആശയങ്ങൾ എന്നിവ രൂപീകരിക്കുന്നതിന് നിയമനിർമ്മാണ അനുമതി നൽകിയിട്ടുണ്ട്. ഇതിൽ ഇവ ഉൾപ്പെടുന്നു: [1]

  • അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്
  • ദേശീയ ഗവേഷണ ഫൗണ്ടേഷൻ
  • നാഷണൽ മിഷൻ ഫോർ മെന്ററിംഗ്
  • പ്രത്യേക വിദ്യാഭ്യാസമേഖലകൾ
  • ദേശീയ പുസ്തക പ്രമോഷൻ നയം
  • അടിസ്ഥാന സാക്ഷരത സംബന്ധിച്ച ദേശീയ ദൗത്യം
  • നാഷണൽ അസസ്മെന്റ് സെന്റർ, PARKH(Performance Assessment, Review, and Analysis of Knowledge for Holistic Development)
  • ജെൻഡർ ഇൻക്ലൂഷൻ ഫണ്ട്
  • അധ്യാപകർക്കായുള്ള ദേശീയ പ്രൊഫഷണൽ മാനദണ്ഡങ്ങൾ (എൻ‌പി‌എസ്ടി)
  • സ്റ്റേറ്റ് സ്കൂൾ സ്റ്റാൻഡേർഡ് അതോറിറ്റി (എസ്എസ്എസ്എ)
  • ദേശീയ വിദ്യാഭ്യാസ സാങ്കേതിക ഫോറം (NETF)
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാൻസ്ലേഷൻ ആൻഡ് ഇന്റർപ്രെട്ടേഷൻ (ഐഐടിഐ)
  • പാലി, പേർഷ്യൻ, പ്രാകൃതം എന്നിവയ്‌ക്കായുള്ള ദേശീയ ഇൻസ്റ്റിറ്റ്യൂട്ട്

വിമർശനങ്ങൾ[തിരുത്തുക]

  • വിദ്യാഭ്യാസ ഘടനയുടെ ഫെഡറൽ സ്വഭാവത്തെ ഭീഷണിപ്പെടുത്തിയതിനും വിദ്യാഭ്യാസ മേഖലയെ വാണിജ്യവത്ക്കരിക്കുന്നതിനും സ്വതന്ത്ര ഗവേഷണ പ്രവർത്തനങ്ങൾക്ക് തുരങ്കംവെക്കുന്നതിനും ഇടയാക്കുമെന്ന് സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ വിദ്യാർത്ഥി നേതാക്കളായ മയൂഖ് ബിശ്വാസ്, വി പി സാനു എന്നിവർ അഭിപ്രായപ്പെട്ടു. [7]
  • ഏകപക്ഷീയ നടപടികൾ വഴി മോഡിസർക്കാർ രാജ്യത്തെ വിദ്യാഭ്യാസസമ്പ്രദായത്തെ നശിപ്പിക്കുകയാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.[8] പാർലമെന്റിനെയും സംസ്ഥാനസർക്കാരുകളെയും  വിദ്യാഭ്യാസമേഖലയിൽ താൽപര്യമുള്ള മറ്റുള്ളവരെയും മറികടന്നാണ്‌ പുതിയ നയം കൊണ്ടുവന്നത്‌. കേന്ദ്രത്തിനു വിദ്യാഭ്യാസനയം അടിച്ചേൽപ്പിക്കാൻ കഴിയില്ല. ഇന്ത്യൻ വിദ്യാഭ്യാസമേഖലയിലെ കേന്ദ്രീകരണം, വർഗീയവൽക്കരണം, വാണിജ്യവൽക്കരണം എന്നിവയെ ചെറുക്കണം എന്ന് യെച്ചൂരി ട്വീറ്റ്‌ ചെയ്‌തു.
  • വിദ്യാഭ്യാസത്തിന്റെ ഫെഡറൽ സമ്പ്രദായം തകർത്ത് പൂർണമായും കേന്ദ്രസർക്കാരിൽ കേന്ദ്രീകരിക്കുന്നതാണ് പുതിയ ദേശീയ വിദ്യാഭ്യാസനയമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് വിമർശിച്ചു. [9]
  • കസ്തൂരിരംഗൻ കമ്മീഷൻ തയ്യാറാക്കിയ കരട് ദേശീയ വിദ്യാഭ്യാസ നയം രാഷ്ട്രീയ പ്രേരിതവും ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് എസ് .ഐ .ഒ വിമർശിച്ചു [10]

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 "Cabinet Approves National Education Policy 2020, paving way for transformational reforms in school and higher education systems in the country". pib.gov.in. 29 July 2020. Retrieved 2020-07-30.
  2. "Union Cabinet Approves New National Education Policy". NDTV (in ഇംഗ്ലീഷ്). 29 July 2020. Retrieved 2020-07-29.
  3. "State education boards to be regulated by national body: Draft NEP - Times of India". The Times of India. Retrieved 2019-11-21.
  4. "Govt approves plan to boost state spending on education to 6% of GDP". Livemint (in ഇംഗ്ലീഷ്). 2020-07-29. Retrieved 2020-07-30.
  5. "National Education Policy 2020: Cabinet approves new national education policy: Key points | India News - Times of India". Retrieved 2020-07-29.
  6. "National Education Policy, NEP 2020: Teaching in Mother Tongue Till Class 5: 10 Points On New Education Policy". Retrieved 2020-07-29.
  7. "Six reasons why SFI thinks the New Education Policy will destroy Indian education as we know it". The New Indian Express. Retrieved 2020-04-24.
  8. "മോഡിസർക്കാർ രാജ്യത്തെ വിദ്യാഭ്യാസസമ്പ്രദായത്തെ നശിപ്പിക്കുന്നു; കേന്ദ്രീകരണത്തെ ചെറുക്കണം: യെച്ചൂരി". www.deshabhimani.com. ദേശാഭിമാനി. 30 ജൂലൈ 2020. Retrieved 30 ജൂലൈ 2020.
  9. "പുതിയ നയം ജനകീയ വിദ്യാഭ്യാസത്തെ തകർക്കും: സി രവീന്ദ്രനാഥ്". www.deshabhimani.com. ദേശാഭിമാനി. 30 ജൂലൈ 2020. Retrieved 30 ജൂലൈ 2020.
  10. "ദേശീയ വിദ്യാഭ്യാസ നയം രാഷ്ട്രീയ പ്രേരിതവും ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധവും - എസ് .ഐ .ഒ". Archived from the original on 2021-05-13. Retrieved 2020-08-10.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • Draft New Education Policy 2020 (PDF) (Report). Minister of Human Resources Development.
"https://ml.wikipedia.org/w/index.php?title=ദേശീയ_വിദ്യാഭ്യാസനയം_2020&oldid=3805371" എന്ന താളിൽനിന്ന് ശേഖരിച്ചത്