ഡോ.എം.എ.സിദ്ദീഖ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Dr.M.A.Siddeek(ഡോ.എം.എ.സിദ്ദീഖ്)[തിരുത്തുക]

ഡോ.എം.എ.സിദ്ദീഖ്

നെടുമങ്ങാട് ജനനം.കൊല്ലം പട്ടാഴി സ്വദേശി.

ഇപ്പോൾ കേരളസർവ്വകലാശാലയുടെ മലയാളവിഭാഗത്തിലെ  പ്രൊഫസ്സർ.സർവ്വകലാശാലയുടെ ശ്രീനാരായണഗുരു അന്തർദ്ദേശീയപഠനകേന്ദ്രത്തിന്റെ ഡയറക്ടർ, മലയാളം ലെക്സിക്കണിന്റെ എഡിറ്റർ-ഇൻ-ചാർജ്  എന്നീ ചുമതലകൾ വഹിക്കുന്നു.കേരള സാഹിത്യഅക്കാദമി  ജനറൽ കൗൺസിൽ അംഗവും കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗവുമാണ്.കേരളസംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭരണസമിതി അംഗമായിരുന്നു.

ശ്രീനാരായണവിജ്ഞാനീയം(Sreenarayanology) എന്ന വിജ്ഞാനമേഖലയെ അവതരിപ്പിച്ചു.ഉത്തരാധുനികതയ്ക്കു ശേഷമുള്ള കാലത്തെ പ്രേഷിതധുനികത(Posted Modernity) എന്ന് നിർവ്വചിക്കുകയും അതിന്റെ സ്വഭാവത്തെപ്പറ്റി 'അതിക്രമിച്ചു കടക്കുന്ന ഉത്തരാധുനികർ ശിക്ഷിക്കപ്പെടും' എന്ന പുസ്തകത്തിൽ വിശദീകരിക്കുകയും ചെയ്തു.

പ്രഭാഷകൻ .ആനുകാലികങ്ങളിൽ വിമർശനങ്ങളും കഥകളും എഴുതുന്നു.

അതിക്രമിച്ചുകടക്കുന്ന ഉത്തരാധുനികർ ശിക്ഷിക്കപ്പെടും ,ആമയും മുയലും കഥ കുട്ടികളെ പഠിപ്പിക്കരുത് ,നവസിദ്ധാന്തങ്ങളും സാഹിത്യനിരീക്ഷണങ്ങളും ,സാഹിത്യചരിത്രവിജ്ഞാനീയം:ഇതളുകളും വെയിൽച്ചീളുകളും ,അടയാളത്തിന്റെ അടയാളങ്ങൾ ,പലകയും ചുണ്ണാമ്പും :ശ്രീനാരായണഗുരു ചരിത്രത്തിന്റെ ദീർഘദർശനം ,എൻ്റെ ഗുരു ,ജലഭ്രമങ്ങളിൽ ഞാൻ  ,അവൾത്തുരുമ്പ്,കണ്ണൻ കുമാരൻ കാൾമാർക്സിനയച്ച മണിയോർഡറുകൾ ,പ്രിയപ്പെട്ട മുത്തശ്ശിക്ക് ,മുല്ലപ്പെരിയാറിൽ നിന്ന് അനുഷ ,സെനോഫയിലെ പൂക്കൾ ,പറുദീസക്കിളിയും കൂട്ടുകാരും,ഓമനകൾ (നാടകം), ആശാന്റെ മരണത്തെ ആസ്പദമാക്കി എഴുതിയ നോവലായ ‘കുമാരു: 26 മണിക്കൂർ’  എന്നിവ പ്രസിദ്ധീകരിച്ച കൃതികൾ .ഏഴു പുസ്തകങ്ങൾ എഡിറ്റ് ചെയ്തു .

കാരൂർ കഥാപ്രൈസ് ,ഭാഷാപോഷിണി സാഹിത്യാഭിരുചി പുരസ്‌കാരം ,ഭാഷയ്‌ക്കൊരു ഡോളർ പുരസ്‌കാരം ,കേരളസർവ്വകലാശാല അക്കാഡമിക്എക്സലൻസ് അവാർഡ് 2020 ,ഗ്രീൻബുക്സ് നോവൽ അവാർഡ്,പൂർണ ഉറൂബ്അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ഡോ.എം.എ.സിദ്ദീഖ്&oldid=4078933" എന്ന താളിൽനിന്ന് ശേഖരിച്ചത്