താബോര്‍ മല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

താബോര്‍ മല

ഇസ്രായേലിലെ ഒരു ചെറു പര്‍വതമാണ് താബോര്‍ മല. നസ്രേത്തിന് 8 കി.മീ. തെ.കി. മാറി ജെസ്റീല്‍ സമതലത്തിന്റെ (Jezreel) വടക്കു കിഴക്കേയറ്റത്ത് സ്ഥിതിചെയ്യുന്നു. അറബികള്‍ ജബല്‍-അല്‍-തുര്‍ എന്നു വിളിച്ചിരുന്ന താബോര്‍ മലയ്ക്ക് ഏകദേശം 588 മീ. ഉയരമുണ്ട്.

ക്രിസ്തുവിന് രൂപാന്തരീകരണം (transfiguration) സംഭവിച്ചത് താബോര്‍ മലയില്‍ വച്ചായിരുന്നു എന്ന ഒരു വിശ്വാസം ക്രൈസ്തവര്‍ക്കിടയില്‍ നിലവിലുണ്ട്. പ്രസ്തുത വിശ്വാസമാണ് താബോര്‍ മലയുടെ പ്രസിദ്ധിക്ക് നിദാനം. 4-ആം ശതകം മുതല്‍ ഈ വിശ്വാസത്തിന് പ്രസക്തിയേറിയെങ്കിലും സുവിശേഷത്തില്‍ ഇതിന് യുക്തമായ തെളിവുകള്‍ കാണുന്നില്ല.

"http://ml.wikipedia.org/wiki/%E0%B4%A4%E0%B4%BE%E0%B4%AC%E0%B5%8B%E0%B4%B0%E0%B5%8D%E2%80%8D_%E0%B4%AE%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം