ടി.വി. കൊച്ചുബാവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടി.വി. കൊച്ചുബാവ
തൊഴിൽനോവലിസ്റ്റ്,എഴുത്തുകാരൻ
ശ്രദ്ധേയമായ രചന(കൾ)വില്ലന്മാർ സംസാരിക്കുമ്പോൾ യാതൊന്നും മറയ്ക്കുന്നില്ല, കന്യക, അടുക്കള, പ്രണയം, സൂചിക്കുഴയിൽ യാക്കോബ്, റെയിൽവേസ്‌റ്റേഷൻ , ഒന്നങ്ങനെ ഒന്നിങ്ങനെ, മലങ്കാക്കകൾ കരയുന്ന രാത്രി നിങ്ങൾ ജീവിച്ചു മരിച്ചു ഒക്കെ ശരി തന്നെ, ചെയ്ത അൽഭുതമെന്ത്?

മലയാളത്തിലെ ഒരു ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്നു ടി.വി. കൊച്ചുബാവ(1955 - നവംബർ 25 1999).

ജീവിതരേഖ[തിരുത്തുക]

1955-ൽ തൃശൂർ ജില്ലയിലെ കാട്ടൂരിൽ ജനിച്ചു[1]. നോവൽ, കഥാസമാഹാരങ്ങൾ, വിവർത്തനം എന്നീ വിഭാഗങ്ങളിൽ 23 കൃതികൾ പ്രസിദ്ധപ്പെടുത്തി. വൃദ്ധസദനം എന്ന കൃതിക്ക് 1995-ലെ ചെറുകാട് അവാർഡും 1996-ലെ കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. 1999 നവംബർ 25-ന് അന്തരിച്ചു. കൊച്ചുബാവയുടെ ഭാര്യ സീനത്ത് 2016 ഒക്ടോബർ 20 -ന് ഒരു വാഹനാപകടത്തിൽ മരണമടഞ്ഞു.

പ്രധാന കൃതികൾ[തിരുത്തുക]

  • ഒന്നങ്ങനെ ഒന്നിങ്ങനെ
  • വീടിപ്പോൾ നിശ്ശബ്ദമാണ്
  • ഭൂമിശാസ്ത്രം
  • പ്രച്ഛന്നം
  • അവതാരിക ഭൂപടങ്ങൾക്ക്
  • വില്ലന്മാർ സംസാരിക്കുമ്പോൾ
  • പ്രാർത്ഥനകളോടെ നില്ക്കുന്നു[2]
  • കഥയും ജീവിതവും ഒന്നായിത്തീരുന്നതിനെപ്പറ്റി
  • വൃദ്ധസദനം[2]
  • പെരുങ്കളിയാട്ടം[2]
  • വിരുന്നുമേശയിലേക്ക് നിലവിളികളോടെ[3]
  • സൂചിക്കുഴയിലൂടെ ഒരു യാക്കോബ്[2]
  • കിളികൾക്കും പൂക്കൾക്കും
  • ഇറച്ചിയും കുന്തിരിക്കവും
  • സ്നാനം
  • എപ്പോഴെത്തുമോ എന്തോ
  • പ്രച്ഛന്നം
  • കിണറുകൾ
  • ഉപജന്മം
  • ജാതകം
  • വിരുന്ന് മേശയിേലേക്ക് നിലവിളിയോടെ

പുരസ്കാരങ്ങൾ[തിരുത്തുക]

  • അങ്കണം അവാർഡ്‌[1] (1989) - സൂചിക്കുഴയിൽ യാക്കോബ്
  • പ്രഥമ എസ്‌.ബി.ടി. അവാർഡ്[1]‌ - കഥ (തിരഞ്ഞെടുത്ത കഥ)
  • ചെറുകാട്‌ അവാർഡ്‌[1] (1995) - വൃദ്ധസദനം[4]
  • കേരള സാഹിത്യ അക്കാദമി അവാർഡ്‌[1] (1996)
  • തോപ്പിൽ രവി പുരസ്‌കാരം[1] (1997) - ഉപജന്മം(നോവൽ)
  • മികച്ച കഥയ്‌ക്കുളള വി.പി. ശിവകുമാർ ‘കേളി’ അവാർഡ്‌(1997) - ജലമാളിക (ചെറുകഥ) [5]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 "T.V. Kochubawa - Biography". Retrieved 2021-02-15.
  2. 2.0 2.1 2.2 2.3 "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 717. 2011 നവംബർ 21. Retrieved 2013 ഏപ്രിൽ 06. {{cite news}}: Check date values in: |accessdate= and |date= (help)
  3. "സാഹിത്യം" (PDF). മലയാളം വാരിക. 2013 മാർച്ച് 08. Archived from the original (PDF) on 2014-04-13. Retrieved 2013 ജൂൺ 10. {{cite news}}: Check date values in: |accessdate= and |date= (help)
  4. "ചെറുകാട് അവാർഡ്". Retrieved 2021-06-19.
  5. "ടി.വി.കൊച്ചുബാവ". puzha.com. Archived from the original on 2012-10-06. Retrieved 25 നവംബർ 2011.
"https://ml.wikipedia.org/w/index.php?title=ടി.വി._കൊച്ചുബാവ&oldid=3632805" എന്ന താളിൽനിന്ന് ശേഖരിച്ചത്