ഒ.എസ്.ഐ. മാതൃക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഒഎസ്‌ഐ മാതൃക | |
|---|---|
| 7 | അപ്ലിക്കേഷന്‍ ലേയര്‍ |
| 6 | പ്രസന്റേഷന്‍ ലേയര്‍ |
| 5 | സെഷന്‍ ലേയര്‍ |
| 4 | ട്രാന്‍സ്‌പോര്‍ട്ട് ലേയര്‍ |
| 3 | നെറ്റ്‌വര്‍ക് ലേയര്‍ |
| 2 | ഡാറ്റാ ലിങ്ക് ലേയര്‍ |
| 1 | ഫിസിക്കല്‍ ലേയര്‍ |
ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഓര്‍ഗനൈസേഷന്‍ അഥവാ ഐഎസ്ഒ (ISO) യുടെ പ്രയത്ന ഫലമായി, പല കമ്പനികളുടെ ഉടമസ്ഥതയിലുള്ള മാതൃകകളില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പ്യൂട്ടര്‍ ശ്രംഖലകളെ കൃമീകരിക്കുവാനായി 1982ല്‍ വികസിപ്പിച്ച ഒരു അടിസ്ഥാനമാതൃകയാണ് ഓപ്പണ്‍ സിസ്റ്റംസ് ഇന്റര്‍കണക്ഷന്‍ ബേസിക്ക് റഫറന്‍സ് മോഡല്‍ (Open Systems Interconnection Basic Reference Model) എന്ന ഒഎസ്‌ഐ മോഡല്‍ അഥവാ ഒഎസ്‌ഐ റഫറന്‍സ് മോഡല്‍. 7 പാളികളുള്ള ഒരു മാതൃകയായാണ് ഇത് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
ഒഎസ്‌ഐ പ്രാബല്യത്തില്‍ വരും മുന്‍പ് കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകള്‍ക്ക് പൊതുവായ പ്രോട്ടോക്കോളുകളോ മറ്റ് മാതൃകകളോ ഇല്ലായിരുന്നു. അന്ന് നിലവിലുണ്ടായിരുന്നവ, അന്നത്തെ മുഖ്യ കമ്പനികളായ ഐബിഎമ്മിന്റെ എസ്‌എന്‍ഏ, ആപ്പിള്‍ കമ്പനിയുടെ ആപ്പിള്‍റ്റോക്ക്, നോവല്‍ കമ്പനിയുടെ നെറ്റ്‌വെയര്‍, ഡിജിറ്റല്‍ എക്യുപ്‌മെന്റ് കോര്‍പ്പറേഷന്റെ ഡെക്ക്‍നെറ്റ് (DECnet) പ്രോട്ടോക്കോള്‍ സ്യൂട്ട് എന്നിവയായിരുന്നു. ഈ സാങ്കേതിക വിദ്യകളുപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന കമ്പ്യൂട്ടറുകള്‍ തമ്മില്‍, പൊതു പ്രോട്ടോക്കോളുകളുടെ അഭാവം മൂലം പരസ്പരം ബന്ധം സ്ഥാപിക്കാനാകാത്ത അവസ്ഥായായിരുന്നു അന്ന്. ഒരിക്കലും നടക്കില്ലന്ന് കരുതിയൊരു കാര്യമാണ് ഓഎസ്‌ഐ മോഡലിലൂടെ ഐഎസ്‌ഓ നേടിയെടുത്തത്.
[തിരുത്തുക] ഒഎസ്‌ഐ പാളികള്‍
ഒരു കമ്പ്യൂട്ടര്‍ ശൃംഖലയിലെ ഒരു ഉപകരണത്തില്‍ നിന്ന് മറ്റൊരു ഉപകരണത്തിലേക്ക് ഡാറ്റ കടന്നു പോകുന്നതിനിടയില്‍ എന്തൊക്കെ സംഭവിക്കമെന്ന് നിര്‍വചിക്കുന്ന ഏഴ് പാളികളായാണ് ഒഎസ്‌ഐ പാളികള്‍ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. ഈ പാളികള്‍ ശരിക്കും ഒരു മാതൃകയാണ്. ഈ 7 ഒഎസ്‌ഐ പാളികളെ 2 തരമായി തരം *തിരിക്കാം - ആപ്ലിക്കേഷന്‍ വിഭാഗമെന്നും ട്രാന്‍സ്പോര്‍ട്ട് വിഭാഗമെന്നും. ആപ്ലിക്കേഷന്‍ ലെയറും പ്രസന്റേഷന്‍ ലെയറും സെഷന്‍ ലെയറും ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ പെടുന്നു. ട്രാന്‍സ്‌പോര്‍ട്ട് ലെയറും, നെറ്റ്‌വര്‍ക്ക് ലെയറും, ഡാറ്റാ ലെയറും, ഫിസിക്കല്‍ ലെയറും ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തില്‍ പെടുന്നു.
[തിരുത്തുക] ലെയര്‍ 7 : ആപ്ലിക്കേഷന്‍ ലെയര്‍
ശൃംഖലയുമായി ബന്ധപ്പെട്ട സംഗതികള്‍ക്കായി (ഉദാ: ഒരു ഈ-മെയില്‍ അയക്കുക, ഇന്റര്‍നെറ്റ് ബ്രൌസ് ചെയ്യുക, ശൃംഖലയിലുള്ള ഒരാളിന്റെ കമ്പ്യൂട്ടറിലേക്ക് പ്രവേശിക്കുക) ഉപഭോക്താവ് തുനിയുമ്പോള്‍, ഈ ലെയര്‍ നേരിട്ട് ഓപ്പറേറ്റിംഗ് സിസ്റ്റവുമായോ, ആ ആപ്ലിക്കേഷനുമായോ ബന്ധപ്പെടുന്നു.
[തിരുത്തുക] ലെയര്‍ 6 : പ്രസന്റേഷന്‍ ലെയര്‍
ആപ്ലിക്കേഷന്‍ ലെയര്‍ തരുന്ന ഡാറ്റ വാങ്ങി, അതിനെ മറ്റ് ലെയറുകള്‍ക്ക് മനസ്സിലാക്കുന്ന ഒരു പൊതു മാതൃകയിലേക്ക് ഈ ലെയര്‍ മാറ്റുന്നു.
[തിരുത്തുക] ലെയര്‍ 5: സെഷന്‍ ലെയര്‍
സെഷന്‍ ലെയര്‍, ഡാറ്റ സ്വീകരിക്കുന്ന ഉപകരണവുമായി ഒരു ബന്ധം പ്രമാണീകരിക്കുകയും (Establish), അത് നിലനിര്‍ത്തുകയും(Maintain), ആവശ്യം കഴിയുമ്പോള്‍ അത് വിഛേദിക്കുകയും (End) ചെയ്യുന്നു.
[തിരുത്തുക] ലെയര്‍ 4 : ട്രാന്‍സ്‌പോര്‍ട്ട് ലെയര്‍
ഈ ലെയര്‍ ഡാറ്റായുടെ ഒഴുക്കിനെ (Flow Control) നിയന്ത്രിക്കുന്നു അഥവാ, ഒന്നില്‍ കൂടുതല്‍ ആപ്ലിക്കേഷനുകളില്‍ നിന്ന് ഡാറ്റാ വരുകയാണെങ്കില്‍, ട്രാന്‍സ്‌പോര്‍ട്ട് ലെയര്‍ ഓരോ ആപ്ലിക്കേഷനില്‍ നിന്നും ഉള്ള ഡാറ്റാ ഒരേ പ്രവാഹത്തിലേക്ക് (Stream) യോജിപ്പിക്കുന്നു. അതോടൊപ്പം ട്രാന്‍സ്‌പോര്‍ട്ട് ലെയര്‍ തന്നെ ഡാറ്റാ ഒഴുക്കിനെന്തെങ്കിലും തകരാറ് (Error) സംഭവിച്ചാല്‍ അതിനെ ശരിപ്പെടുത്തുന്നതും, ഡാറ്റ നഷ്ടപ്പെട്ടുവെങ്കില്‍ അത് വീണ്ടെടുക്കുവാന്‍ ആവശ്യമായ ചെയ്യുകയും ചെയ്യുന്നു.
[തിരുത്തുക] ലെയര്‍ 3 : നെറ്റ്‌വര്‍ക്ക് ലെയര്‍
ഡാറ്റ എങ്ങനെ അതിനെ സ്വീകരിക്കാനിരിക്കുന്ന ഉപകരണത്തിലേക്ക് അയക്കണമെന്നത് നെറ്റ്‌വര്‍ക്ക് ലെയര്‍ ആണ്. ലോജിക്കല്‍ പ്രോട്ടോക്കോളുകള്‍, റൂട്ടിംഗ്, അഡ്രസ്സിംഗ് എന്നിവ ഇവിടെയാണ് കൈകാര്യം ചെയ്യപ്പെടുന്നത്.
[തിരുത്തുക] ലെയര്‍ 2 : ഡാറ്റാലിങ്ക് ലെയര്‍
ഈ ലെയറില്‍ വച്ച് ഉചിതമായ പ്രോട്ടോക്കോള്‍ (Physical Protocol) നിര്‍ണ്ണയിച്ച് അത് ഡാറ്റയുടെ മേല്‍ ചുമത്തപ്പെടുന്നു. നെറ്റ്‌വര്‍ക്കിന്റെ സ്വഭാവം, ഡാറ്റാ പാക്കറ്റുകള്‍ അടുക്കപ്പെടേണ്ട രീതി എന്നിവയും ഇവിടെ തീരുമാനിക്കപ്പെടുന്നു.
[തിരുത്തുക] ലെയര്‍ 1 : ഫിസിക്കല്‍ ലെയര്‍
ഇത് ഹാര്‍ഡ്‌വെയര്‍ തലം ആണ്. ശൃംഖലയുടെ സവിശേഷതകള്‍, സ്ഥാപിക്കപ്പെടാന്‍ പോകുന്ന കണക്ഷന്‍, ശൃംഖലയുടെ വോള്‍ട്ടേജ് ലെവലുകള്‍, അതിലുപയോഗിക്കുന്ന കേബിളുകള്‍, ഹബ്ബുകള്‍, നെറ്റ്‌വര്‍ക്ക് അഡാപ്റ്ററുകള്‍ പോലെയുള്ള നെറ്റ്‌വര്‍ക്കിംഗ് സംബന്ധ ഉപകരണങ്ങളുടെ വിവരണങ്ങള്‍ എന്നിവ ഫിസിക്കല്‍ ലെയറില്‍ നിര്‍വചിക്കപ്പെടുന്നു.
[തിരുത്തുക] അവലംബം
കെ.എച്ച്. മുഹമ്മദ് ബഷീറിന്റെ "ബിസിഎന്‍പി (ബി-സോഫ്റ്റ് സര്‍ട്ടിഫൈഡ് നെറ്റ്വര്‍ക്ക് പ്രൊഫഷണല്‍) കോഴ്സ്‌വെയര്‍" (പ്രസിദ്ധീകരണം : ബി-സോഫ്റ്റ്, ആസാദ് പ്ലാസ, ദേശാഭിമാനി റോഡ്, കലൂര്‍, കൊച്ചി-26 ).