ദി ആൽക്കെമിസ്റ്റ് (നോവൽ)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ദി ആൽക്കെമിസ്റ്റ് | |
|---|---|
| കർത്താവ് | പൗലോ കൊയ്‌ലോ |
| പേര് | O Alquimista |
| രാജ്യം | ബ്രസീൽ |
| ഭാഷ | പോർച്ചുഗീസ് ഭാഷ |
| പ്രസിദ്ധീകരിച്ച വർഷം | 1986 |
| ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച വർഷം |
1993 |
| അച്ചടി മാധ്യമം | Print (hardback, paperback and iTunes) |
| ഏടുകൾ | 163 pp (first English edition, hardcover) |
| ഐ.എസ്.ബി.എൻ. | ISBN 0-06-250217-4 (first English edition, hardcover) |
| ഒ.സി.എൽ.സി. നമ്പർ | 26857452 |
ബ്രസീലിയൻ സാഹിത്യകാരനായ പൗലോ കൊയ്‌ലോ എഴുതിയ അതിപ്രശസ്തമായ ഒരു നോവലാണ് ദി ആൽക്കെമിസ്റ്റ്. ഒരു ആധുനിക ക്ലാസ്സിക് ആയി വാഴ്ത്തപ്പെട്ട ഈ കൃതി[അവലംബം ആവശ്യമാണ്] 1988-ലാണ് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. പോർച്ചുഗീസ് ഭാഷയിൽ രചിക്കപ്പെട്ട ഈ നോവൽ 67 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ജീവിച്ചിരിക്കുന്ന ഒരു സാഹിത്യകാരന്റെ, ഏറ്റവുമധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട കൃതി എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം നേടി. 150 രാജ്യങ്ങളിലായി 65 ദശലക്ഷത്തില്പരം കോപ്പികൾ വിറ്റഴിക്കപ്പെട്ടു.