ദി ജാസ് സിംഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദി ജാസ് സിംഗർ

പ്രദർശന ചിത്രം
സംവിധാനം അലൻ ക്രോസ്സ്ലാന്റ്
തിരക്കഥ ആൽഫ്രഡ് എ.കോഹ്‌ൻ
ആസ്പദമാക്കിയത് ഡെ ഓഫ് അറ്റോൺമെന്റ്  –
സാംസൺ റാഫേൽസൺ
അഭിനേതാക്കൾ അൽ ജോൽസൺ
മെ മാക് അവോയ്
വാർണർ ഒലന്റ്
സംഗീതം ലൂയിസ് സിൽവർസ്
ഛായാഗ്രഹണം ഹാൾ മോർ
ചിത്രസംയോജനം ഹാരോൾഡ് മാക് കോർഡ്
വിതരണം വാർണർ ബ്രോസ്സ്
റിലീസിങ് തീയതി
  • 1927 ഒക്ടോബർ 06 (1927-10-06)
സമയദൈർഘ്യം 89 മിനിറ്റ്
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
ഭാഷ ഇംഗ്ലീഷ്
ബജറ്റ് $422,000
ബോക്സ് ഓഫീസ് $3.9 ദശലക്ഷം (യു.എസ്. മൊത്തം)
$2.6 ദശലക്ഷം (വേൾഡ്‌വൈഡ് റെന്റൽ)

1927 - ൽ അമേരിക്കയിൽ പുറത്തിറങ്ങിയ സംഗീതവിഷയകമായ ചലച്ചിത്രമാണു് ജാസ്സ് സിംഗർ. നിശബ്ദ ചിത്രങ്ങൾക്കു് തിരശ്ശീലയിട്ടുകൊണ്ടു് പുറത്തിറങ്ങിയ ലോകത്തിലെ ആദ്യത്തെ മുഴുനീളെ സംഭാഷണങ്ങളോടുകൂടിയ സുസ്വരമായ ശബ്ദ ചിത്രംകൂടിയാണിതു്. വിറ്റാ ഫോൺ സൌണ്ട് ഓൺ സിസ്റ്റം ഉപയോഗിച്ചാണു് ചലച്ചിത്രത്തിനു് ശബ്ദം നൽകിയതു്. അലൻ ക്രോസ്സ്ലാന്റ് ആണു് ജാസ്സ് സിംഗർ സംവിധാനം ചെയ്തതു്. ചലച്ചിത്രത്തിന്റെ നിർമ്മാണം വാർണർ ബ്രോസ്സ് ആണു്. അൽ ജോൽസൺ ആണു് സിനിമയിലെ കേന്ദ്ര കഥാപാത്രം. ലൂയിസ് സിൽവർസിന്റെ സംഗീതത്തിൽ സിനിമയിൽ അദ്ദേഹം 6 -ൽ പരം പാട്ടുകൾ ആലപിച്ചു. മെ മാക് അവോയ്, വാർണർ ഒലന്റ് തുടങ്ങിയവർ കൂടെ അഭിനയിച്ചു. സാംസൺ റാഫേൽസണിന്റെ ഡെ ഓഫ് അറ്റോൺമെന്റ് എന്ന കഥയെ ആസ്പദമാക്കിയാണു് ആൽഫ്രഡ് എ.കോഹ്‌ൻ സിനിമയുടെ തിരക്കഥ തയ്യാറാക്കിയതു്.

അവലംബം [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ദി_ജാസ്_സിംഗർ&oldid=1714620" എന്ന താളിൽനിന്നു ശേഖരിച്ചത്