ഡബ്ല്യുഎക്സ് വിഡ്ജെറ്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡബ്ല്യുഎക്സ് വിഡ്‌ജറ്റ്സ്
WxWidgets.svg
wxFormBuilder
വികസിപ്പിച്ചവർ wxWidgets Developers and Contributors
പ്രാരംഭപ്രകാശനം 1992
സുദൃഢ പ്രകാശനം 2.9.1 / ജൂലൈ 19, 2010; 19 months ago (2010-07-19)
വികസന സ്ഥിതിവിവരം Active
പ്രോഗ്രാമിംഗ് ഭാഷ C++
ഓപ്പറേറ്റിങ്ങ് സിസ്റ്റം Cross-platform
തരം Development library
അനുമതിപത്രം wxWindows Library License
വെബ്സൈറ്റ് www.wxwidgets.org

എല്ലാ പ്ലാറ്റ്ഫോമിലും പ്രവർത്തിക്കുന്ന ഗ്രാഫിക്കൽ ഇന്റർഫേസുണ്ടാക്കാനുപയോഗിക്കുന്ന ഒരു ടൂൾകിറ്റാണ് ഡബ്ല്യൂഎക്സ് വിഡ്ജെറ്റ്സ്. ഒരു പ്രോഗ്രാമിന്റെ കോഡിൽ വലിയ മാറ്റം ഇല്ലാതെ എല്ലാ പ്ലാറ്റ്ഫോമിലും പ്രവർത്തിക്കുന്ന സോഫ്റ്റ്വെയറുകൾ നിർമ്മിക്കാൻ ഇത് സഹായിക്കുന്നു.മൈക്രോസോഫ്റ്റ് വിൻഡോസ്, മാക് ഒഎസ് എക്സ്, ഗ്നുലിനക്സ്, യുണിക്സ്, ഓപ്പൺ വിഎംഎസ്, ഒഎസ്2, അമിഗഒഎസ് തുടങ്ങിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലെല്ലാം ഡബ്ല്യൂഎക്സ് വിഡ്ജെറ്റ്സ് പ്രവർത്തിക്കും. എംബഡഡ് സിസ്റ്റങ്ങൾക്കുവേണ്ടിയുള്ള വെർഷൻ നിർമ്മിച്ചുകൊണ്ടിരിക്കുന്നു.

[തിരുത്തുക] ചരിത്രം

1992ൽ എഡിൻബറോ യൂണിവേഴ്സ്സിറ്റിയിലെ ജൂലിയൻ സ്മാര്ട്ടാണ് ഡബ്ല്യൂഎക്സ് വിഡ്ജെറ്റ്സ് നിർമ്മിച്ചുതുടങ്ങിയത്. അദ്ദേഹം 1986 ൽ സെന്റ് ആൻഡ്രൂസ് യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടേഷനൽ സയൻസിൽ ഓണേഴ്സ് ബിരുദം നേടി. ഇപ്പോഴും അദ്ദേഹം ഡബ്ല്യൂഎക്സ് വിഡ്ജെറ്റ്സിന്റെ പ്രധാന പ്രോഗ്രാമറാണ്.

2004 ഫെബ്രുവരി 20 ന് ഡബ്ല്യൂഎക്സ് വിൻഡോസ് എന്ന ആദ്യ പേര് ഡബ്ല്യൂഎക്സ് വിഡ്ജെറ്റ്സ് എന്നാക്കി മാറ്റി. മെക്രോസോഫ്റ്റിന്റെ അഭ്യർത്ഥനയെത്തുടർന്നാണ് ജൂലിയൻ ഈ പേര് മാറ്റിയത്. വിൻഡോസ് എന്നത് യുകെയിൽ മൈക്രോസോഫ്റ്റ് കൈവശം വച്ചിരിക്കുന്ന ട്രേഡ് മാർക്കാണ്.

[തിരുത്തുക] പ്രധാന വെർഷനുകൾ

  • 2.4 - ജൂൺ 9 2003
  • 2.6 - ഏപ്രിൽ 23 2005
  • 2.8.0 - ഡിസംബർ 14 2006

[തിരുത്തുക] അനുമതിപത്രം

ഗ്നു ലെസ്സർ പബ്ലിക്ക് അനുമതിപത്രത്തിന് സമാനമായ ഒരു സ്വന്തം അനുമതി പത്രത്തിലാണ് ഡബ്ല്യൂഎക്സ് വിഡ്ജെറ്റ്സ് പുറത്തിറക്കിയിട്ടുള്ളത്. ഇതിൽ നിർമ്മിച്ച പ്രോഗ്രാമിന്റെ ബൈനറി രൂപം യൂസറിന്റെ ഇഷ്ടമനുസരിച്ച് വിതരണം ചെയ്യാം എന്നതാണ് അനുമതി പത്രത്തിലുള്ള പ്രധാന വ്യത്യാസം. ഇത് ഒരു സ്വതന്ത്രസോഫ്റ്റ്വെയർ അനുമതിപത്രമാണ്.

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ