ജമൈക്കൻ ചെറി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Muntingia calabura | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Rosids |
| നിര: | Malvales |
| കുടുംബം: | Muntingiaceae |
| ജനുസ്സ്: | Muntingia L. |
| വർഗ്ഗം: | M. calabura |
| ശാസ്ത്രീയ നാമം | |
| Muntingia calabura L. |
|
ജമൈക്കൻ ചെറി. ശാസ്ത്രീയ നാമം : Muntingia calabura. മുണ്ടിഞ്ജിയ ജനുസിലെ ഏക സ്പീഷിസ്. തെക്കേ അമേരിക്കൻ വംശജൻ. പനാമ ബെറി, സിംഗപ്പൂർ ചെറി, ബാജെല്ലി മരം, സ്റ്റ്രോബെറി മരം എന്നെല്ലാം അറിയപ്പെടുന്നു.
7 മുതൽ 12 വരെ മീറ്റർ ഉയരം വയ്ക്കുന്ന ചെറിയ മരം. ധാരാളം ചെറിയ തരി പോലെയുള്ള കുരുക്കളുള്ള മധുരമുള്ള തിന്നാൻ കൊള്ളുന്ന പഴങ്ങൾ . പക്ഷികൾ ഈ മരം കായ്ക്കുന്ന കാലത്ത് ധാരാളമായി ഈ മരത്തിലുണ്ടാവും. ഇപ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളം തണൽ മരമായി നട്ടുപിടിപ്പിച്ചു വരുന്നുണ്ട്.