തായ്‌വേര്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സസ്യങ്ങളുടെ മുഖ്യമായ വേര് അധവാ നാരായവേര്‌ എന്നറിയപ്പെടുന്നതാണ് തായ്‌വേര്(Taproot). ഒരു വിത്ത് മുളയ്ക്കുമ്പോൾ ആദ്യമുണ്ടാകുന്ന ഭാഗമാണ് ബീജമൂലം. ഇത് നേരെ താഴോട്ട് മണ്ണിലേയ്ക്ക് വളരുന്നതിനെ പ്രഥമവേര് എന്ന് പറയുന്നു. പയർ, മാവ് തുടങ്ങിയ ചില സസ്യങ്ങളിൽ പ്രഥമവേര് വളർന്ന് പ്രധാന വേരായിത്തീരുന്നു. ഇതിനെയാണ് തായ്‌വേര് എന്ന് വിളിയ്ക്കുന്നത്. തായ് വേരിൽ നിന്നും അനേകം ശാഖാവേരുകളുണ്ടാകുന്നു. ഇവയെ ദ്വിതീയവേരുകളെന്നും (secondary roots) പറയുന്നു. ഈ ദ്വിതീയ വേരുകളിൽനിന്നും ശാഖാവേരുകളുണ്ടാകുന്നു. തായ്‌വേരിന്റെയും ശാഖാ വേരിന്റേയും ആരംഭസ്ഥാനങ്ങൾ വണ്ണം കൂടിയവയും അഗ്രം വണ്ണം കുറഞ്ഞവയുമാണ്.ഈ വേരുകൾ സാധാരണ മണ്ണിനടിയിലേയ്ക്ക് ആഴത്തിൽ വളരുന്നു. ഇത്തരത്തിലുള്ള വേരുപടലമാണ് തായ്‌വേരുപടലം.

[തിരുത്തുക] അവലംബം


"http://ml.wikipedia.org/w/index.php?title=തായ്‌വേര്&oldid=1309188" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ