ജോർജ് ഫിലിപ്പ് ടെലിമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
float
float

ഒരു ജർമൻ സംഗീതജ്ഞനാണ് ജോർജ് ഫിലിപ്പ് ടെലിമാൻ.

ജീവിതരേഖ[തിരുത്തുക]

മാഗ്ഡേബർഗിൽ 1681 മാർച്ച് 14-ന് ജനിച്ചു. പറയത്തക്ക സംഗീതവിദ്യാഭ്യാസമൊന്നും ചെറുപ്പത്തിൽ ലഭിച്ചിരുന്നില്ല. പിന്നീട് എല്ലാം സ്വയം പഠിക്കുകയായിരുന്നു. 12-ാം വയസ്സിൽത്തന്നെ ഒരു ഓപ്പറ രചിച്ചു. 16-ാം വയസ്സിൽ ഹിൽഡെഷെയിമിലെ ഒരു പള്ളിയിൽ സംഗീതപ്രകടനനിർവഹണം നടത്തി. 1704-ൽ ഓർഗനിസ്റ്റാവുകയും യുവാക്കളുടെ ഒരു സംഘം (കൊളീജിയം മ്യൂസിക്കം) രൂപീകരിച്ച് തന്റെ സംഗീതപ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുകയും ചെയ്തു. 1711 മുതൽ ഹാംബർഗിൽ സ്ഥിരതാമസമാക്കിക്കൊണ്ട് മുഴുവൻ സമയ സംഗീതസേവനത്തിലേർപ്പെട്ടു.

ടെലിമാൻ നാല്പതോളം ഓപ്പറകൾ രചിച്ചിട്ടുണ്ട്. അവയിൽ 21 എണ്ണം ലീപ്സിഗിനുവേണ്ടിയും 4 എണ്ണം റീസൻഫെൽസിനുവേണ്ടിയും ആയിരുന്നു. പന്ത്രണ്ടിലേറെ മോട്ടറ്റ് പരമ്പരകളും 44 പാഷനുകളും 32 ഇൻസ്റ്റലേഷൻ നമ്പറുകളും കൂടി ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇദ്ദേഹം രചിച്ച 14 വിവാഹഗാനങ്ങളും 12 മരണശുശ്രൂഷാഗാനങ്ങളും പ്രശസ്തങ്ങളായി. 600-ലേറെ ചേംബർ സംഗീതശകലങ്ങൾക്കും ടെലിമാൻ ജന്മം നൽകിയിട്ടുണ്ട്. പിംപിനോൺ തുടങ്ങി നിരവധി രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സദാ ക്രിയോന്മുഖനായിരുന്ന ഇദ്ദേഹത്തിന്റെ ഓരോ രചനയും അവയുടെ സ്വച്ഛമായ പ്രവാഹഗതിയാൽ സവിശേഷ ശ്രദ്ധയാർജിച്ചവയായിരുന്നു. ജീവിച്ചിരുന്ന കാലഘട്ടത്തിൽ ബാക്കിനെക്കാളും പ്രസിദ്ധനായിരുന്നു ഇദ്ദേഹം. ഹാൻഡലിനും കീസർക്കുംശേഷം വിശ്വപ്രസിദ്ധനായ ഈ ജർമൻ സംഗീതജ്ഞൻ 1767 ജൂൺ 25-ന് അന്തരിച്ചു.

"https://ml.wikipedia.org/w/index.php?title=ജോർജ്_ഫിലിപ്പ്_ടെലിമാൻ&oldid=2172462" എന്ന താളിൽനിന്ന് ശേഖരിച്ചത്