ഡിജിറ്റൽ ഇലൿട്രോണിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തരംഗങ്ങളെ നിശ്ചിതമായ വ്യത്യാസമുള്ള വിവിധ തലങ്ങളായി പ്രതിനിധീകരിക്കുന്ന ഇലക്ട്രോണിക് സംവിധാനങ്ങളാണ് ഡിജിറ്റൽ ഇലക്ട്രോണിക്സ് എന്നറിയപ്പെടുന്നത്. സാധാരണയായി 0, 1 (ലോജിൿ പൂജ്യം, ലോജിക് ഒന്ന്) എന്നീ രണ്ട് തലങ്ങളാണ് ഡിജിറ്റൽ തരംഗങ്ങൾക്ക് ഉണ്ടാവുക. പൂജ്യത്തെ പ്രതിനിധീകരിക്കാൻ സധാരണയായി പൂജ്യത്തോടടുത്ത ഒരു വോൾട്ടേജും, ഒന്നിനെ പ്രതിനിധീകരിക്കാൻ ലഭ്യമായ വോൾട്ടേജിനെ ആശ്രയിച്ച്, ഒരു ഉയർന്ന വോൾട്ടേജും ആയിരിക്കും ഉപയോഗിക്കുന്നത്. അനേകം ലോജിക് ഗേറ്റ്കൾ സംയോജിപ്പിച്ചാണ് ഡിജിറ്റൽ ഇലക്ട്രോണിക്സ് സവിധാനങ്ങൾ ഉണ്ടാക്കുന്നത്.

ഒരു ഡിജിറ്റൽ ഇലക്ടോണിക് സംവിധാനത്തെ സംബന്ധിച്ചിടത്തോളം നിശ്ചിതമായ വോൾട്ടേജ് തലങ്ങളിലേക്ക് മാറുക എന്നത് കൃത്യമായ വോൾട്ടേജ് പുനർനിർമ്മിക്കുന്നതിനേക്കാൾ എളുപ്പമാണ്. ഉദാഹരണത്തിന് ഒരു അനലോഗ് റെക്കോർഡ് പ്ലേയർ കാന്തിക ടേപ്പിൽ നിന്നും വായിച്ചെടുക്കുന്ന ശബ്ദതരംദങ്ങളെ അതേ അനുപാതത്തിൽ കൃത്യമായ വോൾട്ടേജ് തലങ്ങളിലേക്ക് മാറ്റുന്നു. ഈ വോൾട്ടേജ് (ആവശ്യമെങ്കിൽ ഉച്ചത വർദ്ധിപ്പിച്ച ശേഷം) സ്പീക്കറിലേക്ക് നൽകുന്നു. എന്നാൽ ഒരു ഡിജിറ്റൽ ഓഡിയോ പ്ലേയർ ശബ്ദത്തെ പുനർനിർമ്മിക്കുമ്പോൾ ഓരോ സമയത്തേയും വോൾട്ടേജ് മൂല്യങ്ങൾ തത്തുല്യമായ ബൈനറി സംഖ്യയായിട്ടാണ് പുറത്തു തരിക. ഇതിന് ഒന്നിൽ കൂടുതൽ ഡാറ്റാ ലൈനുകൾ ആവശ്യമാണ്. ഈ ബൈനറി സംഖ്യയെ ഡിജിറ്റൽ റ്റു അനലോഗ് കൺവെർട്ടർ ചിപ്പുകൾ ഉപയോഗിച്ച് കൃത്യമായ അനലോഗ് വോൾട്ടേജാക്കി മാറ്റി (ആവശ്യമെങ്കിൽ ഉച്ചത വർദ്ധിപ്പിച്ച ശേഷം) സ്പീക്കറിലേക്ക് നൽകുന്നു.

[തിരുത്തുക] മേന്മകൾ

1. ഡിജിറ്റൽ തരംഗങ്ങൾക്ക് അനലോഗ് തരംഗങ്ങളെ അപേക്ഷിച്ച് പ്രക്ഷേപണ ജീർണ്ണത കുറവാണ്[1].

[തിരുത്തുക] അവലംബം

  1. Paul Horowitz and Winfield Hill, The Art of Electronics 2nd Ed. Cambridge University Press, Cambridge, 1989 ISBN 0-521-37095-7 page 471
"http://ml.wikipedia.org/w/index.php?title=ഡിജിറ്റൽ_ഇലൿട്രോണിക്സ്&oldid=1281530" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ