ഡീപ് സ്പേസ് ഗേയ്റ്റ്‌വേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lunar Orbital Platform – Gateway
Artist's concept of Lunar Orbital Platform – Gateway orbiting the Moon. The Orion MPCV is docked on the left.
Station statistics
Crew4 (proposed)
Carrier rocketSpace Launch System
Commercial launch vehicles
Proton-M
Angara [1][2]
Mission statusPPE and MHM modules in development. General station architecture still undefined.
Pressurized volumeProposed: ≥125 m3 (4,400 cu ft)[3]
Periapsis altitude3,000 km (1,900 mi)[4]
Apoapsis altitude70,000 km (43,000 mi)[4]
Orbital period≈7 days[4]

ഭൂമിയുടെയും ചന്ദ്രന്റേയും ഇടയിലായുള്ള സിസ് ലൂണാർ സ്പേസിൽ അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസ സ്ഥാപിക്കുന്ന ഭാവി ബഹിരാകാശ നിലയമാണ് ഡീപ് സ്പേസ് ഗേയ്റ്റ്‌വേ അഥവാ ചാന്ദ്ര പരിക്രമണ പ്ലാറ്റ്ഫോം - ഗേറ്റ് വേ. സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആശയവിനിമയ കേന്ദ്രം, സയൻസ് ലബോറട്ടറി, ഹ്രസ്വകാല വാസസ്ഥലം മൊഡ്യൂൾ, റോവറുകൾക്കും മറ്റ് റോബോട്ടുകൾക്കും പ്രവർത്തിക്കാൻ ആവശ്യമായ സംവിധാനങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി വികസിപ്പിച്ചെടുക്കും. [5]

ലക്ഷ്യം[തിരുത്തുക]

2030-ഓടു കൂടി ചൊവ്വയിൽ മനുഷ്യയാത്രികരെ എത്തിക്കാനാണു നാസ പദ്ധതിയിടുന്നത്. അതിനുള്ള ആദ്യപടിയായാണു ചന്ദ്രഭ്രമണപഥത്തിൽ മനുഷ്യവാസമുള്ള ബഹിരാകാശനിലയം സ്ഥാപിക്കുന്നത്. ചൊവ്വയിലേയ്ക്ക് പോകുന്ന യാത്രികർക്കുള്ള ഇടത്താവളമായും ഗേറ്റ് വേ ആയും ഈ ബഹിരാകാശനിലയം ഉപയോഗിക്കാനാണു പദ്ധതി. [6][7][8] നിലവിലെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തോട് സാമ്യമുള്ള ഘടനയിലായിരിക്കും ഡീപ് സ്പേയ്സ് ഗേറ്റ്‌വേയുടേയും നിർമ്മാണം. നാസയുടെ അത്യാധുനിക സാങ്കേതികവിദ്യയായ സോളാർ ഇലക്ട്രിക് പ്രൊപ്പൾഷൻ (SEP) വഴി സൗരോർജ്ജം ഉപയോഗിച്ചായിരിക്കും ഈ നിലയം പ്രവർത്തിക്കുക.

റഷ്യയുമായി കരാർ[തിരുത്തുക]

ഓസ്ട്രെലിയയിലെ അദിലെയ്ഡെയിൽ വെച്ചുനടന്ന 68-ആമത് ഇന്റർനാഷണൽ ഓസ്ട്രോനോട്ടിക്കൽ കോൺഫറൻസ് വേദിയിലാണ് ഭൂമിയുടെയും ചന്ദ്രന്റേയും ഇടയിലായുള്ള സിസ് ലൂണാർ സ്പേസിൽ ഒരു ബഹിരാകാശ സ്റ്റേഷൻ സ്ഥാപിക്കാനുള്ള കരാറിൽ നാസയും റോസ്കോസ്മോസും ഒപ്പുവെച്ചത്. ലോകത്ത് രണ്ട് ബഹിരാകാശ വമ്പന്മാർ ഇത്തരമൊരു കരാറിൽ ഏർപ്പെട്ടത് ഈ പദ്ധതിയുടെ പ്രാധാന്യം വിളിച്ചോതുന്നു. [7][9][10]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. First human outpost near the Moon. Anatoly Zak, Russian Space Web.
  2. Russians Are Struggling to Keep Soyuz Reliable, Space Expert Warns Ahead of Crew Launch. Elizabeth Howell, Space.com. November 29, 2018.
  3. Sloss, Philip (September 11, 2018). "NASA updates Lunar Gateway plans". NASASpaceFlight.com. Retrieved 2018-09-15.
  4. 4.0 4.1 4.2 Angelic halo orbit chosen for humankind's first lunar outpost. European Space Agency, Published by PhysOrg. 19 July 2019.
  5. Jackson, Shanessa (11 September 2018). "Competition Seeks University Concepts for Gateway and Deep Space Exploration Capabilities". nasa.gov. NASA. Retrieved 19 September 2018.
  6. Gebhardt, Chris (6 April 2017). "NASA finally sets goals, missions for SLS – eyes multi-step plan to Mars". NASASpaceflight.com. NASA Spaceflight. Retrieved 19 September 2018.
  7. 7.0 7.1 Kathryn Hambleton. "Deep Space Gateway to Open Opportunities for Distant Destinations". www.nasa.gov. NASA. Archived from the original on 2017-09-27. Retrieved April 5, 2017.
  8. Robyn Gatens, Jason Crusan. "Cislunar Habitation & Environmental Control & Life Support System" (PDF). www.nasa.gov. NASA. Archived from the original (PDF) on 2017-03-31. Retrieved March 31, 2017.
  9. ""РОСКОСМОС - NASA. СОВМЕСТНЫЕ ИССЛЕДОВАНИЯ ДАЛЬНЕГО КОСМОСА (ROSCOSMOS - NASA. JOINT RESEARCH OF FAR COSMOS)"". Retrieved September 29, 2017.
  10. Weitering, Hanneke (27 September 2017). "NASA and Russia Partner Up for Crewed Deep-Space Missions". Space.com. Retrieved 2017-11-05.