ടി.സി.പി./ഐ.പി. മാതൃക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാര്‍ത്താവിനിമയ-കമ്പ്യൂട്ടര്‍ ശൃംഖലകളിലെ പ്രോട്ടോക്കോളുകള്‍ വികസിപ്പിക്കാനായി ഐ.ഇ.ടി.എഫ് (ഇന്റര്‍നെറ്റ് എഞ്ചിനീയറിംഗ് ടാസ്ക് ഫോഴ്‌സ്) വികസിപ്പിച്ചെടുത്ത ഒരു മാതൃകയാണ് റ്റിസിപി/ഐപി യുടെ 5 പാളി മാതൃക (The TCP/IP model) . അത് ഇന്റര്‍നെറ്റ് റഫറന്‍സ് മോഡല്‍ എന്നും ഡി-ഓ-ഡി (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഡിഫന്‍സ്) മോഡല്‍ എന്നും അറിയപ്പെടുന്നു. ഇതിന്റെ യഥാര്‍ത്ഥ രൂപം 1970കളില്‍ അമേരിക്കന്‍ ഐക്യനാടുകളിലെ പ്രതിരോധ വകുപ്പിന്റെ കീഴിലുള്ള ഡിഫന്‍സ് അഡ്വാന്‍സ്‌ഡ് റിസേര്‍ച്ച് പ്രോജക്റ്റ്സ് ഏജന്‍സി അഥവാ, ഡാര്‍പ (DARPA) ആണ് വികസിപ്പിച്ചത്.
നാമിന്നു കാണുന്ന വേള്‍ഡ് വൈഡ് വെബിന്റെ മുന്‍ഗാമിയായ അര്‍പാനെറ്റിന്റെ അടിസ്ഥാനം ഈ പ്രോട്ടോക്കോള്‍ ആയിരുന്നു. ഒരു കമ്പ്യൂട്ടര്‍ ശൃംഖലയിലെ രണ്ടു കമ്പ്യൂട്ടറുകള്‍ തമ്മിലുള്ള വിവരകൈമാറ്റത്തിനുള്ള നിയമാവലിയാണിത്.
[തിരുത്തുക] റ്റിസിപി/ഐപി ഉം ഇന്റര്‍നെറ്റും
റ്റിസിപി/ഐപി ഉം ഇന്റെര്‍നെറ്റ്‌വര്‍കിങ് എന്ന ആശയവും വികസിച്ചത് ഒരുമിച്ചാണ്.ഒന്ന് മറ്റൊന്നിന്റെ വളര്‍ച്ചയെ സഹായിച്ചു.റ്റിസിപി/ഐപി യുടെ കീഴെയുള്ള ഇന്റര്‍നെറ്റ് ഒരൊറ്റ നെറ്റ്വര്‍ക് എന്നപോലെ പ്രവര്‍ത്തിക്കുന്നു.റ്റിസിപി/ഐപി യിലെ ഹോസ്റ്റ് എന്നത് ഒരു കംപ്യൂട്ടര്‍ ആണ്.ഒരു ഇന്റര്‍നെറ്റ് അനേകം സ്വതന്ത്രങ്ങളായ ഭൗതികനെറ്റ്വര്‍കുകളുടെ(ഉദാഹരണത്തിന് ലാന്‍) ആന്തരികമായ കണക്ഷന്‍ ആണ്.ഇത്തരത്തിലുള്ള എല്ലാ കണക്ഷനുകളേയും ഒരു വലിയ നെറ്റ്വര്‍ക് ആയി റ്റിസിപി/ഐപി പരിഗണിക്കുന്നു.വ്യതിരിക്തങ്ങളായ ഭൗതികനെറ്റ്വര്‍കുകളിലേക്കല്ല മറിച്ച്,ഇത്തരം വലിയ നെറ്റ്വര്‍കുകളിലേക്കാണ് ഹോസ്റ്റുകളെ ബന്ധിപ്പിക്കുന്നത്.
[തിരുത്തുക] റ്റിസിപി/ഐപി ഉം ഓ എസ് ഐ മോഡലും
ഓ എസ് ഐ മോഡലിനേക്കാള്‍ മുന്‍പെ വികസിപ്പിച്ചതാണ് റ്റിസിപി.ആയതിനാല്‍ തന്നെ ഈ പ്രോടോക്കോളിലുള്ള പാളികള്‍ പൂര്‍ണ്ണമായും ഓ എസ് ഐ മാതൃകയിലെ പാളികളുമായി യോജിക്കുന്നില്ല.5 പാളികളാണ് ഇതിലുള്ളത്.ഫിസിക്കല്‍ ലേയര്‍,ഡേയ്‌റ്റാലിങ്ക് ലേയര്‍,നെറ്റ്വര്‍ക് ലേയര്‍,ട്രാന്‍സ്പോര്‍ട് ലേയര്‍,ആപ്ലികേഷന്‍ ലേയര്‍ എന്നിങ്ങനെ.ഓ എസ് ഐ മാതൃകയിലെ സെഷന്‍,പ്രെസെന്റേഷന്‍,ആപ്ലികേയ്ഷന്‍ എന്നീ ലേയറുകളുടെ ചേര്‍ച്ച റ്റിസിപി/ഐപി യിലെ ആപ്ലികേഷന്‍ ലേയറിനു സമമാണ്.
[തിരുത്തുക] അവലംബം
B.Forouzan,Introduction to Data Communcation and Networking,Tata McGraw Hill,1998