ടെലിഫോട്ടോ ലെൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടെലിഫോട്ടോ ലെൻസുകൾ

വിദൂരവസ്തുക്കളെ അടുത്ത് കാണിക്കുന്ന തരം ലെൻസുകളാണു് ടെലിഫോട്ടോ ലെൻസുകൾ. അതായത് ഇതിനു് വളരെ ചെറിയ ഒരു വീക്ഷണകോണിലുള്ള വസ്തുക്കളുടെ ചിത്രമേ എടുക്കാൻ സാധിക്കുകയുള്ളൂ. ഇത്തരം ലെൻസുകൾക്കു് ഫോക്കസ് ദൂരം കൂടുതലായിരിക്കും. ഈ ഫോക്കസ് ദൂരത്തിനനുസരിച്ച് ഫിലിം ക്രമീകരിക്കേണ്ടതുകൊണ്ട് ഈ ലെൻസ് ക്യാമറക്കു മുന്നിൽ നീണ്ടിരിക്കുന്ന കുഴലിനു മുന്നിലായിരിക്കും ഘടിപ്പിച്ചിരിക്കുന്നതു്.[1]

പോസിറ്റീവ് ലെൻസ് സംവിധാനവും അതിൽനിന്ന് വളരെ അകലത്തിൽ ഉറപ്പിച്ചിട്ടുള്ള നെഗെറ്റീവ് ലെൻസ് സംവിധാനവും ചേർന്ന ഘടനയാണിതിനുള്ളതു്. വർണ സംശോധനം (colour corrrection) ആവശ്യമെങ്കിൽ രണ്ടു സംവിധാനങ്ങളിലും അത് വെവ്വേറെയായി ചെയ്യേണ്ടതായി വരും. ടെലിഫോട്ടോ ലെൻസ് ഉപയോഗിക്കുമ്പോൾ വിരൂപണം (distortion) സംഭവിച്ചാൽ അത് നേരെയാക്കാൻ ബുദ്ധിമുട്ടാണു്.

വിവിധതരം ടെലിഫോട്ടോ ലെൻസുകൾ[തിരുത്തുക]

പ്രധാനമായും മൂന്നുതരത്തിലുള്ള ടെലിഫോട്ടോ ലെൻസുകൾ നിലവിലുണ്ടു്[2].

  1. മീഡിയം ടെലിഫോട്ടോലെൻസ്
    85എം‌എം മുതൽ 135എം‌എം വരെ ഫോക്കസ് ദൂരം ഉള്ള ടെലിഫോട്ടോ ലെൻസുകളാണിവ.
  2. ലോങ്ങ് ടെലിഫോട്ടോലെൻസ്
    135എം‌എം മുതൽ 300എം‌എം വരെ ഫോക്കസ് ദൂരം ഉള്ള ടെലിഫോട്ടോ ലെൻസുകളാണു ലോങ്ങ് ടെലിഫോട്ടോലെൻസ്.
  3. സൂപ്പർ ടെലിഫോട്ടോലെൻസ്
    300എം‌എംനു മുകളിൽ ഫോക്കസ് ദൂരം ഉള്ള ടെലിഫോട്ടോലെൻസുകൾ സൂപ്പർ ടെലിഫോട്ടോലെൻസ് എന്നറിയപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. R. E. Jacobson, The manual of photography: photographic and digital imaging, page 93
  2. "photographywebsite.co.uk - Lens Types Explained". Archived from the original on 2017-06-06. Retrieved 2013-11-15.
"https://ml.wikipedia.org/w/index.php?title=ടെലിഫോട്ടോ_ലെൻസ്&oldid=3632983" എന്ന താളിൽനിന്ന് ശേഖരിച്ചത്