ജഹാംഗീർ സബാവാല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിത്രകലയിലെ ആധുനികതാ പ്രസ്ഥാനത്തിന്റെ ഭാരതീയ വക്താക്കളിൽ ഒരാളായിരുന്നു ജഹാംഗീർ സബാവാല (1922 - 2011 ഓഗസ്റ്റ് 2). 1977-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു[1]. വാഷിങ്ടൺ, പാരീസ്, വെനീസ്, ബെർലിൻ എന്നിവിടങ്ങളിലെ പ്രശസ്തമായ മ്യൂസിയങ്ങളിൽ ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
ജീവിതരേഖ [തിരുത്തുക]
1922- ൽ മുംബൈയിൽ ജനിച്ചു. 1944 ൽ മുംബൈ ജെ.ജെ.ആർട് സ്‌കൂളിൽ നിന്നും ചിത്രകല അഭ്യസിച്ചു. തുടർന്ന് ഉപരിപഠനത്തിനായി ലണ്ടനിലും പാരീസിലുമെത്തി. 1994-ൽ കേന്ദ്രസർക്കാരിന്റെ പുരസ്‌കാരവും നിരവധി ദേശീയ-അന്തർദേശീയ ബഹുമതികളും കരസ്ഥമാക്കി.